ദിലീപ് ഇപ്പോഴും അമ്മയിലുണ്ടോ? അഭ്യഹം ശക്തമാക്കി എന്‍എസ് മാധവന്റെ ട്വീറ്റും, സത്യാവസ്ഥ ഇങ്ങനെ
കൊച്ചി: പുതിയ വെളിപ്പെടുത്തലുകളുടേയും കേസുകളുടേയും അടിസ്ഥാനത്തില്‍ നടന് ദിലീപിനെതിരെ വീണ്ടും രൂക്ഷമായ വിമർശനങ്ങളാണ് പല കോണുകളില്‍ നിന്നും ഉയരുന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാ പ്രതികളിലൊരാളായ ദിലിപീനെ തിരെ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നത്.
അന്വേഷണ ഉദ്യോഗസ്ഥരെ അക്രമിക്കാന്‍ പദ്ധതിയിട്ടുവെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ദിലീപ്, അദ്ദേഹത്തിന്റെ സഹോദരന് അനൂപ്, ഭാര്യാ സഹോദരന് സുരാജ് എന്നിവരുള്പ്പടേയുള്ളവരെ പ്രതിയാക്കി പുതിയ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഈ കേസില്‍ ദിലീപിന് ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലുമാണ് പോലീസ്. ഇതോടൊപ്പം തന്നെയാണ് ദിലീപ് വിഷയത്തില്‍ താരസംഘടനയായ എഎംഎംഎ (അമ്മ) യ്ക്കെതിരെയും വീണ്ടും വിമർശനങ്ങള്‍ ശക്തമാവാന്‍ തുടങ്ങിയത്.

അക്രമത്തില്‍ അതിജീവിക്കപ്പെട്ട നടി തന്റെ അനുഭവം പങ്കുവെച്ചും ഇതുവരെ കൂടെ നിന്നവർക്ക് പിന്തുണ അറിയിച്ചും രംഗത്ത് എത്തിയിരുന്നു. സിനിമാ മേഖലയില്‍ നിന്നുള്‍പ്പടെ നിരവധി ആളുകായിരുന്നു ഈ പോസ്റ്റുകള്‍ റീ ഷെയർ ചെയ്തത്. ഏറെ വൈകിയാണെങ്കിലും മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെ ഈ പോസ്റ്റ് ഷയർ ചെയ്തിരുന്നു. എന്നാല്‍ ഈ പിന്തുണയിലെ ആത്മാർത്ഥ എത്രത്തോളമെന്ന ചോദ്യമുയർത്തി നിരവധിയാളുകള്‍ രംഗത്ത് വന്നു. അക്കൂട്ടത്തിലൊരാളായിരുന്നു സാഹിത്യകാരനായ എന്‍ എസ് മാധവന്.
ബ്രോ ഡാഡി ലുക്കില്‍ നടി കനിഹ: ചിത്രം ഏറ്റെടുത്ത് ആരാധകർ

താരസംഘടനയായ എ എം എം എയില്‍ നിന്നും ദിലീപിനെ പുറത്താക്കാതെ എന്ത് സഹതാപ പോസ്റ്റിട്ടാലും ഹരികൃഷ്ണന്സിന്റെ ചീത്തപ്പേര് പോകില്ലെന്നായിരുന്നു എന്‍ എസ് മാധവന് ട്വിറ്ററില്‍ കുറിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഒരു പോസ്റ്റ് റീ ഷെയർ ചെയ്യുന്നതല്ല പിന്തുണയെന്ന വിമർശനം ശക്തമാകുന്നതിനിടയിലായിരുന്നു എന്‍ എസ് മാധവന്റെ പരിഹാസം.

പോസ്റ്റ് റീഷെയര്‍ ചെയ്യുന്നത് അല്ല പിന്തുണയെന്ന് നടി റിമ കല്ലിങ്കലും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. സിനിമ മേഖലയില്‍ നിന്നുള്ള എല്ലാവരുടേയും പിന്തുണ നമുക്ക് ആവശ്യമുണ്ട്. പക്ഷെ ആ പിന്തുണ ഏത് രീതിയിലാണ് എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്. ഒരു പോസ്റ്റ് റീ ഷെയർ ചെയ്യുന്നതിലല്ലോ നമ്മള് സപ്പോർട്ട് കാണേണ്ടത്. അതിനപ്പുറം സീരിയസായ ഇടപെടലുകള്‍ അവരുടെ ഭാഗത്ത് നിന്നും ഉണ്ടാവണം. നമ്മള് കണ്ടുവരുന്ന ഇവിടുത്തെ ഒരു സംസ്കാരം മാറി വരണം എന്നുള്ളതാണ് ഏറ്റവും പ്രധാനമെന്നുമായിരുന്നു റിമ കല്ലിങ്കല്‍ അഭിപ്രായപ്പെട്ടത്.

അതേസമയം, ദിലീപ് ഇപ്പോഴും താരസംഘടനയില്‍ തുടരുന്നുവോയെന്ന സംശയം ആളുകള്ക്കിടിയിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് എന്‍ എസ് മാധവന് ഉള്‍പ്പടേയുള്ളവരുടെ പ്രതികരണം. താര സംഘടന ഇപ്പോഴും പരോക്ഷമായി ദിലീപിന് അനുകൂല സ്വീകരിക്കുന്നുണ്ടെങ്കിലും താരം ഇപ്പോള്‍ സംഘടനയിലില്ല. വിമർശനങ്ങള്‍ ശക്തമായപ്പോള്‍ ഗന്ത്യന്തരമില്ലാതെ ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കുകയായിരുന്നു.

കേസിൽ ദിലീപ് അറസ്റ്റിലായതോടെ നടിയെ അനുകൂലിക്കുന്നവരുടെയും ഡബ്ല്യു സി സിയുടെയും ശക്തമായ എതിർപ്പായിരുന്നു ഉറന്ന് വന്നത്. ഇതോടെയാണ് ദിലീപിന്റെ ട്രഷറർ സ്ഥാനവും പ്രാഥമിക അംഗത്വവും സംഘടന തന്നെ റദ്ദാക്കിയത്. എന്നാല്‍ അദ്ദേഹം സംഘടനയില്‍ നിന്ന് സ്വയം രാജിവെച്ച് പുറത്ത് പോയതാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

പിന്നീട് മാസങ്ങളോളം ജയിലില്‍ കിടന്ന് ജാമ്യം കിട്ടി പുറത്തു വന്നതോടെ ദിലീപിനെ തിരികെയെടുക്കാം എന്ന് സംഘടന യോഗം ചേർന്ന് തീരുമാനിച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് സംഘടനയ്ക്ക് അകത്തും പുറത്തും നിന്നും ഉയർന്ന് വന്നത്. ഈ നീക്കത്തില്‍ പ്രതിഷേധിച്ച് ഡബ്ല്യു സിസി അംഗങ്ങളായ പാർവതിയും റിമ കല്ലിങ്കലും രമ്യാനമ്പീശനും ഗീതു മോഹൻദാസും എഎംഎംഎയിൽ നിന്നും രാജി വച്ച് പുറത്തു പോവുകയും ചെയ്തിരുന്നു. അതിന് ശേഷം ഇതുവരെ നടന്ന അമ്മ യോഗങ്ങളില്‍ ദിലീപ് വിഷയം പരിഗണനയ്ക്ക് വന്നിട്ടില്ല.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications