
തെറ്റുകള്‍ ഏറ്റുപറഞ്ഞു; ശ്രീനാഥ് ഭാസിക്ക് ആശ്വാസ വാര്‍ത്ത... നിര്‍മാതാക്കളുടെ വിലക്ക് പിന്‍വലിച്ചു
കൊച്ചി: അഭിമുഖത്തിനിടയിലെ ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതെ വന്നതോടെ അവതാരകയ്ക്ക് നേരെ മോശം പദപ്രയോഗങ്ങള്‍ നടത്തി എന്ന ആരോപണം നടന്‍ ശ്രീനാഥ് ഭാസി നേരിട്ടത് ആഴ്ചകള്‍ക്ക് മുമ്പാണ്. പ്രതീക്ഷിക്കുന്നതിലും അപ്പുറത്തുള്ള പ്രതിഷേധം സംഭവത്തില്‍ ഉയര്‍ന്നതോടെ നടന്‍ വെട്ടിലായി. യുട്യൂബ് ചാനല്‍ അവതാരകയ്‌ക്കെതിരെയാണ് നടന്‍ സംസാരിച്ചത്.
അവതാരക പോലീസിലും വനിതാ കമ്മീഷനിലും പരാതി നല്‍കിയതോടെ ശ്രീനാഥ് ഭാസി തന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചുവെന്ന് സമ്മതിച്ചു. ഇപ്പോള്‍ ശ്രീനാഥ് ഭാസിക്ക് ആശ്വാസ വാര്‍ത്ത വന്നിരിക്കുന്നു. അദ്ദേഹത്തിനെതിരായ വിലക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പിന്‍വലിച്ചിരിക്കുന്നു. വിശദാംശങ്ങള്‍ അറിയാം...

ഓണ്‍ലൈന്‍ അവതാരകയെ അസഭ്യം പറഞ്ഞു എന്ന വിമര്‍ശനമാണ് ശ്രീനാഥ് ഭാസി നേരിട്ടിരുന്നത്. ചട്ടമ്പി എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെയാണ് സംഭവം. ചോദ്യങ്ങള്‍ ഇഷ്ടമല്ലാതെ വന്നതോടെ നടന്‍ ദേഷ്യപ്പെടുകയായിരുന്നു. ക്യാമറാമാനോടും ദേഷ്യപ്പെട്ടുവെന്നായിരുന്നു പരാതി.

അവതാരക മരട് പോലീസില്‍ പരാതി നല്‍കി. കൂടാതെ വനിതാ കമ്മീഷനെയും സമീപിച്ചു. ഇതോടെ ശ്രീനാഥ് ഭാസിയെ പോലീസ് വിളിപ്പിച്ചു. ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും ജാമ്യത്തില്‍ വിടുകയുമായിരുന്നു. സംഭവം വിവാദമായതോടെയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ശ്രീനാഥ് ഭാസിക്ക് വിലക്കേര്‍പ്പെടുത്തിയത്.

ശ്രീനാഥ് ഭാസി മാപ്പ് പറഞ്ഞുവെന്നും അത് അംഗീകരിക്കുന്നുവെന്നും അവതാരക പിന്നീട് പറഞ്ഞിരുന്നു. നേരില്‍ കണ്ട് സംസാരിച്ച് തെറ്റുകള്‍ ഏറ്റ് പറഞ്ഞതോടെ നടപടികളില്‍ നിന്ന് ഒഴിയുന്നുവെന്നും അവതാരക പറഞ്ഞു. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തു.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ശ്രീനാഥ് ഭാസിക്ക് വിലക്കേര്‍പ്പെടുത്തിയത്. നടന്റെ പെരുമാറ്റം ശരിയായില്ലെന്ന് അസോസിയേഷന്‍ വിലയിരുത്തിയിരുന്നു. എന്നാല്‍ നടന്റെ നടപടിക്കെതിരെയും അസോസിയേഷന്റെ നടപടിക്കെതിരെയും പല പ്രമുഖരും രംഗത്തുവന്നു. നടന്‍ മമ്മൂട്ടിയുടെ പ്രതികരണമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

വിലക്ക് പാടില്ലെന്നും തൊഴില്‍ നിഷേധം തെറ്റാണെന്നുമായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് മമ്മൂട്ടി ഇങ്ങനെ പ്രതികരിച്ചത്. വിലക്ക് മാറ്റിയില്ലേ എന്നായിരുന്നു ചോദ്യത്തോട് മമ്മൂട്ടിയുടെ മറുചോദ്യം. വിലക്കാന്‍ പാടില്ല. വിലക്കിയിട്ടില്ല എന്നാണ് ഞാന്‍ അറിഞ്ഞത്. തൊഴില്‍ നിഷേധം ശരിയല്ലെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.
ഖത്തര്‍ കേരളത്തിന് പണി തന്നത് കോഴിമുട്ടയില്‍!! ദോഹയില്‍ ജനം ഒഴുകിയെത്തി, ആവശ്യം ഏറി...

അഭിമുഖങ്ങളിലെ ചോദ്യങ്ങള്‍ വളരെ തരംതാണു പോകുന്നു എന്ന വിമര്‍ശനം ഇതോടൊപ്പം ഉയര്‍ന്നിരുന്നു. അഭിമുഖത്തിന് പഴയകാല മാധ്യമപ്രവര്‍ത്തകര്‍ നടത്തിയിരുന്ന ഒരുക്കം നവമാധ്യമങ്ങളിലുള്ളവര്‍ നടത്തുന്നില്ല എന്നും കുറ്റപ്പെടുത്തലുണ്ടായി. എന്തും ചോദിക്കാമെന്ന അവസ്ഥ വന്നിരിക്കുന്നു എന്ന വിമര്‍ശനവും ഉയര്‍ന്നു. എന്നാല്‍ ചോദ്യങ്ങള്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍ മറുപടി പറയാതിരിക്കാമായിരുന്നുവെന്നും അസഭ്യം പറയുന്നത് എന്തിന് എന്ന ചോദ്യവും ചിലര്‍ ഉന്നയിച്ചു.
ദിലീപ് നല്ല പയ്യനാണ്... ഒരുപാട് തമാശ പറയും, എനിക്ക് ഉള്‍ക്കൊള്ളാനേ പറ്റുന്നില്ല; നടി സുബ്ബലക്ഷ്മി