Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹൻലാലോ മമ്മൂട്ടിയോ: ഏറ്റവും ധനികനായ സൂപ്പർ സ്റ്റാർ ആരാണ്? ചില കൗതുകമേറിയ കണക്കുകള്‍ അറിയാം

ഇന്ത്യന്‍ സിനിമയുടെ ഇതിഹാസം, മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് എന്ന് എഴുപത് വയസ്റ്റ് തികയുകയാണ്. മലയാളികള്‍ മാത്രമല്ല സിനിമയെ പ്രേമിക്കുന്ന, മമ്മൂട്ടിയെ ഇഷടപ്പെടുന്ന എല്ലാവരും താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുന്നോട്ട് വന്നിട്ടുണ്ട്. 'എല്ലാ മത്സരങ്ങൾക്കും ബഹളങ്ങൾക്കും അവസാനം കൂടെ നിൽക്കുന്ന മുതിർന്ന ഒരാളുണ്ടെന്നത് നൽകുന്ന സുരക്ഷിതത്വബോധം ചെറുതല്ല.

എന്നെ ചേർത്തു നിർത്തിയ ഒരാളല്ല, അകലെ നിന്ന് ഏട്ടനെന്ന മനസ്സോടെ എന്നെ നോക്കി നിന്ന ഒരാളാണ് ഇച്ചാക്ക'- എന്നായിരുന്നു മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സ്കൂളിൽ പോകുമ്പോൾ ചേട്ടനും കൂടെയുണ്ടെങ്കിൽ തോന്നുന്നൊരു ധൈര്യമുണ്ടല്ലോ അത് തന്നെയാണ് പലപ്പോഴും തോന്നിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാലും മമ്മൂട്ടിയും

മോഹന്‍ലാലും മമ്മൂട്ടിയും മലയാള സിനിമയെ ലോകത്തിന് മുന്നിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയ ഒട്ടനവധി മുഹുര്‍ത്തങ്ങള്‍ക്കാണ് കഴിഞ്ഞ നാല് പതിറ്റാണ്ട സാക്ഷ്യം വഹിച്ചത്. അതുപോലെ തന്നെ ഇവര്‍ തമ്മിലുള്ള താരതമ്യവും എക്കാലത്തും മലയാളികളുടെ ഇഷ്ട വിഷയങ്ങളില്‍ ഒന്നുമാണ്. അരാധാകര്‍ തമ്മില്‍ തങ്ങള്‍ ആരാധിക്കുകയും സ്നേഹിക്കുകുയം ചെയ്യുന്ന താരങ്ങള്‍ക്ക് വേണ്ടി അനാരോഗ്യകരമായ മത്സരങ്ങളില്‍ ഏര്‍പ്പെടുമ്പോഴും മോഹന്‍ലാല്‍-മമ്മൂട്ടി സൗഹൃദം സിനിമാ മേഖലയ്ക്ക് മാത്രമല്ല ഓരോ സാധാരണ മനുഷ്യന് വരെ മാതൃകയാണ്.

മോഹന്‍ലാല്‍

മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള താരതമ്യങ്ങളില്‍ ഏറ്റവും എക്കാലവും ആളുകള്‍ക്ക് പ്രിയപ്പെട്ട ഒരു വിഷയം ആണ് ഇവരില്‍ ആരാണ് ഏറ്റവും ധനികര്‍ എന്നുള്ളത്. ഇപ്പോഴിതാ ഏഷ്യാനെറ്റ് ന്യൂസ് ഇംഗ്ലീഷ് ഇത്തരത്തിലുള്ളൊരു താരതമ്യ കണക്ക് പുറത്ത് വിട്ടിരിക്കുകയാണ്. ഈ കണക്കുകള്‍ ഔദ്യോഗികമല്ല എന്നുള്ളതാണ് ഏറ്റവും പ്രധാനം. ചില അനുമാനങ്ങല്‍ വെച്ചുള്ള കണക്ക് കൂട്ടലുകള്‍ മാത്രമാണ്. അതുകൊണ്ട് തന്നെ യഥാര്‍ത്ഥ കണക്കുകള്‍ ഇതില്‍ നിന്നും വ്യത്യസ്തമായിരിക്കാം. എങ്കിലും ഈ ഒരു കണക്കുകള്‍ അറിഞ്ഞിരിക്കുന്നത് ആരാധകര്‍ക്ക് ആവേശം പകരുമെന്നാണ് പ്രതീക്ഷ

