• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നരേന്ദ്ര മോദിയേക്കാൾ ഒരു വയസ്സിന്റെ കുറവേയുള്ളു! രജനികാന്തിനേക്കാൾ 9 മാസം ഇളപ്പ്... എന്നിട്ടും എന്തൊരു ലുക്ക്!

Google Oneindia Malayalam News

പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ വസ്ത്രധാരണ ശൈലികൊണ്ട് അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുള്ള ആളാണ്. സിനിമയിലെ സ്‌റ്റൈല്‍ കൊണ്ട് അസംഖ്യം ആരാധകരെ സൃഷ്ടിച്ചിട്ടുള്ള ആളാണ് 'സ്‌റ്റൈല്‍ മന്നന്‍' രജനികാന്ത്. ഇവര്‍ രണ്ട് പേരും എഴുപതിന് മുകളില്‍ പ്രായമുള്ളവര്‍ ആണെന്ന് പറഞ്ഞാല്‍ ആര്‍ക്കും അതില്‍ ഒരു അത്ഭുതവും തോന്നില്ല.

സിആർ 7 നും മുമ്പേ കൊക്കകോളയെ തള്ളിയ മമ്മൂട്ടി! 17 വർഷം മുമ്പ് നഷ്ടം 2 കോടി!! 70-ാം പിറന്നാളിൽ ഓർക്കാൻ ഒരു കഥസിആർ 7 നും മുമ്പേ കൊക്കകോളയെ തള്ളിയ മമ്മൂട്ടി! 17 വർഷം മുമ്പ് നഷ്ടം 2 കോടി!! 70-ാം പിറന്നാളിൽ ഓർക്കാൻ ഒരു കഥ

എന്നല്‍ മമ്മൂട്ടിയുടെ കാര്യം അങ്ങനെ അല്ല. മമ്മൂട്ടി എഴുപത് വയസ്സില്‍ എത്തി എന്ന് കേള്‍ക്കുമ്പോള്‍ ആരും ഒന്ന് അമ്പരന്നുപോകും. കാരണം, അദ്ദേഹത്തെ കണ്ടാല്‍ ആ പ്രായം തോന്നിക്കില്ല എന്നത് തന്നെ! കുറേയൊക്കെ മേക്ക് അപ്പ് ആണെന്ന് പറയുന്നവരും ഉണ്ടാകും. എന്നാലും അതില്‍ പോലും 'കുറേയൊക്കെ' എന്ന് ചേര്‍ക്കേണ്ടി വരും അവര്‍ക്കും. അതാണ് മമ്മൂട്ടി...

1

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനിച്ചത് 1950 സെപ്തംബര്‍ 17 ന് ആണ്. അദ്ദേഹത്തിന് ഇപ്പോള്‍ പ്രായം 71 തികയുകയാണ്. മമ്മൂട്ടി ജനിച്ചതാകട്ടെ, 1951 സെപ്തംബര്‍ 7 നും. ഒരു വര്‍ഷവും പത്ത് ദിവസവും ആണ് രണ്ട് പേരും തമ്മിലുള്ള പ്രായ വ്യത്യാസം. നരേന്ദ്ര മോദിയും ആരോഗ്യ കാര്യങ്ങളില്‍ അതീവ തത്പരനായ ആളാണ്. പക്ഷേ, രണ്ട് പേരേയും അടുത്ത് നിര്‍ത്തിയാല്‍ എത്ര പ്രായവ്യത്യാസം തോന്നും എന്നത് കാണുന്നവര്‍ തന്നെ നിശ്ചയിക്കട്ടെ!

2

സിനിമയില്‍ അഭിനിയിക്കുന്പോൾ ഇപ്പോഴും സുന്ദരക്കുട്ടപ്പനായി, സ്റ്റൈല്‍ മന്നനായി, ചെറുപ്പക്കാരനായി വരുന്ന ആളാണ് രജനികാന്ത്. എന്നാല്‍ സിനിമയ്ക്ക് പുറത്ത്, കൊഴിഞ്ഞ മുടിയുള്ള തലയും, നരകയറിയ കുറ്റിത്താടിയും ഒക്കെ ആയിട്ടാണ് അദ്ദേഹം പ്രത്യക്ഷപ്പെടാറുള്ളത്. സിനിമ സ്‌ക്രീനിന് പുറത്ത് തന്റെ പ്രായം മറച്ചുവയ്‌ക്കേണ്ടതില്ലെന്ന് ഉറച്ച ബോധ്യമുള്ള ആളാണ് രജനി കാന്ത്. 1950 ഡിസംബര്‍ 17 ന് ആയിരുന്നു അദ്ദേഹത്തിന്റെ ജനം. മമ്മൂട്ടിയേക്കാള്‍ ഒമ്പത് മാസത്തിനും അഞ്ച് ദിവസത്തിനും മൂത്തതാണ് അദ്ദേഹം.

