കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസത്യം പറഞ്ഞത് ചോദ്യം ചെയ്തപ്പോൾ തുറിച്ചുനോക്കിയെന്ന് പരാതി: സജിത മഠത്തിലിനെതിരെ ഫോട്ടോഗ്രാഫർ

Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിൽ വെച്ച് പ്രസംഗിച്ച സംഭവം ചോദ്യം ചെയ്തതിന്റെ പേരിൽ തനിക്കെതിരെ വ്യാജ പരാതി നൽകിയെന്ന പരാതിയുമായി ഫോട്ടോഗ്രാഫർ. സജിത അസത്യം പ്രസംഗിച്ചത് ചോദ്യം ചെയ്തതോടെ തുറിച്ചുനോക്കിയെന്ന് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് സജിത മഠത്തിൽ പരാതി നൽകിയെന്നാണ് ഫോട്ടോഗ്രാഫർ ജോജി അൽഫോൻസ് വെളിപ്പെടുത്തിയിട്ടുള്ളത്. സംസ്കാരിക മന്ത്രിക്കുള്ള ഹർജിയെന്ന പേരിൽ ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ജോജി അൽഫോൺസ് ആരോപണം ഉന്നയിക്കുന്നത്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാതാപിതാക്കള്‍ക്കൊപ്പം കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നു

കലാപക്കൊടിയുമായി മുരളീധരന്‍, കോണ്‍ഗ്രസിലുള്ളത് മൂന്നംഗ കമ്മിറ്റി, ഉമ്മന്‍ ചാണ്ടിക്കെതിരെ പോര്?കലാപക്കൊടിയുമായി മുരളീധരന്‍, കോണ്‍ഗ്രസിലുള്ളത് മൂന്നംഗ കമ്മിറ്റി, ഉമ്മന്‍ ചാണ്ടിക്കെതിരെ പോര്?

 പ്രദർശനത്തിനുള്ള ചിത്രങ്ങള്‍

പ്രദർശനത്തിനുള്ള ചിത്രങ്ങള്‍

ഇരുപത്തഞ്ചാമത് ഐഫ്എഫ്കെയുടെ ഫോട്ടോ എഡിറ്റർ ആയി ചലച്ചിത്ര അക്കാഡമിയിൽ ജോലിയിൽ പ്രവേശിക്കുന്നത് 2020 നവംബർ ഇരുപതിനാണ്. എന്നെ ഏല്പിച്ച ഭാരപ്പെട്ട ജോലികൾ ഭംഗിയായും സമയബന്ധിതമായും തീർത്തു കൊടുത്തു. ഒരു ലക്ഷത്തോളം ചിത്രങ്ങളിൽ നിന്നും ഐഎഫ്എഫ്കെ സ്റ്റോറീസ് വെബ്‌സൈറ്റിന് വേണ്ടി ആറായിരത്തോളം ചിത്രങ്ങൾ തരം തിരിച്ചു. അതിൽ നിന്നും മുന്നൂറു ചിത്രങ്ങൾ ഫോട്ടോ എക്സിബിഷന് വേണ്ടി ആർട്ടിസ്റ്റിക് ഡയറക്ടർ ആയ ബീന പോളും അസിസ്റ്റന്റായ നിധിനിനും ഞാനും കൂടി ഫെബ്രുവരി ഏഴിന് തിരഞ്ഞെടുത്തു.

 അവകാശവാദം

അവകാശവാദം


ഫെബ്രുവരി എട്ടിനാണ് ശ്രീമതി സജിത മഠത്തിൽ ഓഫീസിൽ എത്തുന്നത്. ഫോട്ടോ പ്രദർശന ഉദ്ഘാടനം ഫെബ്രുവരി പന്ത്രണ്ടിന് ടാഗോർ ഫെസ്റ്റിവൽ നഗറിൽ നടന്നു. പ്രദർശനത്തിന്റെ ഉദ്ഘാടന വേളയിൽ സ്വാഗത പ്രാസംഗികയായ സജിത മഠത്തിൽ ആയിര കണക്കിന് ചിത്രങ്ങളിൽ നിന്നും ശ്രീമതി സജിത മഠത്തിലും ബീനാപോലും കൂടിയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തതെന്ന് അവകാശപ്പെട്ടു.

