കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രായുടെ വീട് ഇനി ചിത്രകലാസ്കൂള്‍

  • By Staff
Google Oneindia Malayalam News

പത്തനംതിട്ട: പ്രശസ്ത ചിത്രകാരന്‍ സി.കെ. രായുടെ തറവാട് ചിത്രകലാസ്കൂളാകുന്നു. തിരുവല്ലയിലെ ഗോവിന്ദന്‍കുളങ്ങരയിലെ തറവാട്ട്വീടാണ് സാംസ്കാരിക സംഘടനയായ വാരാ(വാന്റേജ് ഓഫ് ആര്‍ടിസ്റ് രാ)യുടെ നേതൃത്വത്തില്‍ ചിത്രകലാസ്കൂളാക്കി മാറ്റുന്നത്.

ബംഗാളിലെ ശാന്തിനികേതന്റെ മാതൃകയിലുള്ള ഒരു ചിത്രകലാസ്കൂള്‍ സ്ഥാപിയ്ക്കാനാണ് പദ്ധതി. ഭാരതീയ ചിത്രകലയുടെ വിവിധ ശൈലികള്‍ ഇവിടെ കുട്ടികളെ പഠിപ്പിയ്ക്കും. ഒപ്പം കഥകളി തുടങ്ങിയ ശാസ്ത്രീയ നടനകലകളും പരിശീലിപ്പിയ്ക്കുമെന്ന് വാരായുടെ ഡയറക്ടര്‍ കൂടിയായ ചിത്രകാരന്‍ വിശ്വനാഥന്‍ പറഞ്ഞു.

രായുടെ ശങ്കരവേലില്‍ വീടായ എട്ടുകെട്ട് സംഘടന ഏറ്റെടുത്ത് കഴിഞ്ഞു. ദൂരെ നിന്നുള്ള പ്രമുഖ ചിത്രകാരന്മാര്‍ക്ക് ഇവിടെ താമസിച്ച് വരയ്ക്കാനും അവസരം നല്കും.

കേരളത്തില്‍ ആധുനിക ചിത്രകലയെ പരിചയപ്പെടുത്തിയ ചിത്രകാരനാണ് രാ എന്ന വിളപ്പേരില്‍ അറിയപ്പെട്ടിരുന്ന രാമകൃഷ്ണന്‍നായര്‍. 1950കള്‍ വരെ ലോകപ്രശസ്തനായ രാജാ രവിവര്‍മ്മ കൊണ്ടുവന്ന ചിത്രകലാശൈലിയെ അതിലംഘിയ്ക്കാന്‍ കേരളത്തിലെ ചിത്രകാരന്‍മാര്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍ രാജാരവിവര്‍മ്മ ശൈലിയെ പാടെ തള്ളിക്കളഞ്ഞുകൊണ്ടുള്ള രായുടെ ചിത്രങ്ങള്‍ ശ്രദ്ധിയ്ക്കപ്പെട്ടത്. അദ്ദേഹത്തിന്റെ ക്ഷേത്ര ദിവാസ്വപ്നങ്ങള്‍ എന്ന ചിത്രപരമ്പരകള്‍ ചര്‍ച്ചാവിഷയമായി.

കഴിവുള്ളവരെ കണ്ടെത്തി അവര്‍ക്ക് വരയിലും ചിത്രകലയിലും ചുമര്‍ചിത്രകലയിലും പരിശീലനം നല്കലാണ് ഞങ്ങളുടെ ലക്ഷ്യം. ബീഹാറിന്റെ മധുബനി ചിത്രകല, രാജസ്ഥാന്റെ മിനിയേച്ചര്‍ ചിത്രകല, ബംഗാള്‍ ശൈലി എന്നിവയിലും കുട്ടികള്‍ക്ക് പരിശീലനം നല്കുമെന്ന് വിശ്വനാഥന്‍ പറഞ്ഞു.

കാര്‍ട്ടൂണ്‍, കാരിക്കേച്ചര്‍, കാലിഗ്രാഫി, ശില്പകല എന്നീ മാധ്യമങ്ങളില്‍ താല്പര്യമുള്ളവര്‍ക്ക് കൂടുതല്‍ പരിശീലനവും ഇവിടെ നല്കും. കുട്ടികളുടെ നാടകവേദിയും ഇവിടുത്തെ മുഖ്യആകര്‍ഷണങ്ങളിലൊന്നായിരിക്കും. - അദ്ദേഹം വിശദീകരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X