കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശൂന്യ: മിശ്ര സംഗീതത്തിന്‍റെ പുതിയ ഭാവം

  • By Staff
Google Oneindia Malayalam News

അതിര്‍വരന്പുകളും നിര്‍വ്വചനങ്ങളുമില്ലാ‍ത്ത സംഗീതമാണോ നിങ്ങള്‍ക്കാസ്വദിയ്ക്കേണ്ടത്‌? ശൂന്യയിലൂടെ നിങ്ങള്‍ ലക്ഷ്യത്തിലെത്തും. മറ്റു ചിന്തകളൊന്നും ശല്യപ്പെടുത്താനില്ലാ‍ത്ത സംഗീതസാന്ദ്രമായ ഒരു ലോകത്തേയ്ക്ക്‌ ശൂന്യ നിങ്ങളെ ആനയിയ്ക്കും. അഞ്ച്‌ വ്യക്തികളുടെ കഴിവുകള്‍ക്കുള്ളില്‍ ന്യൂനതകളില്ലാ‍ത്ത സംഗീതം ആസ്വാദകര്‍ക്ക്‌ നല്‍കുന്ന സംഘമാണ്‌ ശൂന്യ.

അശോക്‌, പ്രകാശ്‌, മൈക്കിള്‍, ശ്രീധര്‍, അശ്വിന്‍ എന്നിവര്‍ ഒരു സാധന പോലെ മുന്നോട്ടു കൊണ്ടുപോവുകയാണ്‌ ശൂന്യയെ. ഇതില്‍ സംഗീതത്തിന്‌ പ്രത്യേക നിറവും ചട്ടക്കൂടുകളുമില്ല അത്‌ നിങ്ങളുടെ ഹൃദയത്തിനകത്തെത്തി തീര്‍ത്തും പുതുമയാര്‍ന്ന ഒരനുഭവം തന്നെ പകര്‍ന്നുനല്‍കുന്നു. നിങ്ങളാഗ്രഹിയ്ക്കുന്നവിധം അതാസ്വദിയ്ക്കാം.

വിവിധ സംഗീതപഞ്ചാത്തലത്തില്‍ നിന്നെത്തി ഒത്തുകൂടിയവരാണ്‌ ഈ ഐവര്‍ സംഘം. ഇവര്‍ കൈകാര്യം ചെയ്യുന്നതാകട്ടെ തീര്‍ത്തും വ്യത്യസ്ഥവും തനതുമായ സംഗീതോപകരണങ്ങളും. ഇവ കൂടിച്ചേരുന്പോഴാണ് ശൂന്യയ്ക്ക്‌ മാത്രം അവകാശപ്പെടാന്‍ കഴിയുന്ന തീര്‍ത്തും വ്യത്യസ്തമായ ഈ സംഗീതം ആസ്വാദക മനസ്സുകളെ കീഴടക്കുന്നത്‌. ശൂന്യയുടെ സാരഥികളുമായി ഒണ്‍ഇന്ത്യ നടത്തിയ അഭിമുഖത്തില്‍ നിന്ന്‌.

ശൂന്യയെക്കുറിച്ചും അതിന്റെ സാരഥികളായ നിങ്ങളോരോരുത്തരെക്കുറിച്ചും വിശദീകരിയ്ക്കാമോ?

അശോകാണ്‌ സംസാരിച്ചു‍തുടങ്ങിയത്‌. യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ ആറുപേരാണുള്ളത്‌. പ്രകാശ്‌, മൈക്കിള്‍, ശ്രീധര്‍, മനോജ്‌, അശ്വിന്‍ പിന്നെ ഞാനും. ഹവൈയിന്‍ ഗിറ്റാര്‍, ഡിഡ്ജെറിഡോ(ആസ്ത്രേലിന്‍ സംഗീതോപകരണം), ജംമ്പേ(ആഫ്രിക്കന്‍ ഉപകരണം), സാക്സോഫോണ്‍, വയലിന്‍ -ഇത്രയും ഉപകരങ്ങളാണ്‌ ഞങ്ങള്‍ ഉപയോഗിയ്ക്കുന്നത്‌.