 ബഹളം വെച്ചെന്ന്

ബഹളം വെച്ചെന്ന്

ഫെസ്റ്റിവൽ ഓഫീസിൽ ചെയർമാൻ ശ്രീ കമൽ സാറിന്റെയും ജിസി മെമ്പർ ശ്രീ സിബി മലയിൽ സാറിന്റെയും സാനിധ്യത്തിൽ ശ്രീമതി സജിത മഠത്തിലിലിനോട് അവർ ഉദ്ഘാടന വേളയിൽ പറഞ്ഞ അസത്യത്തെകുറിച്ച് ചോദിയ്ക്കാൻ ശ്രമിച്ചപ്പോൾ തന്നെ അവർ ബഹളം വെയ്ക്കുകയും സ്ത്രീയെ അപമാനിച്ചു എന്ന തരത്തിൽ വിഷയം മാറ്റുകയുമാണുണ്ടായത്. ഔദ്യോഗികമായി എറണാകുളത്തേക്ക് എനിക്ക് ക്ഷണം ഉണ്ടായിരുന്നില്ല. ഞാനും കൂടി പങ്കാളിയായിട്ടുള്ള ഫോട്ടോ എക്സിബിഷന്റെയും 25ാമത് ഐഎഫ്എഫകെ ഫോട്ടോ സ്റ്റോറീസ് വെബ്സൈറ്റിന്റെ ഉദ്ഘാടനത്തിൽ പങ്കെടുന്നത് സന്തോഷകരമായ കാര്യം ആയതുകൊണ്ട് സ്വന്തം ചിലവിൽ എറണാകുളത്തെത്തി.

 പ്രസ്താവന തിരുത്തി

പ്രസ്താവന തിരുത്തി

എറണാകുളത്തു നടന്ന ഫോട്ടോ പ്രദർശനത്തിന്റെ ഉദ്ഘാടന വേളയിൽ തിരുവനന്തപുരത്ത് പറഞ്ഞ അസത്യങ്ങൾ ശ്രീമതി സജിത മഠത്തിൽ തിരുത്തുകയും ആ ജാള്യത മറക്കാൻ വേണ്ടി എനിക്കെതിരെ സെക്രെട്ടറിയ്കക് പരാതി നൽകുകയും ഉണ്ടായി. പരാതിയിൽ പറഞ്ഞിട്ടുള്ളത് 'ജി സി മെമ്പറെ ആക്ഷേപിച്ചയാൾ ഫെസ്റ്റിവൽ സ്ഥലത്തു വരാൻ പാടില്ല എന്നും എറണാകുളത്തെ ഉദ്ഘാടന സമയത്തു അവരെ തുറിച്ചു നോക്കി എന്നുമാണ്'. 25ാമത് ഐഎഫ്എഫ്കെ വളന്റീയർ ആയ 18 വയസ്സുള്ള മകനുമായാണ് ഉദ്ഘാടനത്തിൽ പങ്കെടുത്തത്. വീണ്ടും ഒരു കള്ളക്കേസ് വന്നാലോ എന്ന ഭയം കൊണ്ട് വളരെ ദൂരത്തു മാറിയാണ് നിന്നത്.

മാപ്പെഴുതി നൽകി

മാപ്പെഴുതി നൽകി

ഈ പരാതി അസത്യമാണെന്നു അറിയാമായിരുന്നിട്ടും മുപ്പതു വർഷത്തിനുമേൽ പരിചയമുള്ള ശ്രീമതി സജിത മഠത്തിലിന്റെ ആരോഗ്യാവസ്ഥയെയും മനസികാവസ്ഥയെയും പരിഗണിച്ചും ചെയമാന്റെയും ആർട്ടിസ്റ്റിക് ഡയറക്ടറുടെയും സെക്രട്ടറിയുടെയും അഭ്യർഥനയെ മാനിച്ചും കൂടുതൽ വഴക്കുകളിലും പ്രശ്നങ്ങളിലും ചെന്ന് ചേരാൻ താല്പര്യം ഇല്ലാത്തതുകൊണ്ടും പരിഹരിക്കാൻ പറ്റാത്തത്ര പ്രശ്നങ്ങൾ വേറെ ഉള്ളതുകൊണ്ടും, സമയം ഇല്ലാത്തതുകൊണ്ടും സെക്രട്ടറിയും ആർട്ടിസ്റ്റിക് ഡയറക്ടറും പറഞ്ഞ പോലെ ക്ഷമാപണം എഴുതി നൽകി.

