കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമയിൽ സജീവമായപ്പോൾ നടിമാരുമായി ചേർത്ത് ഗോസിപ്പ് വന്നു..ഫാസിലിനെ പിന്നെ കണ്ടിട്ടില്ല; മനസുതുറന്ന് 'രാമനാഥൻ'

Google Oneindia Malayalam News

കൊച്ചി; മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളുടെ പട്ടികയിലാണ് 'മണിച്ചിത്രത്താഴ്' ന്റെ സ്ഥാനം.വായനകളും പുനർവായനകളുമെല്ലാമായി മലയാളി സിനിമാ പ്രേമികളുടെ ചർച്ചകളിൽ ഇന്നും മണിചിത്രത്താഴ് ഇടംപടിക്കുന്നു. സണ്ണിയും നഗുലനും നാഗവല്ലിയുമായി മോഹൻലാലും സുരേഷ് ഗോപിയും ശോഭനയും കാഴ്ചവെച്ച പ്രകടനങ്ങൾ പ്രേക്ഷകരുടെ മനസിൽ മായാതെ നിൽപ്പുണ്ട്.

ഒപ്പം സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട, ഇന്നും ചർച്ച ചെയ്യുന്ന മറ്റൊരു പേരു കൂടിയുണ്ട്. നാഗവല്ലിയുടെ സ്വന്തം രാമനാഥൻ, ഡോ ശ്രീധർ ശ്രീറാം. രാമനാഥനായി എത്തിയിട്ട് വർഷം 28 കഴിഞ്ഞെങ്കിലും മലയാളികൾക്ക് തന്നോടുള്ള സ്നേഹവും ആരാധനയേയും കുറിച്ച് പറയുന്ന ശ്രീധറിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്.

 ചരിത്രമെന്ന്

മണിച്ചിത്രത്താഴ് എന്നത് ശരിക്കും ചരിത്രമാണെന്നാണ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ശ്രീധർ പറഞ്ഞത്. സാധാരണ ഗതിയിൽ ഒരു സിനിമ പ്രക്ഷേകരുടെ മനസിൽ നാലോ അഞ്ചോ കൊല്ലം നിൽക്കും. എന്നാൽ മണിചിത്രത്താഴ് അങ്ങനെയല്ല, എല്ലാമാസവും ചിത്രം ഏതെങ്കിലും ചാനലിൽ വരും. അന്ന് ഒരു ഫോൺ വിളി ഉറപ്പാണ്. 65 സിനിമകളിൽ താൻ അഭിനയിച്ചിട്ടുണ്ടെങ്കിലും മണിചിത്രത്താഴിലെ കഥാപാത്രം തനിക്ക് അത്ര പ്രീയപ്പെട്ടതാണെന്ന് ശ്രീധരൻ പറഞ്ഞു.

 ശോഭന നിർദ്ദേശിച്ചു

കന്നഡ സിനിമയിലെ തിരക്കുകൾക്കിടയിലാണ് മണിച്ചിത്രത്താഴിലേക്ക് എത്തുന്നത്. ശോഭനയും താനും ഒരുമിച്ച് ഒരു തമിഴ് സിനിമ ചെയ്തിരുന്നു. സംവിധായകൻ ഫാസിൽ രാമനാഥൻ എന്ന കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോൾ നടി ശോഭനയാണ് തന്നെ മണിചിത്രത്താഴിലേക്ക് നിർദ്ദേശിച്ചത്. ചിത്രത്തിൽ നൃത്തസംവിധാനവും ചെയ്തതായി നടൻ പറയുന്നു.

Also Read: 95 രൂപ ദിവസവും നിക്ഷേപിക്കാന്‍ തയ്യാറാണോ? എങ്കില്‍ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയിലൂടെ നേടാം 14 ലക്ഷം!

സങ്കീർണമായത്

വളരെ സങ്കീർണമായ അവതരണ രീതിയാണ് ചിത്രത്തിന്റേത്. ആ ഗാനരംഗത്തിൽ നാഗവല്ലിയെ മന്ത്രവാദ കളത്തിലേക്ക് എത്തിക്കുന്ന രംഗം എങ്ങനെയെന്ന് സംവിധായകൻ ഫാസിലും മറ്റുള്ളവരും ചർച്ച ചെയ്യുന്നതിനിടയിലാണ് നൃത്തത്തിലൂടെ തന്നെ ആ രംഗം നടത്തിക്കൂടെ എന്ന നിർദ്ദേശം ഞാൻ മുന്നോട്ട് വെച്ചത്. ഫാസിലിന് അത് ഇഷ്ടപ്പെട്ടു. അങ്ങനെയെണ് ആ രംഗം ഷൂട്ട് ചെയ്തത്.

Also Read: മാസം 500 രൂപ മാറ്റി വയ്ക്കാന്‍ തയ്യാറുണ്ടോ? നേടാം 1 ലക്ഷം രൂപയിലേറെ!

വിളിച്ചിട്ടില്ല

മണിച്ചിത്രത്താഴിന് ശേഷം താൻ നൃത്തരംഗത്തേക്ക് പൂർണമായും മാറിയിരുന്നു. അവൻ അനന്തപദ്മനാഭൻ എന്ന സിനിമ കൂടി ചെയ്തു. സുധാ ചന്ദ്രനായിരുന്നു ചിത്രത്തിലെ നായിക. എന്നാൽ പിന്നീട് മലയാളത്തിൽ നിന്ന് വിളികളൊന്നും വന്നില്ല. പിന്നീട് ഫാസിലിനെ പോലും കണ്ടിട്ട് ഇല്ലെന്നും ശ്രീധർ പറയുന്നു.