3

ആരോഗ്യ കാര്യങ്ങളില്‍ അത്രയ്‌ക്കൊന്നും ശ്രദ്ധയില്ലാത്ത ആളെന്ന് പലപ്പോഴും വിമര്‍ശനം കേള്‍ക്കുന്ന ആളാണ് മോഹന്‍ലാല്‍. പലപ്പോഴും കുടവയറുമായുള്ള മോഹന്‍ലാലിന്റെ അപ്പിയറന്‍സുകള്‍ അദ്ദേഹത്തിന് ഉള്ളതിനേക്കാള്‍ പ്രായം തോന്നിപ്പിക്കാറും ഉണ്ട്. 1960 മെയ് 21 ന് ജനിച്ച മോഹന്‍ലാലിന് പ്രായം 61 വയസ്സാണ് ഇപ്പോള്‍. മമ്മൂട്ടിയേക്കാള്‍ 9 വയസ്സിന്റെ ഇളപ്പം! പക്ഷേ, രണ്ട് പേരും അടുത്തടുത്ത് നിന്നാല്‍ ആര്‍ക്കാണ് കൂടുതല്‍ പ്രായം എന്ന് ചോദിച്ചാല്‍ ഈ പ്രായക്കണക്ക് അറിയാത്തവര്‍ക്ക് തെറ്റുപറ്റാനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല.

ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

4

മലയാളത്തിലെ മൂന്ന് സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് സുരേഷ് ഗോപി. ഇപ്പോള്‍ രാജ്യസഭ എംപിയും ബിജെപി നേതാവും ഒക്കെയാണ്. ആരോഗ്യകാര്യങ്ങളില്‍ അത്യാവശ്യം ശ്രദ്ധയൊക്കെ കൊടുക്കുന്ന ആളാണ് അദ്ദേഹവും. ജനിച്ചത് 1958 ജൂണ്‍ 25. ഇപ്പോള്‍ പ്രായം 63 വയസ്സ്. മമ്മൂട്ടിയേക്കാള്‍ ഏഴ് വയസ്സിന് ഇളയതാണ്. മോഹന്‍ലാലിനേക്കാള്‍ രണ്ട് വയസ്സിന് മൂത്തതും ആണ്. പക്ഷേ, മമ്മൂട്ടിയെ കണ്ടാല്‍ സുരേഷ് ഗോപിയുടെ പ്രായം ഇപ്പോഴും തോന്നില്ല.

5

ഇനി നമുക്ക് മലയാളം വിടാം. ബോളിവുഡിലെ എവര്‍ഗ്രീന്‍ സ്റ്റാര്‍ ആണ് ബിഗ് ബി എന്ന് വിളിക്കപ്പെടുന്ന അമിതാഭ് ബച്ചന്‍. ഇതുവരെ പറഞ്ഞവരുടെ കൂട്ടത്തില്‍ സ്വാതതന്ത്ര്യലബ്ധിയ്ക്കും മുമ്പേ ജനിച്ച ആളാണ് അദ്ദേഹം. 1942 ഒക്ടോബര്‍ 11 ന് ആയിരുന്നു ജനനം. മമ്മൂട്ടിയേക്കാള്‍ എട്ട് വയസ്സിന്റെ മൂപ്പുണ്ട് അമിതാഭ് ബച്ചന്. എന്നാല്‍ പത്ത് വര്‍ഷത്തെ അമിതാഭ് ബച്ചനേക്കാള്‍ കാഴ്ചയില്‍ ചെറുപ്പമായിരിക്കും ഇപ്പോഴത്തെ മമ്മൂട്ടി എന്നത് ഒരു വസ്തുത തന്നെയാണ്. അതിനും മുമ്പ് തന്നെ മമ്മൂട്ടി ചെയ്യുന്ന തരത്തിലുള്ള സൂപ്പര്‍ സ്റ്റാര്‍ വേഷങ്ങളില്‍ നിന്ന് അമിതാഭ് ബച്ചന്‍ പിന്‍മാറുകയും ചെയ്തിരുന്നു.

6

മമ്മൂട്ടിയ്ക്ക് പിറന്നാല്‍ ആശംസകള്‍ അര്‍പിച്ചുകൊണ്ട് ഉലകനായകന്‍ കമല്‍ ഹാസന്‍ ഒരു വീഡിയോ ചെയ്തിരുന്നു. അതില്‍ അദ്ദേഹം ഒരു കാര്യം പറയുന്നുണ്ട്- തന്നേക്കാള്‍ പ്രായം കുറഞ്ഞ ആളാണ് മമ്മൂട്ടി എന്നാണത്രെ അദ്ദേഹം കരുതിയിരുന്നത്. സിനിമയില്‍ എന്തായാലും മമ്മൂട്ടി തന്റെ ജൂനിയര്‍ ആണ് എന്ന് പറഞ്ഞ് ആശ്വസിക്കുന്നും ഉണ്ട് കമല്‍. തനിക്ക് തോന്നിയ ആ പ്രായവ്യത്യാസം കാഴ്ചയിലും ആര്‍ക്കും തോന്നുമെന്ന് കൂടി പറഞ്ഞുവയ്ക്കുന്നു ഉലകനായകന്‍. 1954 നവംബര്‍ 7 ന് ആണ് കമല്‍ ഹാസന്റെ ജന്മദിനം. ഇപ്പോള്‍ പ്രായം 67 എത്തുന്നു. മമ്മൂട്ടിയേക്കാള്‍ മൂന്ന് വര്‍ഷത്തിന്റെ ചെറുപ്പം!

7

ഇനി ബോളിവുഡിലെ സൂപ്പര്‍ താരങ്ങളുടെ പ്രായത്തിന്റെ കണക്കുകള്‍ ഒന്ന് നോക്കാം. ഷാറൂഖ് ഖാന് ഇപ്പോള്‍ പ്രായം 56 വയസ്സാണ്. ആമിര്‍ ഖാനും അതേ പ്രായം തന്നെ. സല്‍മാന്‍ ഖാന്‍ 56 തികയാന്‍ കാത്തുനില്‍ക്കുകയാണ്. അക്ഷയ് കുമാറിന് പ്രായം 54 തികയുന്നു. ഇവരെല്ലാം മേക്ക് അപ്പ് ഇല്ലാതെ വന്നാലോ മേക്ക് അപ്പ് ഇട്ടിട്ട് വന്നാലോ മമ്മൂട്ടിയ്ക്ക് വലിയ വെല്ലുവിളിയൊന്നും ആവില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

8

മമ്മൂട്ടിയെ കുറിച്ച് സത്യന്‍ അന്തിക്കാട് ഒരു കഥ പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ മമ്മൂട്ടിയെ കാണാന്‍ വേണ്ടി വീട്ടില്‍ പോയപ്പോള്‍ അദ്ദേഹം വ്യായാമം ചെയ്യുകയാണെന്ന് ഭാര്യ സുല്‍ഫത്ത് അറിയിച്ചു. അരമണിക്കൂറോളം കഴിഞ്ഞ്, വ്യായാമം പൂര്‍ത്തിയാക്കിയാണ് മമ്മൂട്ടി സത്യന് മുന്നില്‍ എത്തിയത്. 'റഹ്മാനെ പോലുള്ള ചെറുപ്പക്കാര്‍ സിനിമയില്‍ തിളങ്ങുകയല്ലേ, അവര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കുറച്ചൊക്കെ ആരോഗ്യം ശ്രദ്ധിക്കണ്ടേ' എന്നായിരുന്നത്രെ സത്യന്റെ ചോദ്യത്തിന് മമ്മൂട്ടി നല്‍കിയ മറുപടി.

9

ആരോഗ്യ കാര്യങ്ങളില്‍ മമ്മൂട്ടി എക്കാലത്തും ഇത്രയേറെ സൂക്ഷ്മത പുലര്‍ത്തിയിരുന്നോ എന്ന് ചോദിച്ചാല്‍ അത്രയ്ക്ക് ഉറപ്പിച്ച് പറയാനും ആവില്ല. കാരണം, പുകവലിയുടെ കാര്യത്തില്‍ അത്രയ്ക്ക് വമ്പന്‍ ആയിരുന്നു മമ്മൂട്ടി. ഒരു ദിവസം പത്തും പന്ത്രണ്ടും പാക്കറ്റുകള്‍ ആയിരുന്നു താന്‍ വലിച്ചു തള്ളിയിരുന്നത് എന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു അത്. പക്ഷേ, അതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് പുകവലി എന്ന ശീലം അദ്ദേഹം ഉപേക്ഷിച്ചിരുന്നു. 1992 ല്‍ ആയിരുന്നു അദ്ദേഹം പുകവലി ഉപേക്ഷിച്ചത്. ഇപ്പോഴും, ഇങ്ങനെ ആരോഗ്യത്തോടോ, സൗന്ദര്യത്തോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞതും ഒരുപക്ഷേ, 29 വര്‍ഷം മുമ്പ് എടുത്ത ആ തീരുമാനം കൊണ്ട് തന്നെ ആയിരിക്കാം.

cmsvideo
  Dulquer Salmaan's wish to his Father Mammootty | Oneindia Malayalam
  English summary
  Mammootty is just one year younger to PM Narendra Modi and still how he keeps his health and looks better than anyone in his age range
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X