ഹിന്ദുസ്ഥാനി സംഗീത രംഗത്തുനിന്നാണ്‌ പ്രകാശ്‌ വരുന്നത്‌. ഈ സംഗീത ശാഖയെ സംബന്ധിച്ച് ഇതില്‍ എല്ലാ സംഗീതോപകരണങ്ങള്‍ക്കും പ്രാധാന്യമുണ്ട്‌. മൈക്കിള്‍ ഡിഡ്ജെറിഡോ ഉള്‍പ്പെടെ എല്ലാ ഉപകരണങ്ങളും കൈകാര്യം ചെയ്യും.

കര്‍ണ്ണാടക സംഗീതത്തിലാണ്‌ ശ്രീധര്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്‌. മാത്രമല്ല ശ്രീധര്‍ സാക്സോഫോണും കൈകാര്യം ചെയ്യുന്നു. കദ്രി ഗോപാല്‍ നാഥിന്റെ ശൈലിയോടാണ്‌ ശ്രീധറിന്‌ ചായ്‌വ്‌. ബാന്ദ്‌ പോലുള്ള ഉപകരണങ്ങളില്‍ ശാസ്ത്രീയ സംഗീതവും നാടന്‍സംഗീതവും, സമകാലിക(കണ്ടംപററി )സംഗീതവും ഒരു പോലെ സമന്വയിപ്പിയ്ക്കാന്‍ കഴിവുള്ളയാളാണ്‌ അശ്വിന്‍. ഇവരെ?ല്ലാം ഒത്തുചേരുമ്പോഴാണ്‌ ശൂന്യയുടെ തനത്‌ സംഗീതം സൃഷ്ടിയ്ക്കപ്പെടുന്നത്‌.

ഇതിനെ യഥാര്‍ത്ഥത്തില്‍ മിശ്രസംഗീതത്തിന്റെ ലോകം എന്നുവിശേഷിപ്പിയ്ക്കാം. ഫ്യൂഷന്‍ എന്ന പ്രയോഗമാണ്‌ ഇന്ത്യയില്‍ പൊതുവേ ഉപയോഗിച്ചു‍വരുന്നത്‌. സംഗീതത്തിന്‌ പുതിയ ഒരു തലം നല്‍കുകയെന്നതാണ്‌ ഞങ്ങളുടെ ലക്ഷ്യം. സംഗീതത്തിന്‌ ഭാഷയുടെ അതിര്‍വരമ്പുകളില്‍. അതിന്റെ ഭാഷ സംഗീതം തന്നെയാണ്‌.

2006 നവംബര്‍ മാസത്തിലാണ‍ല്ലോ‍ ശൂന്യ ആസ്വാദകരിലെത്തുന്നത്‌. തുടക്കം എങ്ങനെയായിരുന്നു?

അശോക്‌: തിയേറ്റര്‍ രംഗത്തുനിന്നാണ്‌ ഞാന്‍ ഇതിലെത്തുന്നത്‌. മറ്റ്‌ സംഗീതജ്ഞര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അപ്പോഴും സംഗീതത്തില്‍ പുതിയതായെന്തെങ്കിലും ചെയ്യുകയെന്നതായിരുന്നു ലക്ഷ്യം. അങ്ങനെയാണ്‌ ശൂന്യയുടെ ജനനം.

അശോകിന്റെ ആശയമാണോ ശൂന്യയ്ക്കു പിന്നില്‍ ?

അശോക്‌- അതെഇത്തരമൊരു സംരംഭം തുടങ്ങാന്‍ പ്രചോദനമായ വസ്തുതയെന്താണ്‌?അശോക്‌: ശരിയ്ക്കും പറഞ്ഞാല്‍ എന്റേതായ ഒരു സംഗീതം സൃഷ്ടിയ്ക്കുകയെന്നതാണ്‌ അടിസ്ഥാനപരമായ പ്രചോദനം. ഞാന്‍ പതിവായി ഒരുപാട്‌ സഞ്ചരിയ്ക്കാറുണ്ട്‌. അങ്ങനെ ഒട്ടേറെ രീതിയിലുള്ള സംഗീതത്തെക്കുറിച്ച് അറിയാന്‍ കഴിഞ്ഞു. സംഗീതത്തിന്റെ കാര്യത്തില്‍ വളരെ വൈവിധ്യമുള്ള രാജ്യമാണ്‌ ഇന്ത്യ. അതുപോലെതന്നെ സംഗീതോപകരണങ്ങളുടെ കാര്യത്തിലും ഇന്ത്യ സമ്പന്നമാണ്‌. ഈ രണ്ടു സാധ്യതകളും വെച്ചുകൊണ്ടുള്ള ഒരു പരീക്ഷണം അതായിരുന്നു എന്റെ ലക്ഷ്യം. അത്‌ യാഥാര്‍ത്ഥ്യമായപ്പോള്‍ ശൂന്യ ഉണ്ടായി.

