നരകത്തിലെ വിറകുകൊള്ളി... മലപ്പുറത്തെ പെൺകുട്ടികളെ ചുണക്കുട്ടികളാക്കിയ സൂരജിന് 'ആങ്ങളമാരുടെ' പൊങ്കാല

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  മലപ്പുറത്തെ മുസ്ലിം പെണ്‍കുട്ടികളെ പിന്തുണച്ച ആർജെക്ക് ചീത്തവിളി | Oneindia Malayalam

  എയ്ഡ്‌സ് ബോധവത്കരണത്തിന്റെ ഭാഗമായിട്ടായിരുന്നു മലപ്പുറത്ത് ഒരു ഫ്‌ലാഷ്‌മോബ് സംഘടിപ്പിക്കപ്പെട്ടത്. മൂന്ന് മുസ്ലീം പെണ്‍കുട്ടികള്‍ അതില്‍ നൃത്തംവയ്ക്കുകയും ചെയ്തു. സംഗതി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി.

  ഇന്ത്യൻ സൈന്യത്തിന്‍റെ മൂന്നിരട്ടിയുള്ള 'സൈന്യം'! ശക്തരാണ് മത്സ്യത്തൊഴിലാളികൾ... പക്ഷേ, ഇത് അറി‍യണം

  എന്നാല്‍ ഇത് അംഗീകരിക്കാന്‍ പലര്‍ക്കും മനസ്സുവന്നില്ല. ആ പെണ്‍കുട്ടികളുടെ 'തുള്ളല്‍' ഇസ്ലാം വിരുദ്ധമാണെന്നായിരുന്നു ചിലരുടെ വിലയിരുത്തല്‍. എന്നാല്‍ അതിനും അപ്പുറം, ആ പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയില്‍ മോശമായ രീതിയില്‍ അപമാനിക്കുന്നതിലേക്ക് കൂടി കാര്യങ്ങള്‍ എത്തി.

  ദിലീപിന്റെ കാര്യത്തില്‍ ഇനി എല്ലാം കോടതിയില്‍ തീരുമാനം; കുറ്റമറ്റ കുറ്റപത്രം കോടതി സ്വീകരിച്ചു

  ഈ വിഷയത്തില്‍ ആയിരുന്നു ആര്‍ജെ സൂരജ് ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. തന്റേടമുള്ള മൂന്ന് മിടുക്കി കുട്ടികളെ കണ്ടു എന്ന് പറഞ്ഞായിരുന്നു സൂരജ് തന്റെ വീഡിയോ തുടങ്ങിയത്. അവരെ ഏറെ പ്രശംസിച്ചതിന് ശേഷം, ആ പെണ്‍കുട്ടികള്‍ക്കെതിരെ അസഭ്യം പറഞ്ഞുനടക്കുന്നവരെ അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു സൂരജ്. എന്നാല്‍ സൂരജിന്റെ വിമര്‍ശനങ്ങള്‍ ഇസ്ലാം മതത്തെ അവഹേളിക്കുന്നതാണ് എന്നാണ് ഇപ്പോഴത്തെ ആരോപണം. അങ്ങനെയാണ് പൊങ്കാല നടക്കുന്നത്. ഭീഷണികളും ഉണ്ട്.

  മലപ്പുറത്തെ മിടുക്കികള്‍

  മലപ്പുറത്തെ മിടുക്കികള്‍

  മലപ്പുറത്ത് മിടുക്കികള്‍ക്ക് അഭിനന്ദനങ്ങള്‍, ആശംസകള്‍! തിരുത്തല്‍വാദികള്‍ക്കും ഉപദേശികള്‍ക്കും ഉള്ളത് വേറെ തന്നെ പറഞ്ഞുവച്ചിട്ടുണ്ട് എന്ന കുറിപ്പോടെയാണ് സൂരജ് തന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതില്‍ ഒന്നും അല്ല പ്രശ്‌നം. ആ പെണ്‍കുട്ടികളെ അസഭ്യം പറഞ്ഞവരേയും ഉപദേശിച്ചവരേയും സൂരജ് ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു.

