• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോബിനാകും മലയാളത്തിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍.. കാരണം ഇത്; കെട്ടിപിടിച്ച് അനുഗ്രഹിച്ച് മല്ലിക സുകുമാരന്‍

Google Oneindia Malayalam News

മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഇന്നും സജീവ ചര്‍ച്ചയായി നില്‍ക്കുന്ന ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസ് മലയാളത്തിന്റെ ഓരോ സീസണും പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. എന്നാല്‍ ബിഗ് ബോസ് സീസണ്‍ 4 ലെ മത്സരാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത മറ്റ് താരങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. അതില്‍ തന്നെ ഏറ്റവും പ്രധാനികളാണ് ഡോ റോബിനും കിരീടം നേടിയ ദില്‍ഷയും റിയാസും ബ്ലെസ്ലിയും ജാസ്മിനുമെല്ലാം.

ഷോ അവസാനിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഇവരുടെ സ്വീകാര്യത ഓരോ ദിവസവും വര്‍ധിച്ച് വരികയാണ് ചെയ്യുന്നത്. ഇതില്‍ തന്നെ ഡോ. റോബിന് ഇപ്പോഴും ലഭിക്കുന്ന പിന്തുണയും സ്വീകാര്യതയും മറ്റാരേക്കാളും വലുതാണ് എന്ന് തന്നെ പറയാം. ബിഗ് ബോസില്‍ എത്തുന്നതിന് മുന്‍പ് തന്നെ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലൂവന്‍സറും മോട്ടിവേഷന്‍ സ്പീക്കറുമായിരുന്ന റോബിന്‍ രാധാകൃഷ്ണന്‍ ചിലര്‍ക്കെങ്കിലും സുപരിചിതരായിരുന്നു.

1

എന്നാല്‍ ബിഗ് ബോസില്‍ എത്തിയതോടെ ശരിക്കും കേരളമാകെ അറിയപ്പെടുന്ന സെലിബ്രിറ്റിയാകാന്‍ റോബിന് സാധിച്ചു. ബിഗ് ബോസില്‍ 100 ദിവസം നിന്നിരുന്നെങ്കില്‍ ശരിക്കും ജേതാവാകേണ്ടത് റോബിനാണ് എന്ന് വിശ്വസിക്കുന്നവരാണ് പലരും. എങ്കിലും റോബിന്റെ ആരാധകവൃന്ദത്തിന് ഇപ്പോഴും കുറവൊന്നുമില്ല. സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ റോബിനെ സ്‌നേഹിക്കുന്നവരാണ് എന്ന് വ്യക്തമാക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെളിവായിട്ടുണ്ട്.

ഭര്‍ത്താവ് ഇതിനൊക്കെ സമ്മതിക്കുമെന്ന് റാഷിദ.. തട്ടിയെടുത്തത് ലക്ഷങ്ങള്‍; വ്‌ളോഗര്‍മാരുടെ ഹണിട്രാപ്പ് ഇങ്ങനെ..ഭര്‍ത്താവ് ഇതിനൊക്കെ സമ്മതിക്കുമെന്ന് റാഷിദ.. തട്ടിയെടുത്തത് ലക്ഷങ്ങള്‍; വ്‌ളോഗര്‍മാരുടെ ഹണിട്രാപ്പ് ഇങ്ങനെ..

2

ഇപ്പോഴിതാ ആ കണ്ണിയിലേക്ക് ഏറ്റവും പുതിയതായി വന്നത് നടി മല്ലികാ സുകുമാരനാണ്. മികച്ച റിയാലിറ്റി ഷോ എന്റര്‍ടെയ്‌നര്‍ക്കുള്ള രാജ നാരായണ്‍ ജി പുരസ്‌കാരം റോബിന്‍ രാധാകൃഷ്ണനാണ് ലഭിച്ചത്. ഈ പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് റോബിനും മല്ലികാ സുകുമാരനും കണ്ടുമുട്ടുന്നത്. മല്ലിക സുകുാമരനെ കണ്ട ഉടനെ കാല്‍തൊട്ട് വണങ്ങുന്നതും ആശ്ലേഷിക്കുന്നതുമായ റോബിന്റെ വീഡിയോ വൈറലാകുകയാണ്.

