'കൂട്ടബലാത്സംഗത്തിന് ഇരയായ എന്റെ ഭാര്യ ഗര്‍ഭിണിയായി,ആ കുട്ടിയെ ഞങ്ങള്‍ വളര്‍ത്തുന്നു'
ഒരു സ്ത്രീ അമ്മയാകുമ്പോഴാണ് അവളുടെ ജീവിതം പൂര്‍ണമാകുന്നത്. എന്നാല്‍ ' എന്റെ ഭാര്യ കൂട്ടബലാത്സംഗത്തിലൂടെ ഗര്‍ഭിണിയായി, ആ കുഞ്ഞിനെ ഞങ്ങള്‍ വളര്‍ത്തുന്നു' എന്ന് പറയാനുള്ള ധൈര്യം എത്ര പുരുഷന്മാര്‍ക്കുണ്ട് ? ബലാത്സംഗത്തിന് ഇരയായ ഒരു സ്ത്രീയെ വിവാഹം കഴിക്കാനോ സന്തോഷത്തോടെ കുടുംബ ജീവിതം നയിക്കാനോ ആര്‍ക്കെല്ലാം കഴിയും... ' എന്റെ മകന്റെ കണ്ണുകളിലുള്ള ആ പ്രകാശമാണ് ഞങ്ങളെ ധൈര്യമായി ജീവിക്കാന്‍ പ്രേരിപ്പിച്ചത്' എന്ന് പറഞ്ഞ ഒരച്ഛനുണ്ട്.
2014 ലാണ് ജെനിഫര്‍ എന്ന യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. പിന്നീട് സമൂഹത്തിലേക്ക് ഇറങ്ങുമ്പോള്‍ ഒരു കുറ്റവാളിയെ പോലെ പലരും കാണാന്‍ ശ്രമിക്കുന്നതായും ഒറ്റപ്പെടുത്തുന്നതായും അനുഭവപ്പെട്ടിട്ടുണ്ട്. ഭാര്യയുടെ ഉദരത്തില്‍ വളരുന്ന കുഞ്ഞ് തന്നെ വിളിക്കുന്നത് അച്ഛനെന്നാണ്, അതിനാല്‍ തന്നെ എന്റെ മകന്റെ അമ്മയെ സംരക്ഷിക്കേണ്ടത് എന്റെ കടമയാണ് എന്ന് ജെനിഫറിന്റെ ഭര്‍ത്താവ് പറഞ്ഞു. ലോകം കേള്‍ക്കാത്ത വ്യത്യസ്തമായ അനുഭവങ്ങള്‍ പങ്കുവെച്ചപ്പോള്‍...

2014ല്‍ കൂട്ടബലാത്സംഗത്തിന് ഇരയായി
2014 ലാണ് കൂട്ടബലാത്സംഗത്തിന് ജെനിഫര്‍ ഇരയായത്. പുരുഷന്‍ എന്ന വര്‍ഗം ജീവിതത്തില്‍ ഒരു ഭീകരജീവിയാവുകയായിരുന്നു. മറൈന്‍ എഞ്ചിനിയറായ ഭര്‍ത്താവിനെ ആ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത ജെനിഫര്‍ അറിയിച്ചത് ജീവിതം അവസാനിച്ചു എന്ന് കരുതിയാണ്. എന്നാല്‍ ഭര്‍ത്താവിനെ മറുപടിയാണ് ജെനിഫറിനെ ഞെട്ടിച്ച് കളഞ്ഞത്.

ഞാന്‍ ഗര്‍ഭിണിയാണ്.. എന്ത് ചെയ്യണം
ജെനിഫര്‍ ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നാണ് ഭര്‍ത്താവിനെ ആ വാര്‍ത്ത അറിയിച്ചത്. 'അവളെ പീഡിപ്പിച്ചവരില്‍ നിന്നും അവള്‍ ഗര്‍ഭിണിയായി. ഒരു തെറ്റും ചെയ്യാത എന്റെ ഭാര്യയുടെ ഉദരത്തില്‍ ഒരു പിഞ്ചു ജീവന്‍ തുടക്കുന്നു. എന്ത് മറുപടി പറയണം എന്ന് ഒരു നിമിഷം പോലും ചിന്തിക്കേണ്ടി വന്നില്ല. ' നമ്മുടെ കുഞ്ഞിനെ വളര്‍ത്തണം, ഇതായിരുന്നു മറുപടി.