  വിറകുകൊള്ളി

  വിറകുകൊള്ളി

  സദുദ്ദേശപരമായ ആ ഫ്‌ലാഷ് മോബിനെ അഭിനന്ദിക്കുന്നതിന് പകരം- നിങ്ങള്‍ക്കിതൊന്നും പറഞ്ഞിട്ടില്ല മോളേ, നിങ്ങള്‍ വീട്ടില്‍ ഒതുങ്ങിക്കഴിയേണ്ടവരാണ് മോളേ, നിങ്ങള്‍ നരകത്തിലെ വിറകുകൊള്ളിയായി മാറും മോളേ.. എന്നൊക്കെ പറഞ്ഞ് കുറേ പേര്‍ പാട്ടും പ്രസ്താവനകളും ഒക്കെ ആയി ഇറങ്ങിയിട്ടുണ്ട് എന്നാണ് സൂരജിന്റെ ആക്ഷേപം.

  ഹാദിയയുടെ സ്വാതന്ത്ര്യം

  ഹാദിയയുടെ സ്വാതന്ത്ര്യം

  ഇങ്ങനെ ഇറങ്ങി നടക്കുന്നവര്‍ തന്നെ അല്ലേ ഒരാഴ്ച മുമ്പ് ഹാദിയയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി രംഗത്തിറങ്ങിയത് എന്നാണ് ചോദ്യം. ഹാദിയക്ക് വ്യക്തി സ്വാതന്ത്ര്യം ഇല്ലേ, ഹാദിയക്ക് അവളുടെ അവളുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലേ തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചവരാണ് ഇപ്പോള്‍ പ്രശ്‌നമുണ്ടാക്കുന്ന പലരും എന്നാണ് സൂരജിന്റെ ആക്ഷേപം.

  ഈ കുട്ടികള്‍ക്കില്ലേ...

  ഈ കുട്ടികള്‍ക്കില്ലേ...

  അപ്പോള്‍ ഈ പറയുന്ന മൂന്ന് പെണ്‍കുട്ടികള്‍ക്ക് വ്യക്തി സ്വാതന്ത്ര്യം ഇല്ലേ എന്നാണ് സൂരജ് ചോദിക്കുന്നത്. ഡാന്‍സ് കളിക്കാന്‍ അവര്‍ക്ക് ആഗ്രഹം ഉണ്ടെങ്കില്‍ ആ സ്വാതന്ത്ര്യം കൊടുത്തുകൂടെ? സൂരജിന്റെ ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല.

  മതംമാറിയാല്‍ കിട്ടുന്ന ഓഫറോ?

  മതംമാറിയാല്‍ കിട്ടുന്ന ഓഫറോ?

  വ്യക്തി സ്വാതന്ത്ര്യത്തിന് നിങ്ങള്‍ കൊടുക്കുന്ന നിര്‍വ്വചനം എന്താണെന്നും സൂരജ് ചോദിക്കുന്നുണ്ട്. മതം മാറി നിങ്ങളുടെ അടുത്തെത്തുന്ന ആള്‍ക്ക് മാത്രം കൊടുക്കുന്ന ഓഫര്‍ ആണോ വ്യക്തി സ്വാതന്ത്ര്യം എന്നും സൂരജ് ചോദിക്കുന്നുണ്ട്.

  മതത്തിന്റെ മദം

  മതത്തിന്റെ മദം

  ഈ പറയുന്ന കാര്യങ്ങളുടെ പേരില്‍ തന്നെ വിമര്‍ശിക്കാന്‍ ആളുണ്ടാകും എന്ന് സൂരജിന് ഉറപ്പാണ്. എന്നാലും മതത്തിന്റെ മദം തലയ്ക്ക് പിടിച്ചിട്ടില്ലാത്ത കുറച്ച് പേര്‍ ഉണ്ടാകുമല്ലോ, അവര്‍ വേണം ഇങ്ങനത്തെ പ്രവണതകളെ തിരുത്താന്‍ എന്നാണ് സൂരജിന്റെ അഭിപ്രായം. (മതം എന്നത് ഏതെങ്കിലും ഒരു മതത്തിന്റെ കാര്യമല്ലെന്ന് സൂരജ് പ്രത്യേകം പറയുന്നുണ്ട്.)

