കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കില്‍ മതനിന്ദ: പാക് പൗരന് വധശിക്ഷ, പ്രാചകനെയും ഭാര്യയെയും അധിക്ഷേപിച്ചു!!

പ്രവാചകന്‍ മുഹമ്മദ് നബി, ഭാര്യ, അനുയായികൾ എന്നിവരെ അധിക്ഷേപിച്ച സംഭവത്തിലാണ് നടപടി

Google Oneindia Malayalam News

ലാഹോര്‍: ഫേസ്ബുക്കില്‍ ഇസ്ലാം മതത്തെ നിന്ദിച്ചയാള്‍ക്ക് വധശിക്ഷ. പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് 30 കാരനായ തൈമുർ റാസയെ വധശിക്ഷയ്ക്ക് വിധിച്ചത്. സര്‍ക്കാർ പ്രോസിക്യൂട്ടറാണ് ഇക്കാര്യം വ്യക്തമാക്കിയത്. മതനിന്ദ ആരോപിച്ച് വധശിക്ഷ നടപ്പാക്കിയത് നവാസ് ഷെരീഫ് സര്‍ക്കാര്‍ ഇതിനെതിരെ സ്വീകരിക്കുന്ന ശക്തമായ നടപടികള്‍ക്കുള്ള തെളിവാണ്.

മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ പാകിസ്താനിൽ പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നത് ഗുരുതരമായ കുറ്റമായാണ് കണക്കാക്കുന്നത്. പ്രവാചകന്‍ മുഹമ്മദ് നബി, ഭാര്യ, അനുയായികൾ എന്നിവരെ അധിക്ഷേപിച്ച സംഭവത്തിലാണ് റാസയ്ക്ക് ശിക്ഷ വിധിച്ചതെന്നാണ് പബ്ലിക് പ്രോസിക്യൂട്ടർ ഷഫീഖ് ഖുറേഷി വ്യക്തമാക്കി.

facebook

ലാഹോറിലെ ദക്ഷിണ പ്രവിശ്യയിലെ സ്വദേശിയാണ് കുറ്റവാളി. സോഷ്യൽ മീഡിയ വഴിയുള്ള മതനിന്ദയ്ക്ക് വധശിക്ഷ നടപ്പാക്കുന്ന ആദ്യത്തെ സംഭവമാണിത്. വിദ്വേഷ പ്രസംഗത്തിന്‍റെ ഗണത്തിൽ ഉൾപ്പെടുത്തിയാണ് കോടതി ശിക്ഷ വിധിച്ചത്.
ന്യൂനപക്ഷമായ ഷിയാ വിഭാഗത്തിൽപ്പെട്ട ഇയാൾ വിദ്വേഷ പ്രസംഗം പ്രചരിക്കുന്നുവെന്ന് കാണിച്ചാണ് അറസ്റ്റിലായത്.

English summary
A Pakistani counter-terrorism court has sentenced to death a man who allegedly committed blasphemy on Facebook, a government prosecutor said on Sunday, the first time someone has been handed the death penalty for blaspheming on social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X