കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദിലീപിനെ പുറത്താക്കാതെ എന്ത്‌ സഹതാപ പോസ്റ്റിട്ടാലും ഹരികൃഷ്ണൻസിന്റെ ചീത്തപ്പേര്‌ പോകില്ല';എൻഎസ് മാധവൻ

Google Oneindia Malayalam News

കൊച്ചി; ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള തന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ലെന്ന് വ്യക്തമാക്കി ആക്രമിക്കപ്പെട്ട നടി കഴിഞ്ഞ ദിവസം പങ്കുവെച്ച കുറിപ്പിന് പിന്നാലെ നിരവധി പേരായിരുന്നു താരത്തെ പിന്തുണച്ച് രംഗത്തെത്തിയത്. അതിൽ താരസംഘടന എ എം എം എയുടെ പ്രസിഡന്റ് കൂടിയായ നടൻ മോഹൻലാലും നടൻ മമ്മൂട്ടിയും ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴിതാ സൂപ്പർ താരങ്ങളുടെ പിന്തുണയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരൻ എൻ എസ് മാധവൻ. ദിലീപിനെ എ എം എം എയിൽ നിന്നും പുറത്താക്കാതെ സഹതാപ പോസ്റ്റിട്ട് കാര്യമില്ലെന്ന് എൻ എസ് മാധവൻ ട്വീറ്റ് ചെയ്തു.

1

കഴിഞ്ഞ ദിവസം നടി പങ്കുവെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു. 'ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര.അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അക്രമണത്തില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോളൊക്കേയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു; എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലക്കാതിരിക്കാന്‍. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.

2

നീതിപുലരാനും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്ന്‌കൊണ്ടിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി, എന്നായിരുന്നു നടിയുടെ വാക്കുകൾ. ഇതോടെ സിനിമാ ലോകം ഒന്നടങ്കം നടിയെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തി.

3

തുടക്കത്തിൽ പൃഥ്വിരാജ് , ടൊവീനോ,കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ദുല്‍ഖര്‍ സല്‍മാന്‍, മഞ്ജു വാര്യര്‍, ആഷിഖ് അബു, അന്നാ ബെന്‍, പാര്‍വതി, റിമ കല്ലിങ്കല്‍ എന്നിരവായിരുന്നു നടിയുടെ കുറിപ്പ് പങ്കിട്ട് പിന്തുണ വ്യക്തമാക്കിയത്. പിന്നീട് മമ്മൂട്ടിയും മോഹൻലാലും തങ്ങളുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നടിയുടെ കുറിപ്പ് പങ്കിട്ട് പിന്തുണ അറിയിച്ചു.

4

'നിനക്കൊപ്പം' എന്നായിരുന്നു മമ്മൂട്ടി കുറിച്ചത്. 'ബഹുമാനം' എന്ന് മോഹന്‍ലാലും ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. ഇതിനെയാണ് എൻ എസ് മാധവൻ പരിഹസിച്ചത്. 'എ എം എം എയിൽ നിന്ന് ദിലീപിനെ പുറത്താക്കാതെ എന്ത്‌ സഹതാപ പോസ്റ്റിട്ടാലും ഹരികൃഷ്ണൻസിന്റെ ചീത്തപ്പേര്‌ പോകില്ല' എന്നാണ് മാധവന്റെ ട്വീറ്റ്.
അതിനിടെ ഇരയ്‌ക്കൊപ്പം എന്നു പറയാന്‍ എളുപ്പമാണ്, എന്നാല്‍ കുറ്റവാളിയുമായി സഹകരിക്കില്ലെന്നു പറയാനാണ് ആരുമില്ലാത്തതെന്ന് നടനും സംവിധായകനുമായ ജോയ് മാത്യുവും പ്രതികരിച്ചു.

5

നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ തുടക്കം മുതൽ തന്നെ നടൻ ദിലീപിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു താരസംഘടനയായ എ എം എം എ സ്വീകരിച്ചത്. രണ്ട് പേരും 'അമ്മ'യുടെ മക്കളാണെന്നായിരുന്നു സംഘടന നേതൃത്വം പ്രതികരിച്ചത്. കേസിൽ ദിലീപ് അറസ്റ്റിലായതോടെ ദിലീപിന്‍റെ ട്രഷറര്‍ സ്ഥാനവും പ്രാഥമിക അംഗത്വവും സംഘടന റദ്ദാക്കിയിരുന്നു. എന്നാൽ ദിലീപിന് ജാമ്യം കിട്ടി പുറത്തിറങ്ങിയ പിന്നാലെ നടനെ അമ്മയിൽ തിരിച്ചെടുത്തു. ഇതിനെതിരെ അന്ന് ഡബ്യു സി സി ഉൾപ്പെടെ ശക്തമായി രംഗത്തെത്തി.

6

അക്രമണത്തെ അതീജീവിച്ച നടിയ്ക്കൊപ്പം നിൽക്കാതെ കുറ്റാരോപിതനെ പിന്തുണയ്ക്കുന്ന സംഘടന നിലപാടിനെ ഡബ്ല്യു സി സി അംഗങ്ങൾ ചോദ്യം ചെയ്തു. സംഘടനയുടെ നിലപാടിൽ പ്രതിഷേധിച്ച് പാര്‍വതി, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ തുടങ്ങിയ താരങ്ങള്‍ എ എം എം എയിൽ നിന്ന് രാജി വെയ്ക്കുന്ന സാഹചര്യം പോലും ഉണ്ടായി.

7

അപ്പോഴും അന്ന് സംഘടനയുടെ പ്രസിഡന്റായ മോഹൻലാൽ ദിലീപിനെ തള്ളി പറയാൻ തയ്യാറായിരുന്നില്ല. 'താനും അമ്മ സംഘടനയും നടിയ്ക്കൊപ്പമാണ് എങ്കിലും ദിലീപ് നിരപരാധി ആയിരിക്കണമേ എന്നു ദിലീപിന് വേണ്ടി പ്രാർത്ഥിക്കുന്നു' എന്നുമായിരുന്നു മോഹൻലാലിന്റെ വാക്കുകൾ. ഇപ്പോൾ പിന്തുണ പ്രഖ്യാപിച്ച താരങ്ങൾ രണ്ട് ദിവസം കഴിഞ്ഞ് ദിലീപ് വേണ്ടി പ്രാർത്ഥിക്കുമോയെന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്ന പരിഹാസം.

Recommended Video

cmsvideo
ദിലീപ് കുഞ്ചാക്കോ ബോബനെയും സ്വാധീനിക്കാൻ ശ്രമിച്ചതായി വെളിപ്പെടുത്തൽ

English summary
Ns Madhavan Hilarious Jibe Against Mammootty And Mohanlal Over Dileep Case Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X