കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയം എ.കെ.ജിയ്ക്ക് സമര്‍പ്പിക്കുന്നു; തൃത്താല വിജയത്തില്‍ എം.ബി രാജേഷ്

Google Oneindia Malayalam News

പാലക്കാട്: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ തൃത്താലയില്‍ യുഡിഎഫില്‍ നിന്നും സീറ്റ് തിരിച്ചു പിടിച്ച് എംബി രാജേഷ്. 2571 വോട്ടുകള്‍ക്കാണ് യുഡിഎഫിന്റെ വിടി ബല്‍റാമിനെ എംബി രാജേഷ് പരാജയപ്പെടുത്തിയത്. തന്റെ വിജയം എകെജിയ്ക്ക് സമര്‍പ്പിക്കുന്നുവെന്നാണ് വിജയത്തിന് പിന്നാലെ എംബി രാജേഷ് പറഞ്ഞത്.

മുമ്പെങ്ങും നേരിട്ടില്ലാത്ത അത്ര വലിയ വ്യക്തിപരമായ ആക്രമണമായിരുന്നു തനിക്ക് ഈ തിരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്നതെന്നും എംബി രാജേഷ് പറഞ്ഞു. വിജയത്തില്‍ സന്തോഷമുണ്ട്. തിരഞ്ഞെടുത്ത ജനങ്ങളോട് നന്ദി പറയുന്നതായും എംബി രാജേഷ് പറഞ്ഞു. അതേസമയം വിജയാഘോഷങ്ങള്‍ക്കായി കരുതിയ പണം മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും രാജേഷ് പറഞ്ഞു.

ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

MB Rajesh

തൃത്താലയില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ വിടി ബല്‍റാം പരാജയം സമ്മതിച്ചിരുന്നു. തോല്‍വി സമ്മതിച്ചു കൊണ്ട് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു. തൃത്താലയുടെ ജനവിധി വിനയ പുരസരം അംഗീകരിക്കുന്നുവെന്നും പുതിയ കേരള സര്‍ക്കാരിന് ആശംസകള്‍ നേരുന്നുവെന്നും വിടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

നേരത്തെ എംബി രാജേഷിനെ അഭിനന്ദിച്ചു കൊണ്ട് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിവി അന്‍വര്‍ രംഗത്ത് എത്തിയിരുന്നു. തന്റെ വിജയത്തേക്കാള്‍ ആഗ്രഹിച്ച വിജയം. പാലക്കാടന്‍ മലവാഴ കടയോടെ പിഴുതെടുത്ത തൃത്താലയുടെ സ്വന്തം എംബിആറിന് ആശംസകള്‍ എന്നായിരുന്നു പിവി അന്‍വര്‍ കുറിച്ചത്.

ഗ്ലാമർ ലുക്കിൽ നടി നുസ്രത്ത് ബറൂച്ചയുടെ ചിത്രങ്ങൾ കാണാം

കേരളത്തിലാകെ ഇടതുകാറ്റ് ആഞ്ഞു വീഴുകയാണ്. 140 ല്‍ 98 മണ്ഡലങ്ങളിലും എല്‍ഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്. 42 ഇടത്ത് യുഡിഎഫും മുന്നിട്ട് നില്‍ക്കുന്നു. അതേസമയം ബിജെപിയ്ക്ക് സീറ്റൊന്നും നേടാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ തവണ തുറന്ന അക്കൗണ്ട് ഇത്തവണ നേമത്തെ വോട്ടര്‍മാര്‍ ക്ലോസ് ചെയ്തതോടെ എന്‍ഡിഎയ്ക്ക് നേരിടേണ്ടി വന്നത് ശക്തമായ തിരിച്ചടിയാണ്.

Recommended Video

cmsvideo
Thrithala Election Result 2021: VT Balram loss to MB Rajesh

English summary
Thrithala Election Results 2021 MB Rajesh Dedicates His Victory Against VT Balram To AKG, Read More In Malayalam Here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X