ആയിരം രൂപ മാത്രമാണ് ഉണ്ണി മുകുന്ദന്‍ കൊടുത്തതെങ്കിലും ബാലയ്ക്ക് ഒന്നും പറയാനാവില്ല: സജി നന്ത്യാട്ട്
ഉണ്ണിമുകുന്ദന്‍ നായകനും നിർമ്മാതാവുമായ 'ഷെഫീക്കിന്റെ സന്തോഷം' എന്ന സിനിമയിൽ അഭിനയിച്ചതിന് തനിക്കും സഹപ്രവർത്തകർക്കും പ്രതിഫലം നൽകിയില്ലെന്ന നടൻ ബാലയുടെ ആരോപണങ്ങൾ സിനിമ മേഖലയില്‍ വലിയ രീതിയിലുള്ള ചർച്ചകള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. അതേസമയം ബാലയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് ഉണ്ണി മുകുന്ദന്റെ പ്രതികരണം.
എല്ലാ ടെക്‌നീഷ്യന്‍മാര്‍ക്കും ഞാൻ പ്രതിഫലം നൽകിയിട്ടുണ്ട്. ബാലക്ക് 2 ലക്ഷവും പ്രതിഫലം നൽകിയിട്ടുണ്ടെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി. അതേസമയം സിനിമയുടെ വേതനം സംബന്ധിച്ച കരാറില്ലെങ്കില്‍ ബാലയ്ക്ക് സംഘടനാപരമായി മുന്നോട്ട് പോവാന്‍ സാധിക്കില്ലെന്നാണ് നിർമ്മാതാവ് സജി നന്ത്യാട്ട് വ്യക്തമാക്കുന്നത്. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു സിനിമ ഫിലിം ചേംമ്പറിലും പ്രൊഡ്യൂസേഴ്സ് അസോസിഷേയനിലും രജിസ്റ്റർ ചെയ്യുമ്പോള്‍ അഭിനയിക്കുന്നവരുടേയും എല്ലാ ടെക്നീഷ്യന്‍സിന്റേയും വേതനം എത്ര രൂപയാണെന്നുള്ള ഒരു പ്രോജക്ട് സമർപ്പിക്കേണ്ടതുണ്ട. ആ പ്രൊജ്കട് അനുസരിച്ച് എത്ര രൂപയ്ക്കാണ് ബാല ഉണ്ണി മുകുന്ദന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ കരാറായതെന്ന രേഖ അവിടെ കാണും. ആ രേഖ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാവുമെന്നും സജി നന്ത്യാട്ട് വ്യക്തമാക്കുന്നു.

ബാല ഈ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന കാര്യം മറച്ച് വെച്ചിട്ട് ഫിലിം ചേംമ്പറിലും പ്രൊഡ്യൂസേഴ്സ് അസോസിഷേയനിലും പ്രൊജക്ട് കൊടുത്തിട്ടുണ്ടോയെന്നും അന്വേഷിക്കേണ്ടതുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് ഏതെങ്കിലും സംഘടനയില്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നാണ് അറിയാന്‍ സാധിച്ചത്. ബാലക്ക് പരാതിയുണ്ടെങ്കില്‍ അദ്ദേഹം അമ്മയില്‍ അംഗമാണെങ്കില്‍ അമ്മ മുഖേനെ അല്ലെങ്കില്‍ അസോസിയേഷന്‍ മുഖേന പരാതി നല്‍കാവുന്നതാണ്.

അത്തരമൊരു പരാതി വന്നാല്‍ ഉണ്ണിമുകുന്ദന്‍ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പ്രൊജക്ടും ബാലയ്ക്കായി നീക്കിവെച്ച തുകയുടെ കാര്യവും പുറത്ത് വരും. പരിശോധനയില്‍ ബാലയ്ക്ക് കൊടുക്കുന്ന തുകയുടെ കാര്യം പ്രൊജക്ടിലില്ലെങ്കില്‍ ബാലയ്ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഒരു കലാകാരന്മാരും ടെക്നീഷ്യന്‍മാരും തങ്ങളുടെ വേതനം സംബന്ധിച്ച കരാറിലേർപ്പെടേണ്ടതുണ്ട്. മൂന്നഘട്ടമായിട്ടാണ് പണം നല്‍കും. ഡബ്ബിങ്ങാണ് അവസാനത്തെ ഘട്ടം. ഡബ്ബിങ് ഇല്ലെങ്കില്‍ അതിന് മുന്നെ പണം നല്‍കണമെന്നതാണ് സംഘടനയുടെ നിയമം.