മമ്മൂട്ടിക്ക് എഴുപതാം പിറന്നാള്‍: ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മോഹന്‍ലാല്‍

മോഹന്‍ലാല്‍ വരുമാനം

കഴിഞ്ഞ ചില വര്‍ഷങ്ങളിലെ കണക്കുകള്‍ മാത്രമാണ് ഈ റിപ്പോര്‍ട്ടിന് ആധാരം എന്നതും മനസ്സില്‍ ഓര്‍ത്തുവെക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ്. ദക്ഷിണേന്ത്യൻ ചലച്ചിത്രമേഖലയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള നടന്മാരാണ് മമ്മൂട്ടിയും മോഹൻലാലും എന്ന് ഒരു അന്താരാഷ്ട്ര മാഗസിൻ തന്നെ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിരുന്നു. 2019 ൽ മോഹൻലാൽ 64.5 കോടി രൂപ സമ്പാദിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ മമ്മൂട്ടിക്ക് സമ്പാദിക്കാനായത് കഴിഞ്ഞത് 33.5 കോടി രൂപയായിരുന്നു.

ബിഗ് ബോസ് മലയാളം

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയില്‍ അവതാരകനായി എത്തിയതാണ് മോഹന്‍ലാലിന്‍റെ ശമ്പളത്തിന് വര്‍ധനവിന് പിന്നിലെ പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. മലയാളം ടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ താരത്തിന് ലഭിച്ചതെന്നാണ് കണക്ക്. മലയാളത്തിലേക്ക് വിന്ന ബിഗ് ബോസ് ഷോയുടെ മൂന്ന് സീസണുകളിലും മോഹന്‍ലാല്‍ തന്നെയായിരുന്നു അവതാരകന്‍.

ബിഗ് ബോസ് പ്രതിഫലം

2020 ല്‍ സംപ്രേക്ഷണം ചെയ്യപ്പെട്ട മലയാളം ബിഗ് ബോസ് സീസൺ 2 വില്‍ അവതാരകനായി എത്തുന്നതിനായി മോഹൻലാലിന് 12 കോടി രൂപയാണ് ശമ്പളമായി ലഭിച്ചതെന്നാണ് സൂചന. എന്നാല്‍ മൂന്നാം സീസണിലേക്ക് എത്തിയപ്പോള്‍ താരം 18 കോടി രൂപ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. താന്‍ അഭിനയിക്കുന്ന സിനിമകൾക്കായി ഏകദേശം 5 മുതല്‍ 8 കോടി രൂപ വരെയാണ് മോഹന്‍ലാല്‍ ശമ്പളമായി ഈടാക്കുന്നത്. ഇതിലൂടെ ഓരോ വര്‍ഷവും 20 കോടിയോളം സമ്പാദിക്കുകയും ചെയ്യുന്നു.

മോഹന്‍ലാല്‍ സിനിമ

2019 മുതൽ ഒരു ചിത്രത്തിനായി മോഹൻലാൽ വാങ്ങുന്ന പ്രതിഫലം വളരെ ഉയര്‍ന്നതായും ഇതിന് അനുസൃതമായ മാറ്റം അദ്ദേഹത്തിന്റെ സമ്പത്തില്‍ ഉണ്ടാവുകുയം ചെയ്തു. മമ്മൂട്ടിയെക്കുറിച്ച് പറയുമ്പോൾ, അദ്ദേഹം ഒരു സിനിമയ്ക്ക് ശമ്പളമായി വാങ്ങിക്കുന്നത് 4 മുതല്‍ 5 കോടി രൂപവരെയാണ്. 40 കോടി രൂപവരെയാണ് അദ്ദേഹത്തിന്റെ ആസ്തി. സിനിമയ്ക്ക് പുറത്ത് ഏതാനും ബിസിനസുകളും മമ്മൂട്ടിയുടെ കുടുംബത്തിന്‍റെ പേരിലുണ്ട്. ഈ കണക്കുകള്‍ ഒന്നും കൃത്യത ഉറപ്പ് വരുത്താന്‍ സാധിക്കില്ലെന്ന കാര്യം ഒരിക്കല്‍ കൂടി ആരാധകര്‍ മനസ്സിലാക്കേണ്ടതുണ്ട്. വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ മാത്രമാണ് ഇത്.

മമ്മൂട്ടി

അതേസമയം, മമ്മൂട്ടിയുടെ എഴുപതാം പിറന്നാളിന് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ രംഗത്ത് എത്തിയിട്ടുണ്ട്. 'പ്രിയപ്പെട്ട ഇച്ചാക്കാ ജന്മദിന ആശംസകള്‍, ഈ ദിവസം എനിക്കും ആഘോഷിക്കാനുള്ളതാണ്. കാരണം ഇത് എന്റെയും കൂടെ ജേഷ്ഠ സഹോദരന്റെ പിറന്നാളാണ്. സഹോദര നിര്‍വിശേഷമായ വാത്സല്യം കൊണ്ടും സ്നേഹ തുല്യമായ കരുതല്‍ കൊണ്ടും ജീവിതത്തിലേയും പ്രൊഫഷണല്‍ ജീവിതത്തിലേയും എല്ലാ ഉയര്‍ച്ച താഴ്ചകളിലും, സന്തോഷത്തിലും സംഘടത്തിലും താങ്ങായി ഒപ്പം നില്‍ക്കുന്ന സാന്നിധ്യമാണ് എനിക്ക് മമ്മൂക്ക'- മോഹന്‍ലാല്‍ പറയുന്നു

 53 സിനിമ

അദ്ദേഹത്തിന്‍റെ ജന്മനാള്‍ ഞാനും എന്റെ കുടുംബവും ആഘോഷിക്കുന്നു. ഇതുപോലൊരു പ്രതിഭയ്ക്ക് ഒപ്പം ജീവിക്കാന്‍ കഴിയുന്നു എന്നത് തന്നെ സുകൃതമാണ്. അഭിനയത്തില്‍ തന്റേതായ ശൈലികൊണ്ട് വേറിട്ട വ്യക്തിമുദ്ര പതിപിച്ച ഇച്ചായക്ക് ഒപ്പം തന്റേയും പേര് വായിക്കപ്പെടുന്നു എന്നുള്ളത് ഏറെ സന്തോഷകരമായ കാര്യമാണ്. നാല് പതിറ്റാണ്ടിനിടെ 53 സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചു. അഞ്ച് സിനിമകള്‍ ഒന്നിച്ച് നിര്‍മ്മിച്ചു. ഇതെല്ലാം വിസ്മയം എന്നേ കരുതാന്‍ സാധിക്കുകയുള്ളു.

അനുഗ്രഹിക്കട്ടെ

ലോകത്ത് ഒരു ഭാഷയിലും ഇത്തരമൊരു ചലച്ചിത്ര കൂട്ടായ്മ ഉണ്ടായിക്കാണില്ല. ചെയ്യാനിരിക്കുന്ന വേഷങ്ങള്‍ ചെയ്തവയേക്കാള്‍ മനോഹരം എന്നാണ് ഞാന്‍ കരുതുന്നത്. ഇച്ചാക്കയില്‍ നിന്നും ഇനിയും മലയാള സിനിമയ്ക്കും ഇന്ത്യന്‍ സിനിമയ്ക്ക് തന്നെയും കൂടുതല്‍ നല്ല സിനിമകളും മികച്ച കഥാപാത്രങ്ങളും ലഭിക്കട്ടേയെന്ന് ആശ്വസിക്കുന്നു. ബഹുമതികളുടെ ആഘാഷങ്ങളില്‍ ഇനിയും ഏറെ ഇടം കിട്ടട്ടേയെന്നും ഇനിയും ഞങ്ങള്‍ക്ക് ഒരുമിക്കാന്‍ കഴിയുന്നത് സിനിമകള്‍ ഉണ്ടാവട്ടേയെന്നും പ്രാര്‍ത്ഥിക്കുന്നു. ആയൂര്‍ ആരോഗ്യ സൗക്യങ്ങള്‍ നല്‍കി എന്‍റെ ഈ ജേഷ്ഠ സഹോദരനെ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടേയെന്ന് ആശംസിച്ചുകൊണ്ട്, സ്നേഹത്തിന്റെ മധുരം ചാലിച്ച് ഇച്ചാക്കയ്ക്ക് എന്‍റെ പിറന്നാള്‍ ഉമ്മ-മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+