  വെച്ചുവിളമ്പാനും പെറ്റുകൂട്ടാനും

  വെച്ചുവിളമ്പാനും പെറ്റുകൂട്ടാനും

  സ്ത്രീകള്‍ എന്ന് പറയുന്നത് വീട്ടില്‍ ഒതുങ്ങിക്കൂടി ഇരുന്നിട്ട് വെച്ചുവിളമ്പാനും പെറ്റുകൂട്ടാനും ഉള്ളവരാണെന്ന് വിചാരിക്കുന്നവരെ തിരുത്താന്‍ തയ്യാറാകണം എന്നാണ് സൂരജ് ആവശ്യപ്പെടുന്നത്. അല്ലെങ്കില്‍ സ്ത്രീകള്‍ തന്നെ പ്രതികരിച്ച് തുടങ്ങും, പ്രതകരിച്ച് തുടങ്ങിയിട്ടുണ്ട്. അവര്‍ക്കും അവരുടേതായ താത്പര്യങ്ങളും ആഗ്രഹങ്ങളും എല്ലാം ഉണ്ടെന്നും സൂരജ് പറയുന്നു.

  പൊങ്കാല തുടങ്ങി

  പൊങ്കാല തുടങ്ങി

  രാഹുലിന്റെ വീഡിയോ വന്ന് അധികം കഴിയും മുമ്പ് തന്നെ പൊങ്കാല തുടങ്ങി. ഒരു മയവും ഇല്ലാത്ത പൊങ്കാല തന്നെ ആയിരുന്നു. എന്നാല്‍ നല്ല ഭാഷയില്‍ വിമര്‍ശിച്ചവരും കുറവല്ല എന്ന കാര്യം മറച്ചുവയ്ക്കാനും പറ്റില്ല.

  ഇസ്ലാം പഠിക്കൂ, എന്നിട്ട് വിമര്‍ശിക്കൂ

  ഇസ്ലാം പഠിക്കൂ, എന്നിട്ട് വിമര്‍ശിക്കൂ

  ആദ്യം ഇസ്ലാം എന്താണെന്ന് പഠിക്കൂ, അതിന് ശേഷം വിമര്‍ശിക്കൂ എന്നാണ് പലരും പറയുന്നത്. ഇസ്ലാമിലെ സ്വാതന്ത്ര്യം എന്ന് പറയുന്നത് എന്താണെന്ന് മനസ്സിലാക്കണം എന്നും ചിലര്‍ ഉപദേശിക്കുന്നുണ്ട്. സ്ത്രീകള്‍ പൊതുസ്ഥലത്ത് കിടന്ന് തുള്ളുന്നതല്ല ഇസ്ലാമിലെ സ്വാതന്ത്ര്യം എന്നാണ് ചിലര്‍ സൂരജിനെ പഠിപ്പിക്കുന്നത്.

  പതിനായിരം ലൈക്ക്, ആറായിരം കമന്റ്!!!

  പതിനായിരം ലൈക്ക്, ആറായിരം കമന്റ്!!!

  പതിനായിരത്തിലധികം പേരാണ് സൂരജിന്‍െ വീഡിയോ ലൈക്ക് ചെയ്തിട്ടുള്ളത്. ആറായിരത്തിലധികം പേര്‍ കമന്റ് ചെയ്തിട്ടും ഉണ്ട്. മൂന്ന് ലക്ഷത്തി എണ്‍പതിനായിരത്തിലധികം പേരാണ് ഈ വീഡിയോ കണ്ടിട്ടുള്ളത്.

  വീഡിയോ കാണാം

  ആര്‍ജെ സൂരജിന്റെ വീഡിയോ പോസ്റ്റ് കാണാം

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Malappuram Flash Mob: Criticism for RJ Sooraj's video post on Social Media

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്