Also Read: 5 ലക്ഷം നിക്ഷേപിച്ചവര്‍ക്ക് 1 വര്‍ഷംകൊണ്ട് കിട്ടിയത് 22 ലക്ഷം; അറിയണം ഈ ഓഹരിയെ

മലയാളിയുടെ സ്നേഹം

അതേസമയം വർഷങ്ങൾ ഇത്ര കഴിഞ്ഞെങ്കിലും ഇപ്പോഴും മലയാളി പ്രേക്ഷകരുടെ സ്നേഹത്തെ കുറിച്ചും നടൻ വെളിപ്പെടുത്തുന്നു. അടുത്തിടെ സൂര്യ കൃഷ്ണമൂർത്തി സംഘടിപ്പിച്ച കേരള പര്യടത്തിന്റെ ഭാഗമായി തിരുവനന്തുപുരത്ത് എത്തിയപ്പോൾ പത്മനാഭ ക്ഷേത്രം സന്ദർശിച്ചിരുന്നു. അവിടെ വെച്ച് ഒരു സംഘം വന്ന് തന്നോട് ചോദിച്ചത് നാഗവല്ലിയുടെ രാമനാഥൻ അല്ലേ എന്നാണ്, അത് കേട്ട് താൻ അത്ഭുതപ്പെട്ടുപോയെന്നും ഒരു മുറ വന്ത് പാർത്തായ പാടി ചുവട് വെയ്പ്പിച്ച ശേഷമാണ് അവർ പോകാൻ അനുവദിച്ചതെന്നും താരം പറയുന്നു.

നൃത്തം പഠിക്കാൻ

മൂന്ന് വയസുള്ളപ്പോഴാണ് താൻ നൃത്തം പഠിക്കാൻ തുടങ്ങിയത്. എൻജിനിയറിംഗ് പഠിക്കുമ്പോഴാണ് സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. നായകന്റെ വേഷം തന്നെയായിരുന്നു കിട്ടിയത്. എൻജിനിയറായ തന്റെ അച്ഛന് സിനിമയിൽ എന്നെ അഭിനയിപ്പിക്കാൻ വിടുന്നതിനോട് താത്പര്യം ഉണ്ടായിരുന്നില്ലെന്നും ശ്രീധർ പറഞഅഞു. തെന്നിന്ത്യയിൽ മാത്രമല്ല ഹിന്ദി സിനിമയിലും അഭിനയിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി.

 ഗോസിപ്പുകൾ

സിനിമയിൽ സജീവമായതോടെ ചില നടിമാരുമായി ചേർത്ത് മാഗസിനുകളിൽ ഗോസിപ്പ് പരക്കാൻ തുടങ്ങി. ഇതോടെ വീട്ടുകാർ തനിക്ക് വിവാഹം ആലോചിച്ച് തുടങ്ങി. അപ്പോഴാണ് താൻ അനുവിനെ കുറിച്ച് വീട്ടുകാരോട് പറഞ്ഞത്. നൃത്തം പഠിക്കുന്നിടത്ത് തന്റെ ജൂനിയറായിരുന്നു അനു. അവളെ മുൻപേ താൻ ശ്രദ്ധിച്ചിരുന്നു.

അനുവിനെ കുറിച്ച്

അനുവിന്റെ അച്ഛൻ മൃദംഗവിദഗ്ദനായിരുന്നു. അദ്ദേഹത്തോട് തന്റെ ഇഷ്ടത്തെ കുറിച്ച് പറഞ്ഞപ്പോൾ അവരുടെ കുടുംബവും സമ്മതം മൂളി. അങ്ങനെയാണ് വിവാഹം. വിവാഹത്തിന് ശേഷം പല വേദികളിലും തങ്ങൾ ഒരുമിച്ച് നൃത്തം ചെയ്തിട്ടുണ്ടെന്നും ശ്രീധർ പറയുന്നു. മകൾ അനഘ ബികോം റാങ്ക് ഹോർഡറാണ്. കലാക്ഷേത്രത്തിലെ പഠനത്തിന് ശേഷം മകളും തങ്ങൾക്കൊപ്പം നൃത്തപരിപാടികളിൽ പങ്കെടുക്കാറുണ്ടെന്ന് ശ്രീധർ പറയുന്നു.

Recommended Video

cmsvideo
14 പേരുകള്‍ വെളിപ്പെടുത്തി രേവതി സമ്പത്ത് | Oneindia Malayalam
നൃത്തത്തിൽ സജീവം

നിലവിൽ ഖേച്ചര എന്ന നൃത്തവിദ്യാലയം നടത്തുകയാണ് ശ്രീധരൻ.ഭാര്യ അനുശ്രീയേയും മകൾ അനഘയേയും ചേർത്ത് തനിക്ക് 101 മക്കളുണ്ടെന്ന് ശ്രീധർ തമാശയായി പറയുന്നു. ഇന്ത്യയിലും വിദേശത്തുമായി നിരവധി നൃത്തപരിപാടികളിൽ ഇപ്പോഴും ശ്രീധർ സജീവമാണ്. നൃത്തത്തിൽ പുതിയ പരീക്ഷണങ്ങൾ നടത്തണമെന്നതാണ് തന്റെ ആഗ്രഹമെന്നും ശ്രീധരർ പറഞ്ഞു.

English summary
Manichithrathazh fame Dr. Sreedhar Sreeram says Shobhana suggested him to Fasil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X