അവന്‍ എന്റെ കുഞ്ഞാണ്, മറ്റൊരാളുടെ കുട്ടിയായി അവനെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല
എന്റെ ഭാര്യയുടെ ഉദരത്തില്‍ ജനിച്ച കുഞ്ഞിനെ മറ്റൊരാളുടെ കുട്ടിയായി കാണാനോ വേര്‍ത്തിരിക്കാനോ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു യുവാവ് പറഞ്ഞത്. സ്ത്രീയെ ലൈംഗികമായി ഉപയോഗിക്കാന്‍ മാത്രം ആഗ്രഹിക്കുന്ന പുരുഷന്മാര്‍ക്കിടയില്‍ ജെനിഫറിന്റെ ഭര്‍ത്താവ് വ്യത്യസ്ത മനുഷ്യനായി മാറുകയായിരുന്നു.

15 ാം വയസ്സില്‍ കണ്ടുമുട്ടിയ ദമ്പതികളാണിവര്‍
15ാം മത്തെ വയസ്സിലാണ് ഇവര്‍ തമ്മില്‍ കണ്ടുമുട്ടുന്നത്. രണ്ട് വര്‍ഷം മുന്‍പാണ് ജീവിതത്തില്‍ അപ്രതീക്ഷിതമായ അപകടം സംഭവിക്കുന്നത്. എന്നാല്‍ ഒരിക്കല്‍ പോലും ആ സംഭവത്തിന് ശേഷം അതിനെക്കുറിച്ച് ദമ്പതിമാര്‍ക്കിടയില്‍ സംസാരം ഉണ്ടായിട്ടില്ലെന്ന് പറയുന്നു. ഗര്‍ഭകാലത്ത് മാനസികമായി അനുഭവിച്ച എല്ലാ ബുദ്ധിമുട്ടുകള്‍ക്കും കൂടെ നിന്നത് ഭര്‍ത്താവാണ്.

നീലകണ്ണുള്ള മിടുക്കന്‍
അത് വരെ അനുഭവിച്ച എല്ലാ സങ്കടങ്ങളും മാറിയത് കുഞ്ഞ് ജനിച്ചപ്പോഴാണ് എന്ന് പറയുന്നു. നീലകണ്ണുകളോട് കൂടി ജനിച്ച കുഞ്ഞിനെ ദൈവം തന്ന സമ്മാനമായാണ് കാണുന്നത് എന്നും പറയുന്നു.

സ്ത്രീയെ എങ്ങനെ ബഹുമാനിക്കണം എന്ന് ഞാന്‍ പഠിപ്പിച്ചു
രണ്ട് ആണ്‍മക്കളാണ് ഇപ്പോള്‍ ദമ്പതികള്‍ക്കുള്ളത്. ഇവര്‍ രണ്ടുപേരും അവരുടെ അമ്മയെ ബഹുമാനിക്കുന്നത് കണ്ട് അഭിമാനം തോന്നിയിട്ടുണ്ടെന്ന് യുവാവ് പറയുന്നു. അമ്മയ്ക്ക് വേണ്ട് ആദ്യം വാതിലുകള്‍ തുറന്ന് കൊടുക്കാനും, ആദ്യം അമ്മയ്ക്ക് ഭക്ഷണം വിളമ്പാനും അവര്‍ പഠിച്ചു കഴിഞ്ഞു. സ്ത്രീയെ എങ്ങനെ ബഹുമാനിക്കണം എന്ന് ആണ്‍മക്കള്‍ പടിക്കണം അതായിരുന്നു ആ യുവാവിന്റെ ജീവിത ലക്ഷ്യം.

ഇത് സമത്വത്തിന് വേണ്ടിയുള്ള പേരാട്ടമല്ല... പകരം സ്ത്രീയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ്
സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി അലമുറയിടുന്നവര്‍ ഒന്നറിയുക ഇത് സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമല്ല, പകരം സ്ത്രീയുടെ മാനത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണ്

നിങ്ങളുടെ മക്കലെ നിങ്ങള്‍ പഠിപ്പിച്ചാല്‍ മതി അമ്മയെന്താണെന്ന്
ഏത് സ്ത്രീയും ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നത് പുരുഷന്റെ കൈകള്‍ കൊണ്ടാണെങ്കില്‍ ആ പുരുഷന്‍ തന്നെ വിചാരിച്ചാല്‍ മതി തന്റെ ആണ്‍മക്കളെ അമ്മയെന്താണെന്ന് പഠിപ്പിക്കാന്‍.












Click it and Unblock the Notifications