'അന്നൊക്കെ നിരാശയായിരുന്നു... ആ സ്ത്രീയാണ് ജീവിക്കാന്‍ പഠിപ്പിച്ചത്, ദുരനുഭവം ഇപ്പോള്‍ മറന്നു'; ഷക്കീല'അന്നൊക്കെ നിരാശയായിരുന്നു... ആ സ്ത്രീയാണ് ജീവിക്കാന്‍ പഠിപ്പിച്ചത്, ദുരനുഭവം ഇപ്പോള്‍ മറന്നു'; ഷക്കീല

3

എത്ര ഉയരത്തില്‍ എത്തിയാലും റോബിന്റെ വിനയം അതേ പോലെ നിലനില്‍ക്കുന്നു എന്നാണ് പലരും കമന്റ് ചെയ്യുന്നത്. ഇതിന് പിന്നാലെ മല്ലികാ സുകുമാരന്‍, റോബിന്‍ രാധാകൃഷ്‌ണെ കുറിച്ച് പറഞ്ഞ വാക്കുകളും വൈറലായിരിക്കുകയാണ്. ഒരു കാലത്തെ മലയാള സിനിമയിലെ സൂപ്പര്‍ നായികയും സൂപ്പര്‍താരത്തിന്റെ ഭാര്യയും ഇന്നത്തെ മികച്ച താരങ്ങളുടെ അമ്മയുമൊക്കെയായ മല്ലികയുടെ വാക്കുകള്‍ റോബിന്റെ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു.

ഭിക്ഷാടനമാഫിയയില്‍ നിന്ന് ബാലികയെ രക്ഷപ്പെടുത്തിയ മമ്മൂട്ടി, പിന്നാലെ സുരേഷ് ഗോപിയും!! സിനിമയെ വെല്ലും ജീവിതംഭിക്ഷാടനമാഫിയയില്‍ നിന്ന് ബാലികയെ രക്ഷപ്പെടുത്തിയ മമ്മൂട്ടി, പിന്നാലെ സുരേഷ് ഗോപിയും!! സിനിമയെ വെല്ലും ജീവിതം

4

എനിക്ക് ഭയങ്കര ഇഷ്ടമുള്ള, ഇന്‍സ്‌പൈര്‍ ആയിട്ടുള്ള ആക്ടറാണ് പൃഥ്വിരാജ്. എന്റെ ചെറുപ്പം കാലം തൊട്ട് ഭയങ്കര ഇന്‍സ്പയറിംഗായിട്ടുള്ള ആളാണ്. കാരണം ലൈഫില്‍ എന്തെങ്കിലും ഒക്കെ നേടിയെടുക്കണം അല്ലെങ്കില്‍ ലൈഫില്‍ ഒരുപാട് ഡൗണ്‍സ് വരുന്ന സമയത്ത് അത് എങ്ങനെ ഫേസ് ചെയ്യണം. ഒരുപാട് ഡീഗ്രേഡിംഗ് എല്ലാം പൃഥ്വിരാജ് സാര്‍ ഫേസ് ചെയ്തിട്ടുണ്ട്. അതുപോലെ ഞാനും ഇപ്പോള്‍ ഫേസ് ചെയ്യുന്നുണ്ട്, എന്നായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്.

5

ഇതിന് മറുപടിയായി അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് അടുത്ത മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ ആണ് ഇദ്ദേഹം എന്ന് എന്നായിരുന്നു മല്ലികാ സുകുമാരന്റെ പ്രതികരണം. റോബിനെ ചേര്‍ത്ത് നിര്‍ത്തിയാണ് മല്ലിക സുകുമാരന്‍ ഇക്കാര്യം പറഞ്ഞത്. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അതേസമയം താന്‍ സിനിമ മേഖലയിലേക്ക് കാല്‍വെക്കുകയാണ് എന്ന് റോബിന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

6

ആരതി പൊടി നായികയാകുന്ന ചിത്രത്തിലെ പ്രധാന വേഷം താന്‍ തന്നെയാണ് ചെയ്യുന്നത് എന്നും ഒരു സിനിമാ കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നും റോബിന്‍ രാധാകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. റോബിന്‍ തന്നെയാണ് സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നതും. അതിനിടെ ന്നാ താന്‍ കേസ് കൊട് നിര്‍മിച്ച സന്തോഷ് ടി കുരുവിളയുടെ പുതിയ ചിത്രത്തില്‍ റോബിന്‍ നായകനാകുമെന്ന പ്രഖ്യാപനവും വന്നിരുന്നു.

English summary
Bigg Boss Malayalalam Season 4: Dr Robin Radhakrishanan will be next superstar Mallika Sukumaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X