പോകാൻ ഭയമായി

പോകാൻ ഭയമായി

ആ പ്രശ്നം അവിടെ അവസാനിച്ചു എന്ന് കരുതി. ഒരാഴ്ചയായിട്ടും ഒരറിയിപ്പും അക്കാഡമിയിൽ നിന്നും വന്നില്ല. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ അനുഭവിക്കേണ്ടി വന്ന അപമാനം എന്നെ വല്ലാതെ മാനസികമായി തളർത്തി. അവസാനം എന്റെ നാട്ടുകാരനായ ശ്രീ പി സി വിഷ്ണുനാഥിന്റെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. എഴുതിയ പരാതി ശ്രീ വിഷ്ണുനാഥിന് കൊടുത്തില്ല. കാരണം നന്നായി നടക്കുന്ന ഒരു ഫെസ്റ്റിവൽ മോശമാക്കാൻ ഒരു അവസരം ഉണ്ടാക്കേണ്ടെണ്ടെന്നു കരുതി. ചെയർമാനോട് ശ്രീ വിഷ്ണുനാഥ്‌ സംസാരിച്ചു. അരമണിക്കൂറിനുള്ളിൽ പ്രശ്നം അവസാനിച്ചതായി ചലച്ചിത്ര അക്കാദമി സെക്രട്ടറിയുടെ മറുപടി വന്നു. സ്ത്രീ സംരക്ഷണ നിമയത്തെ ദുരുപയോഗപ്പെടുത്തുന്നത് എങ്ങനെയെന്ന് മനസ്സിലാക്കിയപ്പോൾ തലശ്ശേരിയ്ക്കും പാലക്കാട്ടേക്കും പോകാൻ പേടിയായി. പോയില്ല. തൊഴിൽ പരമായി എനിക്കുണ്ടായ നഷ്ട്ടം വളരെ വലുതാണ്. കൊറോണ കാലത്തു നടക്കുന്ന ടൂറിംഗ് ഫെസ്റ്റിവലിന്റെ ചിത്രങ്ങൾ പകർത്താനുള്ള അവസരവും, ഒരുപാടു മനുഷ്യരുടെ പോർട്രൈറ്സ് പകർത്താനുള്ള അവസരവും നഷ്ടപ്പെട്ടു.

കരിയറിലേക്ക്

ഒഡേസ പ്രസ്ഥാനത്തിലൂടെ ഫോട്ടോഗ്രഫിയിലേക്കു വന്ന ഞാൻ 1988 ൽ തിരുവനന്തപുരത്തു നടന്ന ആദ്യ ഐഎഫ്എഫ്കെ മുതൽ തുടർച്ചയായി ഐഎഫ്എഫ്കെയിൽ പങ്കെടുക്കുന്നു. 1998 മുതൽ ഒഫീഷ്യൽ ഫോട്ടോഗ്രാഫറാണ് അല്ലാതെയും ഈ ചരിത്ര നിമിഷങ്ങൾ പകർത്തി വരുന്നു. 2016 കൊച്ചി മുസിരിസ് ബിനാലെയിൽ ഫോട്ടോഗ്രാഫി hod ആയിരുന്നു. ഇന്ത്യാവിഷൻ മുതൽ സോണി എന്റർടൈൻമെന്റ് വരെയുള്ള വിവിധ ചാനലുകളിൽ ക്യാമറമാനേയും ചീഫ് ക്യാമെറാമാനായും പ്രവർത്തിച്ചിരുന്നു. ടി വി ചന്ദ്രൻ, എം പി സുകുമാരൻ നായർ, വേണു, രാജീവ് വിജയരാഘവൻ മുതൽ രജ്ജീവ് രവി, മഹേഷ് നാരായണൻ വരെയുള്ള വിവിധ തലമുറകളിലെ ചലച്ചിത്രകാരന്മാരുടെ സിനിമകളിലെ സ്റ്റിൽ ഫോട്ടോഗ്രാറായി പ്രവർത്തിച്ചു.

എന്തുകൊണ്ട് തിരഞ്ഞെടുത്തു?

എന്തുകൊണ്ട് തിരഞ്ഞെടുത്തു?


ഇത്രയധികം പ്രവർത്തി പരിചയം ഉള്ളതുകൊണ്ട് തന്നെയാണ് ചലച്ചിത്ര അക്കാഡമി ഫോട്ടോഎഡിറ്റർ തസ്‌തിക എനിക്ക് നൽകിയത്. കഴിഞ്ഞകാലങ്ങളിൽ നടന്ന ഐഎഫ്എഫ്കെകളിലും, എനിക്ക് അനുഭവിക്കേണ്ടി വന്ന ദുരവസ്ഥ സാബു പ്രവദ അടക്കം പലർക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പിൻവാതിലിലൂടെ പദവികളിൽ എത്തിപ്പെടുന്ന ഇത്തരം ആളുകളിൽ നിന്നും അനുഭവിക്കേണ്ടി വരുന്ന പീഡനം സഹിക്കാവുന്നതിനും അപ്പുറമാണ്. ഇരുപത്തിഅഞ്ചാമതു ഐഎഫ്എഫ്കെയിൽ എനിക്കുണ്ടായ സങ്കടങ്ങൾ ബഹുമാനപ്പെട്ട മന്ത്രിയെ അറിയിച്ചതാണ്. ഇനി ഒരാൾക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാവരുതെന്നു ആശിക്കുന്നുവെന്ന വാക്കുകളോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

സാരിയില്‍ തിളങ്ങി മേഘ ആകാശ്: ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
മലയാളത്തിലെ ഭൂരിഭാഗം നടന്മാരും നടിമാരോട് ലൈഗീക താല്പര്യം ഉള്ളവർ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സജിത

English summary
Photographer against Sajitha Madathil over IFFK inaugural ceremony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X