പ്രഥമപ്രവാസി സാഹിത്യ പുരസ്കാരം മുഹമ്മദിന്

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ പ്രവാസി സാഹിത്യ അവാര്‍ഡിന് എ. എം മുഹമ്മദിന്റെ നിഴല്‍നിലങ്ങള്‍ എന്ന നോവല്‍ അര്‍ഹമായി. പ്രശസ്തി പത്രവും ഫലകവും 25,000രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്.

2000 ജനുവരി മുതല്‍ 2004 ഡിസംബര്‍ വരെയുള്ള കൃതികളാണ് അവാര്‍ഡിന് പരിഗണിച്ചത്. ടി.പത്മനാഭന്‍, പെരുമ്പടവം ശ്രീധരന്‍, സുഗത കുമാരി, എം.ആര്‍. തമ്പാന്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് കൃതി തിരഞ്ഞെടുത്തത്.

ആഗസ്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന പ്രവാസി സംഗമായ സമവായത്തില്‍ പുരസ്കാരം വിതരണം ചെയ്യുമെന്ന് പ്രവാസി മലയാളി സംഘടനയായ നോര്‍ക്കയുടെ ചെയര്‍മാന്‍ എം.എം.ഹസന്‍ അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്