ശൂന്യയെന്ന പേരിനെക്കുറിച്ച് ഒന്നുവിശദീകരിയ്ക്കാമോ?

അശോക്‌: സ്ഥിരത്വം അല്ലെങ്കില്‍ ഒന്നുമില്ലാ‍ത്ത അവസ്ഥ അതാണ്‌ ഈ പദംകൊണ്ട്‌ അര്‍ത്ഥമാക്കിയത്‌. സംഗീതം ആസ്വാദകരുടെ ഹൃദയത്തെയാണ്‌ കീഴടക്കുന്നത്‌. ആ സമയത്ത്‌ ചിന്തകള്‍ പോലും നിലച്ചു മനസ്സിന്‌ സ്ഥിരമായ ഒരു അവസ്ഥയുണ്ടാക്കുന്നു. അതായത്‌ ഒരു ഏകത്വം. ശൂന്യയെന്നുപറയുന്നത്‌ മനസ്സിന്റെ ഈ അവസ്ഥയെയാണ്‌. തീര്‍ത്തും ശൂന്യമായ അവസ്ഥ. ഒരു സംഗീതജ്ഞന്‍ എന്നനിലയില്‍ എന്റെ ആസ്വാദകരെ ഈ അവസ്ഥയിലേയ്ക്കെത്തിയ്ക്കുകയാണ്‌ എന്റെ ലക്ഷ്യം. അതായത്‌ ഞാന്‍ സംഗീതം ആസ്വദിയ്ക്കുന്ന അതേസമയം തന്നെ എന്റെ പ്രേക്ഷകരെയും അതിനൊപ്പം കൊണ്ടുപോവുക.

ശൂന്യ- സംഗീതത്തന്റെ പരിണാമം

ശാസ്ത്രീയമായ സംഗീത പഞ്ചാത്തലത്തില്‍ നിന്നുള്ളവര്‍ക്ക്‌ ഇതിന്റെ രീതികള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുമോ? തീര്‍ത്തും നൂതനമായ ഒരു സംഗീതരീതിയെ സ്വീകാര്യമാക്കാന്‍ വേണ്ടി ശാസ്ത്രീയ അടിത്തറയെ എങ്ങനെയാണ്‌ ഭേദിച്ചത്‌?

പ്രകാശ്‌: അതായത്‌ എന്താണ്‌ നമ്മള്‍ പിന്തുടരുന്ന ശാസ്ത്രീയ രീതിയെന്ന്‌ അറിയാതെ പോകുമ്പോഴാണ്‌ ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നത്‌. പാരമ്പര്യത്തെക്കുറിച്ച് പൂര്‍ണ ജ്ഞാനമുണ്ടെങ്കില്‍ ഇത്തരംകാര്യങ്ങളെക്കുറിച്ച് ചന്തിയ്ക്കേണ്ടതില്ല.

എന്നാല്‍ ചിലപ്പോഴൊക്കെ ഈ അറിവ്‌ അല്‍പംമാത്രമായിരിക്കും. ഇങ്ങനെയാകുമ്പോള്‍ നമ്മള്‍ പാരമ്പര്യത്തിലൂന്നിയ സംഗീതമാണ്‌ മാന്യമെന്ന്‌ കരുതുകയും മറ്റുള്ളവയെ ബഹുമാനിയ്ക്കാന്‍ വിമുഖത കാണിയ്ക്കുകയും ചെയ്യും.

ഒരു ഫ്യൂഷന്‍ സൃഷ്ടിയ്ക്കുമ്പോള്‍ അതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം. അങ്ങനെയാകുമ്പോള്‍ അത്‌ നമ്മുടെ കയ്യില്‍ ഭദ്രമായിരിക്കും. നമ്മള്‍ വീട്ടില്‍വെച്ച് ശാസ്ത്രീയ സംഗീതം പഠിച്ചി‍ട്ടുണ്ടാകാം. എന്നാല്‍ വീടെന്ന ഒരു ചെറിയ അതിരിന്‌ പുറത്ത്‌ അനന്തമായ, അത്ഭുതകരമായ വസ്തുതകള്‍ വേറെയുണ്ട്‌. ഒരു സംഗീതജ്ഞനാവുകയെന്നാല്‍ ചെവികള്‍ എപ്പോഴും തുറന്നുപിടിയ്ക്കുകയെന്നുകൂടിയാണ്‌ അര്‍ത്ഥം.

പാരമ്പര്യമെന്നത്‌ നമ്മള്‍ പരിശീലനത്തിലൂടെയാണ്‌ സ്വായത്തമാക്കുന്നത്‌. ഇതിനോട്‌ നിങ്ങള്‍ യോജിയ്ക്കുന്നുണ്ടോയെന്ന്‌ ചോദിച്ച്പ്രകാശ്‌ വീണ്ടും തുടര്‍ന്നു. പാരമ്പര്യം എന്നുപറയുമ്പോള്‍ മുണ്ട്‌, കുര്‍ത്ത എന്നിവയുടെ കാര്യം തന്നെയെടുക്കാം. നമ്മുടെ പാരമ്പര്യ വേഷമല്ലല്ലോ‍ ഇത്‌. എന്നാല്‍ ഇപ്പോള്‍ നമ്മള്‍ ഏറെയും പാന്റ്‌സും ഷേര്‍ട്ടും ധരിയ്കുന്നു. അതായത്‌ പുറംലോകത്തുനിന്നും നമ്മള്‍ ഈ മാറ്റത്തെ സ്വാംശീകരിയ്ക്കുന്നു. പാരമ്പര്യമെന്ന്‌ പറയുന്നത്‌ വീട്ടില്‍ കര്‍ശനമായ പരിശീലിപ്പിയ്ക്കപ്പെടുന്നതാണ്‌. പാരമ്പര്യം ഒന്നിനെയും തള്ളക്കളയുന്നതായി എനിയ്ക്ക്‌ തോന്നിയിട്ടില്ല. അതുപോലെത്തന്നെയാണ്‌ സംഗീതത്തിന്റെ കാര്യത്തിലും സംഭവിയ്ക്കുന്നത്‌.

അശോക്‌: പാരമ്പര്യ സംഗീതം ഒരു വികാരമായി സൂക്ഷിയ്ക്കുന്ന പലര്‍ക്കൊപ്പവും ഞാന്‍ ജോലിചെയ്തിട്ടുണ്ട്‌. ഒരു ഉദാഹരണം പറയാം. തബലയില്‍ നിങ്ങള്‍ ഒരു വടികൊണ്ട്‌ അടിയ്ക്കുകയെന്നാല്‍ അത്‌ സംസ്കാരത്തെ നശിപ്പിയ്ക്കുന്നതിന്‌ തുല്യമാണെന്ന്‌ ഇങ്ങനെയുള്ളവര്‍ വിലയിരുത്തും. എന്നാല്‍ എന്നെസംബന്ധിച്ച് തബലയില്‍ കൈക്ക്‌ പകരം വടിയുപയോഗിയ്ക്കുമ്പോള്‍ എന്ത്‌ സംഭവിയ്ക്കുമെന്ന്പരീക്ഷിച്ചറിയാനുള്ള ഒരു താല്‍പര്യമാണുള്ളത്‌. സംഗീത്തിന്റെ കാര്യത്തില്‍ ഒട്ടൊക്കെ തുറന്നരീതിയാണെന്ന്‌ പലരും പറയും. എന്നാല്‍ ഇവരൊക്കെ അങ്ങനെയെ‍ല്ലെന്നതാണ്‌ സത്യം. സംഗീതമെന്നത്‌ വ്യക്തിത്വത്തിന്റെ ഭാഗമാണ്‌. അത്‌ പാരമ്പര്യത്തിന്റെയും പുതുമകളുടെയും സംയോജനമാണ്‌. ഇത്തരം കാര്യത്തില്‍ പ്രകാശ്‌ ഏറെ വ്യത്യസ്തനാണ്‌.

