ഇയാളെന്തൊരു ഭര്‍ത്താവ്... സണ്ണി ലിയോണിന്റെയും ഡാനിയല്‍ വെബ്ബറുടെയും വാലന്റൈന്‍സ് ഡേ വിശേഷങ്ങള്‍!

  • By: Kishor
Subscribe to Oneindia Malayalam
ലോകത്തെ ഏറ്റവും പ്രശസ്തായ പോണ്‍ താരങ്ങളില്‍ ഒരാളാണ് സണ്ണി ലിയോണ്‍. പോണ്‍ അഭിനയം നിര്‍ത്തി വര്‍ഷങ്ങളായെങ്കിലും അഡല്‍റ്റ് മൂവി ഇന്‍ഡസ്ട്രിയില്‍ ഇപ്പോഴും സണ്ണി ലിയോണെന്ന പേര് വളരെ പോപ്പുലറാണ്, ലോകത്ത് ഏറ്റവും സമ്പാദിക്കുന്ന പോണ്‍ താരങ്ങളുടെ കൂട്ടത്തില്‍ പതിനാറാം സ്ഥാനത്താണ് സണ്ണി. റാങ്ക് ആദ്യപത്തിലും.

Read Also: മമ്ത മുതല്‍ സണ്ണി ലിയോണ്‍ വരെ!! സംവിധായകർ ഒപ്പം കിടക്കാന്‍ വിളിച്ച 10 നടിമാര്‍.. ഞെട്ടിത്തരിക്കും!!!

അഡല്‍റ്റ് മൂവിയാണെങ്കിലും ബോളിവുഡ് മൂവിയാണെങ്കിലും അല്ല ഇനി പരസ്യമാണെങ്കിലും സണ്ണി ലിയോണിന് കട്ട പിന്തുണയുമായി നില്‍ക്കുന്ന ഒരാളുണ്ട്. സണ്ണി ലിയോണിന്റെ ഷെഡ്യൂള്‍ കൈകാര്യം ചെയ്യുന്ന മാനേജര്‍ ഡാനിയല്‍ വെബ്ബര്‍. മാനേജര്‍ മാത്രമല്ല സണ്ണി ലിയോണിന്റെ ഭര്‍ത്താവുമാണ് ഡാനിയല്‍. ഇയാളെന്തൊരു ഭര്‍ത്താവാണ് എന്ന് ആളുകള്‍ ചോദിച്ചുപോകുന്ന ഡാനിയലിന്റെയും സണ്ണി ലിയോണിന്റെയും വാലന്റൈന്‍സ് ഡേ വിശേഷങ്ങളിങ്ങനെ..

ഒരു ഇന്തോ - കനേഡിയന്‍ പ്രണയകഥ

ഒരു ഇന്തോ - കനേഡിയന്‍ പ്രണയകഥ

ആറ് വര്‍ഷം മുമ്പാണ് നടി സണ്ണി ലിയോണും സംഗീതജ്ഞനായ ഡാനിയല്‍ വെബ്ബറും വിവാഹിതരായത്. എപ്പോഴും സണ്ണി ലിയോണിന്റെ ഏറ്റവും വലിയ സപ്പോര്‍ട്ടറാണ് ഡാനിയല്‍. സോഷ്യല്‍ മീഡിയയിലും പുറത്തും എപ്പോഴും വളരെ ആഘോഷിച്ച് ജീവിക്കുന്ന ദമ്പതികളാണ് ഇവര്‍. ഡാനിയലുമൊത്ത് ആദ്യത്തെ ഡേറ്റിന് വൈകിപ്പോയതിനെക്കുറിച്ച് സണ്ണി ലിയോണ്‍ തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. 24 റോസാപ്പൂക്കള്‍ അയച്ചാണ് വെബര്‍ അന്ന് സണ്ണിയുടെ മനസ് മാറ്റിയത്.

ലവ് അറ്റ് ഫസ്റ്റ് സൈറ്റോ അയ്യേ

ലവ് അറ്റ് ഫസ്റ്റ് സൈറ്റോ അയ്യേ

ബോളിവുഡ് സിനിമകളില്‍ പ്രണയത്തെക്കുറിച്ച് ഏറ്റവും രസകരമായി തോന്നിയിട്ടുള്ളത് എന്താണ് - നടി കൂടിയായ സണ്ണി ലിയോണിനോടാണ് ചോദ്യം. ഉടന്‍ വന്നു മറുപടി - ലവ് അറ്റ് ഫസ്റ്റ് സൈറ്റ്. ഇക്കാര്യത്തില്‍ ഭര്‍ത്താവ് ഡാനിയലിനും ഇതേ അഭിപ്രായം തന്നെ. ലവ് അറ്റ് ഫസ്റ്റ് സൈറ്റോ - അതെങ്ങനെ സാധിക്കും എന്ന് മറുചോദ്യം.

എന്തുഞാന്‍ വിളിക്കും

എന്തുഞാന്‍ വിളിക്കും

ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് പുരുഷന്മാരുടെ സ്വപ്‌നറാണിയാണ് സണ്ണി ലിയോണ്‍. സണ്ണി ലിയോണിനെ ഭര്‍ത്താവ് ഡാനിയല്‍ വെബര്‍ എന്താണ് വിളിക്കുക എന്നറിയാമോ - ബേബി എന്ന്. തിരിച്ചോ - വായില്‍ തോന്നിയത് ഒക്കെ വിളിക്കും. ഡോളി, ബൂഡാല എന്നൊക്കെയാണ് ഏറ്റവും കൂടുതല്‍ വിളിക്കുകയെന്ന് സണ്ണി ലിയോണ്‍ പറയുന്നു.

ആ വാലന്റൈന്‍ ഡേയെക്കുറിച്ച്

ആ വാലന്റൈന്‍ ഡേയെക്കുറിച്ച്

ആദ്യമായി ഒരുമിച്ച് ചെലവഴിച്ച വാലന്റൈന്‍ ദിനത്തെക്കുറിച്ച് രണ്ടുപേര്‍ക്കും രസകരമായ ഓര്‍മകളാണ് ഉള്ളത്. ഡാനിയല്‍ എനിക്ക് റോസാപ്പൂക്കള്‍ അയച്ചു, കത്തയച്ചു. ഞാനന്ന് ഒറ്റക്കായിരുന്നു. എന്നാലും ഡാനിയലുമൊത്തുള്ള ഏറ്റവും നല്ല വാലന്റൈന്‍ ദിനമായിരുന്നു അത്. അന്നത്തെ വാലന്റൈന്‍ ദിനത്തില്‍ കൂടെ ഇല്ലെങ്കിലും ഫോണിലൂടെ ഒരുമിച്ച് ഡിന്നര്‍ കഴിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തു എന്ന് വെബ്ബറും പറയുന്നു.

സ്‌ക്രീനില്‍ ആരാകണം

സ്‌ക്രീനില്‍ ആരാകണം

ബോളിവുഡ് കപ്പിള്‍സില്‍ ആരെപ്പോലെയാകാനാണ് ആഗ്രഹം എന്ന് ചോദിച്ചാല്‍ സണ്ണി ലിയോണ്‍ പറയും സല്‍മാനും കരീനയും എന്ന്. ഡാനിയലിനാകട്ടെ ഷാരുഖ് ഖാനും കാജോളുമാണ് ഇഷ്ടം. ആരെക്കണ്ടാല്‍ ചിരിക്കും എന്ന് ചോദിച്ചാല്‍ സണ്ണി ലിയോണിന്റെ മറുപടി സല്‍മാന്‍ ഖാന്‍. വെബറിനെ ചിരിപ്പിക്കുന്ന നടന്‍ ഗോവിന്ദയാണ്.

പങ്കാളിക്ക് പകരം

പങ്കാളിക്ക് പകരം

ഇപ്പോഴുള്ള പങ്കാളിക്ക് പകരം ഏതെങ്കിലും ബോളിവുഡ് താരത്തെ ആലോചിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെയില്ല എന്ന് സണ്ണി ലിയോണിന്റെ മറുപടി. എന്നാല്‍ ക്ലാസ് മറുപടി പറഞ്ഞത് ഡാനിയലാണ്. ഏറ്റവും നല്ല, ഏറ്റവും സുന്ദരിയായ ഭാര്യ എനിക്കൊപ്പമുണ്ട്. എനിക്കിനി വേറെ ആരെയും നോക്കേണ്ട കാര്യമില്ല - വൗ എന്തൊരു ഭര്‍ത്താവാണിയാള്‍ എന്ന് ഏത് ഭാര്യയും പറഞ്ഞുപോകും. ഷീ ഈസ് പെര്‍ഫെക്ട് എന്നാണ് ഡാനിയല്‍ പറയുന്നത്.

English summary
Sunny Leone and Daniel Weber answer on love, romance and more about their romantic journey.
Please Wait while comments are loading...