ഈ സിനിമയുടെ കാര്യത്തില്‍ ബാലയുടെ ഭാഗത്ത് നിന്നും ചില വീഴ്ചകള്‍ ഉണ്ടായതായും ഉണ്ണി മുകുന്ദന് ചില നഷ്ടങ്ങള്‍ ഉണ്ടായതായും പറയപ്പെടുന്നു. അതുകൊണ്ടാണോ ഉണ്ണി മുകുന്ദന്‍ അങ്ങനെ പെരുമാറിയതെന്ന് അറിയില്ല. ഇരുപത് ദിവസത്തേക്ക് ബാലക്ക് രണ്ട് ലക്ഷം രൂപ എന്നുള്ളത് ജനുവിനായി തോന്നുന്നില്ല. താന്‍ അഭിനയിക്കുന്ന പഠത്തിന് എത്ര രൂപയാണ് തന്റെ പ്രതിഫലം എന്നുള്ളത് ബാല പറയണമായിരുന്നു. ബാല ഇത് സംബന്ധിച്ച കരാറിലൊപ്പിടാത്ത സാഹചര്യത്തില്‍ അദ്ദേഹം ക്ലെയിം ചെയ്യാന്‍ സാധിക്കില്ലെന്നും സജി നന്ത്യാട്ട് പറയുന്നു.
Hair tips: ഉലുവ മുടികൊഴിച്ചിലിനും വളർച്ചയ്ക്കുമുള്ള അത്ഭുത മരുന്ന്: പക്ഷെ എങ്ങനെ ഉപയോഗിക്കണം

ആയിരം രൂപ കൊടുത്തിട്ട് ഇതാണ് ബാലക്കുള്ള പ്രതിഫലം എന്ന് ഉണ്ണിമുകുന്ദന്‍ പറഞ്ഞാല്‍ അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഇവിടെ ഒരു തെളിവും ഇല്ല. ഫ്രണ്ട്ഷിപ്പ് മാറ്റിവെച്ച് താന്‍ അഭിനയിക്കുന്ന പടത്തിന്റെ പ്രതിഫലം എത്രയാണെന്ന് ബാല നേരത്തെ തന്നെ പറഞ്ഞുറപ്പിക്കണമായിരുന്നു. ഇവിടെ നേരത്തേയും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. സമാനമായ പ്രശ്നം പത്ത് വർഷം മുമ്പും ഇവിടെ ഉണ്ടായിട്ടുണ്ട്.

ഉണ്ണി മുകുന്ദന് നേരത്തെ ബാലയുടെ പടത്തില്‍ ഫ്രീയായി അഭിനയിച്ചതിന് പകരമാണ് ബാലഅഭിനയിച്ചതെങ്കിലും അതിനുള്ള ചിലവാണ് ഉണ്ണിമുകുന്ദന്‍ കൊടുത്തതെങ്കിലും സംഘടനയ്ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. ബാലയ്ക്ക് വേണമെങ്കില്‍ സമൂഹത്തിലിറങ്ങി വിഴുപ്പലക്കാം. ഇവിടെ സംഘടനയ്ക്ക് ഒരു നിയമമുണ്ട്. ബാലയുടെ കാര്യം ഉണ്ണി മുകുന്ദന്‍ സംഘടനയെ എന്തുകൊണ്ട് അറിയിച്ചില്ലെന്ന ചോദ്യവുമുണ്ടെന്നും സജി നന്ത്യാട്ട് കൂട്ടിച്ചേർക്കുന്നു.

ഒരു പൈസയും വേണ്ടെന്ന് പറഞ്ഞ് അഭിനയിച്ചിട്ട്, മര്യാദ എന്ന പേരില്‍ ഉണ്ണി മുകുന്ദന്‍ അല്ലറചിലവെന്ന പേരില്‍ രണ്ട് ലക്ഷം രൂപ കൊടുത്തു. അതിന് ശേഷം ഈ പടം നല്ല രീതിയില്‍ പോയി എന്ന് മനസ്സിലാക്കിയപ്പോള്‍ ബാല കൂടുതല്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണ്. സൌഹൃദത്തിന്റെ പേരില്‍ അഭിനയിച്ചതാണെങ്കില്‍ ബാല മിണ്ടാതെ പോവണം. സിനിമയില്‍ നിന്ന് ഉണ്ണി മുകുന്ദന് എന്തോ ലഭിക്കുകയും 1.5 കോടിയുടെ കാറ് വാങ്ങുകയും ചെയ്തു. ചിലപ്പോള്‍ അദ്ദേഹം 5 കോടിയുടെ കാറ് വാങ്ങുമായിരിക്കും. അതൊക്കെ വ്യക്തിപരമായ കാര്യമാണ്. അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications