കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യന്ത്രത്തകരാര്‍ അറിയിച്ചില്ല, മലപ്പുറം കലക്ടര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസനം

  • By Siniya
Google Oneindia Malayalam News

മലപ്പുറം: കലക്ടര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസനം. കലക്ടറുടെ നടപടികളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കടുത്ത അതൃപ്തി. വോട്ടിംഗ് യന്ത്രം തകരാറിലായത് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാത്തതാണ് അതൃപ്തിക്ക് കാരണമായത്. കേടായ യന്ത്രത്തിന് പകരം പുതിയ യന്ത്രം സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചില്ല, നിരന്തരം ചോദിച്ചിട്ടും കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ല. കമ്മീഷന്‍ ഉദ്യോഗസ്ഥരില്‍ നിന്ന് നേരിട്ട വിവരങ്ങള്‍ ശേഖരിക്കുകയാണുണ്ടായത്.

കമ്മീഷന് കലക്ടര്‍ നല്‍കിയത് അപൂര്‍ണമായ വിവരങ്ങളാണ്. എന്നാല്‍ മൂന്നുമണിക്ക മുമ്പായി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മീഷന്റെ അന്ത്യശാസനം.

vote

മലപ്പുറത്ത് മെഷീനുകളില്‍ വന്ന തകരാറുമൂലം 270 കേന്ദ്രങ്ങളിലാണ് വോട്ടിങ് തടസ്സപ്പെട്ടത്. വോട്ടിങ് മെഷീനില്‍ സെല്ലോടേപ്പും പേപ്പറുകളും ഒട്ടിച്ചാണ് തകരാറിലാക്കിയത്. മുസ്ലീ ലീഗിന്റെ ശക്തികേന്ദ്രങ്ങളിലാണ് യന്ത്രം തടസ്സപ്പെട്ടത്.

യന്ത്രത്തകരാറല്ല, ഉദ്യോഗസ്ഥരുടെ പരിചയക്കുറവാണ് കാരണമെന്നായിരുന്നു മലപ്പുറം ജില്ലാ കലക്ടറുടെ വാദം. ഉദ്യോഗസ്ഥരില്‍ പലരും പരിശീലനത്തില്‍ നിന്ന് വിട്ടുനിന്നതും പ്രശ്‌നത്തിനു കാരണമായി. അഞ്ചുമണി വരെ എത്തുന്നവര്‍ക്ക് വോട്ടു ചെയ്യാെമന്നും കലക്ടര്‍ അറിയിച്ചു

English summary
kerala second phase panchayath election,election commission warned to malappuram district collector. his action for the complained mechines.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X