'ഒരു ജനതയുടെ ആത്മാവിഷ്കാരം'.. പാർവ്വതിയുടെ പേരിൽ വിവാഹവാർത്ത.. കൈരളിക്ക് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ!

  • By: Desk
Subscribe to Oneindia Malayalam
cmsvideo
'കൈരളിയും ബ്രിട്ടാസും ദുരന്തങ്ങള്‍' | Oneindia Malayalam

ഒരു ജനതയുടെ ആത്മാവിഷ്കാരം - ഈ ടാഗ് ലൈൻ കാരണം കൈരളി പീപ്പിൾ കഷ്ടപ്പെടുന്നത് ചില്ലറയൊന്നുമല്ല. സംഗതി മറ്റ് ഓൺലൈൻ പോർട്ടലുകളും കൈരളിയെ പോലെ വാർത്തകൾ എഴുതാറുണ്ട്. എന്നാൽ കൈരളി കുറച്ച് കൂടി കടന്ന് ഇക്കിളി തലക്കെട്ടുകളും ചിത്രങ്ങളുമൊക്കെ കൊടുക്കും. അപ്പോഴേക്കും നീയൊക്കെയാണോടാ ഒരു ജനതയുടെ ആത്മാവിഷ്കാരം എന്ന് ചോദിച്ച് സോഷ്യൽ മീഡിയയിൽ ആളുകളും കൂടും.

ഓഖിക്ക് കാരണം ദൈവങ്ങൾക്ക് കുരുപൊട്ടിയതോ.. ചുഴലിക്കാറ്റിനെ പോലും വെറുതെ വിടാതെ ട്രോളന്മാർ! ഇത് ട്രോളല്ല ചെറ്റത്തരമെന്ന് സോഷ്യൽ മീഡിയ!! ഈ ട്രോളന്മാരുടെ ഒരു കാര്യം!!

എന്തിനാണ് ഈ പൊങ്കാല?

എന്തിനാണ് ഈ പൊങ്കാല?

ജോൺ ബ്രിട്ടാസ് സ്കൂൾ ഓഫ് ജേണലിസത്തിന്റെ ആധിക്യമാണ് കൈരളിയുടെ അധപതനത്തിന് കാരണം എന്നൊക്കെ തങ്ങൾക്കും കൈരളിയിൽ ഷെയറുണ്ട് എന്ന് പറഞ്ഞ് കൊണ്ട് തന്നെ പലരും പരസ്യമായി പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിത നടി പാർവ്വതിയെ വിവാഹം കഴിക്കാൻ ഭാര്യ സമ്മതിച്ചില്ല എന്ന് ഒരു നടനെ ഉദ്ധരിച്ച് തലക്കെട്ടിട്ടാണ് കൈരളി സോഷ്യൽ മീഡിയയിൽ പൊങ്കാല വാങ്ങുന്നത്.

ബ്രിട്ടാസിനോടാണ് കലിപ്പ്

ബ്രിട്ടാസിനോടാണ് കലിപ്പ്

ഇതിനെക്കാൾ നല്ലത് മാമാ പണിയാണ്.. ദുരന്തം.. ബ്രിട്ടാസ്... പോട്ടാസ് ആയല്ലൊ.. - കൈരളി ടി വി എം ഡിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ ജോൺ ബ്രിട്ടാസിന് നേരെയാണ് എതിരഭിപ്രായങ്ങൾ പലതും. എന്തൊരു ദുരിതമാണടൊ ബ്രിട്ടാസ്സെ എല്ലാം വളച്ചൊടിച്ച് ഇതൊ പത്രപ്രവർത്തനം ഇതിന്റെ പേര് മാമാപണി. ഒരു നടി പരാതി പറഞ്ഞതെ ഉള്ളു. ബ്രിട്ടാസ്സെ നിന്റെ ജന്മം പുറംപോക്കിലാണ് അതാണ് കുഴപ്പം - ഇതാ മറ്റൊരു സാംപിൾ.

ഒരു ജനതയുടെ ദുരന്തം

ഒരു ജനതയുടെ ദുരന്തം

ഉളുപ്പില്ലേ കൈരളിയിലെ സേട്ടൻമാരെ. പൈങ്കിളി വർത്താനോം ഒരുമാതിരി ആൾക്കാരെ ഊളകൾ ആക്കുന്ന കഥകളും പടച്ചു വിടാനല്ല കേരത്തിലെ തൊഴിലാളികൾ വിയർപ്പു നൽകി ചാനൽ തുടങ്ങിയത്. അല്ല കൈരളിദയവു ചെയ്ത് പ്രസ്ഥാനത്തിന് നാണക്കേടുണ്ടാക്കരുത്. ഒരു ജനതയുടെ ദുരന്തം
എടുത്ത് പൊട്ട കെണറ്റിൽ ഇടടോ.

അവരെങ്കിലും ജീവിച്ചോട്ടെ

അവരെങ്കിലും ജീവിച്ചോട്ടെ

"ഒരു ജനതയുടെ ആത്മാവിഷ്‌ക്കാരം " ടാഗ്‌ ലൈൻ കൊള്ളാം. കൈരളി എന്ന പേരൊന്ന് മാറ്റി മുത്തുച്ചിപ്പി എന്നാക്കണം ഇടക്കിടെ സരിതാക്കഥകൾ കൊടുക്കണം , ഗണേഷൻ വാതിലടച്ചതെന്തിനു എന്നൊക്കെ എഴുതി വിടണം എന്നിട്ട്‌ ആ ടാഗ്‌ലൈൻ മാറ്റി സഖാക്കളുടെ ആത്മാവിഷ്‌ക്കാരം എന്നാക്കണം - വോയിസ് ഓഫ് കോൺഗ്രസ് എന്ന ഐഡിയിൽ നിന്നും വന്ന കമന്റ്.

എന്താണ് സത്യത്തിൽ സംഭവിച്ചത്

എന്താണ് സത്യത്തിൽ സംഭവിച്ചത്

പാര്‍വതിയുടെ ഭര്‍ത്താവായി അഭിനയിക്കാന്‍ അവസരം ലഭിച്ചെന്ന വിവരം ഞാന്‍ ഭാര്യയോട് പറഞ്ഞു. എന്നാല്‍ ഭാര്യയ്ക്ക് അത് ശരിക്കും ഷോക്കായിരുന്നു. അവര്‍ അതില്‍ അഭിനയിക്കാന്‍ അനുവദിച്ചില്ല. അങ്ങനെ ഭാര്യ സമ്മതിക്കാത്തതുകൊണ്ട് ആ രംഗത്ത് അഭിനയിക്കാന്‍ വേറെ താരത്തെ കണ്ടെത്തുകയായിരുന്നു - ഇതാണ് നടനും നിർമാതാവുമായ ദിനേശ് പണിക്കർ‌ പറഞ്ഞത്.

കൈരളിയുടെ തലക്കെട്ട്

കൈരളിയുടെ തലക്കെട്ട്

അന്ന് പാര്‍വതിയെ ‘വിവാഹം' കഴിക്കാമായിരുന്നു; പക്ഷെ ഭാര്യ സമ്മതിച്ചില്ല; വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തലുമായി മലയാള നടന്‍ - ഇതായിരുന്നു കൈരളി മേൽ പറഞ്ഞ വാർത്തയ്ക്ക് നൽകിയ തലക്കെട്ട്. ഇതോടെയാണ് വാർത്ത വായിച്ച ആളുകൾക്ക് ദേഷ്യം വന്നതും കൈരളിക്ക് അവരുടെ പേജിൽ തന്നെ പൊങ്കാലയിടാൻ തുടങ്ങിയതും.

English summary
Social media troll Kairali TV website for inappropriate headline.
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്