പ്രകാശ്‌: പാരമ്പര്യ സംഗീതം വളരെ വര്‍ഷങ്ങളിലൂടെ പരിണമി?ാ‍ണ്‌ ഇത്തന്നെ രൂപത്തിലെത്തിയത്‌. അമ്പത്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഏങ്ങനെയായിരുന്നു പാരമ്പര്യസംഗീതത്തിന്റെ ആലാപനം എന്ന്‌ ആരോടെങ്കിലും ചോദിച്ചു ‍നോക്കൂ? അവര്‍ക്കതിനെപ്പറ്റി പറയാന്‍ കഴിയില്ല. ഞാന്‍ ഒരു ചോദ്യം മാത്രം ചോദിയ്ക്കാം മാന്റോലിന്‍ ശ്രീനിവാസന്‍ വായിച്ചത്‌ മാന്റോലിന്‍ ആണോ?

അത്‌ മന്റോലിന്‍ ആണോ?

മൈക്കിള്‍: അതൊരു ചെറിയ ഗിറ്റാറാണ്‌

പ്രകാശ്‌: അതൊരു ചെറിയ ഇലക്ട്രിക് ഗിറ്റാറാണ്‌. അതെടുത്ത്‌ നോക്കിയാലറിയാം കര്‍ണാടക സംഗീതത്തിന്റെ ഒരൊറ്റ നോട്ടുപോലും അതില്‍ വായിയ്ക്കാന്‍ കഴിയില്ല. ലോകം മുഴുവനും ഈ ഉപകരണത്തെ മാന്റോലിന്‍ ആയിത്തന്നെയാണ്‌ സ്വീകരിച്ചത്‌. അതിനെ നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമായി നമ്മള്‍ അംഗീകരിച്ച അന്നുമുതല്‍ നമ്മള്‍ ഫ്യൂഷനെക്കൂടി സ്വീകരിച്ചു‍വെന്ന്‌ പറയുന്നതായിരിക്കും ശരി. എന്തിനാണോ നമ്മള്‍ അത്‌ ഉപയോഗിയ്ക്കുന്നത്‌ എന്നതിനാണ്‌ പ്രാധാന്യം.

സന്തൂറിനെ നമ്മള്‍ ശാസ്ത്രീയ ഉപകരണമായും പിയാനോയെ പാഞ്ചാത്യ ഉപകരണമായുമാണ്‌ കാണുന്നത്‌. രണ്ടിന്റെ ഉപയോഗരീതിയും അടിസ്ഥാനവും ഏതാണ്ട്‌ ഒന്നുതന്നെയാണ്‌. കദനകുദൂഹല രാഗം പാഞ്ചാത്യ സംഗീത്തിലെ ട്യൂണ്‍ സ്റ്റെയിലിന്‌ സമാനമാണ്‌. ഒരു നല്ല സംഗീതജ്ഞന്‌ ഇത്തരത്തില്‍ എന്തും സ്വാംശീകരിയ്ക്കാന്‍ കഴിയണം. ഇന്ത്യയില്‍ ആകാശവാണി ആരംഭിച്ചപ്പോള്‍ എല്ലാ‍ സംഗീതജ്ഞരും അതിനെ എതിര്‍ത്തിരുന്നു.

ഒരു ഗുരുവിന്‌ കീഴില്‍ സംഗീതം പഠിയ്ക്കുകയും അതിന്‌ പുറത്തുനിന്നും മറ്റൊന്നും പഠിയ്ക്കാതിരിയ്ക്കുകയും ചെയ്യുകയെന്നതാണ്‌ പരമ്പരാഗത സംഗീതപഠനത്തിന്റെ രീതി. സംഗീതത്തിലുള്ള ജ്ഞാനം മലിനീകരിയ്ക്കപ്പെടുമെന്നുള്ള ഭീതികൊണ്ടാണ്‌ ഈ ഏകഗുരുവെന്ന ധാരണ വെച്ചുപുലര്‍ത്തിയിരുന്നത്‌. നിങ്ങള്‍ക്കെന്തിനെപ്പറ്റിയെങ്കിലും ഉറപ്പുണ്ടെങ്കില്‍ അവിടെ ഭയത്തിന്റെ ആവശ്യമില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X