'എന്റെ അമ്മേ എന്തുവാ നിങ്ങളുടെ മകൻ കാണിച്ചുവെച്ചിരിക്കുന്നത്'; ഫോൺ നിറയെ മെസേജുകൾ; മല്ലിക സുകുമാരൻ പറയുന്നു
പൃഥ്വിരാജ് നായകനായ ആടുജീവിതം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് സിനിമ റിലീസ് ചെയ്തത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലാണ് ബ്ലെസി സിനിമയാക്കിയത്.
നജീബ് എന്ന മനുഷ്യന്റെ യഥാർത്ഥ ജീവിതം ആണ് ബെന്യാമിൻ നോവലാക്കിയത്. മരുഭൂമിയിൽ നജീബ് അനുഭവിച്ച കഷ്ടപ്പാടുകളും വേദനകളും അതിജീവനവുമൊക്കെയാണ് നോവലിൽ പറയുന്നത്. നജീബ് എന്ന കഥാപാത്രമാകാൻ പൃഥ്വിരാജ് ഒരുപാട് കഷ്ടപ്പെട്ടിട്ടുമുണ്ട്.

തടി കൂട്ടിയും കുറച്ചും ഭക്ഷണം ഉപേക്ഷിച്ചുമൊക്കെയാണ് അദ്ദേഹം ട്രാൻസ്ഫോർമേഷൻ നടത്തിയത്. താൻ അനുഭവിച്ച കാര്യങ്ങൾ തന്നെയാണ് സിനിമയിൽ കണ്ടതെന്ന് നജീബും പറയുന്നു. നജീബ് എന്ന മനുഷ്യനെ അതുപോലെ സ്ക്രീൻ പകർന്നാടിയ പൃഥ്വിരാജിന് അഭിനന്ദന പ്രവാഹമാണ്. ഇപ്പോൾ ആടുജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരൻ.
വിശേദത്ത് നിന്ന് ഉൾപ്പെടെ തനിക്ക് മെസേജുകൾ വരികയാണെന്നും പൃഥ്വിരാജിന് ലഭിക്കുന്ന അഭിനന്ദനങ്ങൾ കേൾക്കുമ്പോൾ അമ്മ നിലയിൽ സന്തോഷം കൊണ്ട് കരയുന്ന ആളാണ് താനെന്നും മല്ലിക സുകുമാരൻ പറഞ്ഞു ഫിൽമിബീറ്റ് മലയാളത്തോടായിരുന്നു മലയാളത്തോടായിരുന്നു പ്രതികരണം.
വിളികൾ മാത്രമല്ല, വിദേശത്തിനകത്ത് നിന്ന്, ഇന്ത്യയ്ക്ക് അകത്ത് നിന്ന് കേരളത്തിനകത്ത് നിന്ന് ആയിരക്കണക്കിന് മെസേജുകളാണ്. എല്ലാവരും ഒരേപോലെ അഭിപ്രായം പറയുന്ന സിനിമയാണ് ആടുജീവിതം. എന്റെ അമ്മേ എന്തുവാ നിങ്ങളുടെ മോൻ കാണിച്ച് വച്ചിരിക്കുന്നത്, ഇങ്ങനെ ഒരു ക്യാറക്ടർ ഇനി ഇന്ത്യയിൽ ഒരു നടനും ഇന്ത്യയിൽ കിട്ടുകില്ല എന്നൊക്കൊയാണ് പറയുന്നത്.
അതൊക്കെ കിട്ടുകയും ചെയ്യും ഉണ്ടായിരിക്കും. പക്ഷേ എന്നെ സംബന്ധിച്ച് പൃഥ്വിരാജിന്റെ അമ്മ എന്ന നിലയിൽ ഇത് കേൾക്കുമ്പോൾ സന്തോഷം കൊണ്ട് കരയുന്ന ആളാണ് ഞാൻ, അപ്പോൾ ഈ പടവും കൂടി മുഴുവനായി കണ്ടുകഴിയുമ്പോൾ എന്തായി പോകുമെന്തോ, മല്ലിക സുകുമാരാൻ പറഞ്ഞു. ഈ പടത്തിന് നാഷണൽ അവാർഡ് കൊടുത്തില്ലെങ്കിൽ പിന്നെ എന്തിന് ലഭിക്കും ചേച്ചി എന്ന് ആളുകൾ ചോദിക്കുന്നുണ്ടെന്നും മല്ലിക സുകുമാരൻ പറയുന്നു.
പൃഥ്വിരാജിന്റെ എക്കാലത്തേയും മികച്ച ഓപ്പണിംഗ് കളക്ഷനാണ് ആടുജീവിതം നേടിയത്. ആടുജീവിതം ആഗോളതലത്തിൽ റിലീസിന് 16.7 കോടി രൂപയാണ് നേടിയത് എന്നാണ് റിപ്പോർട്ടുകൾ. ഇതിനകം തന്നെ ആഗോളതലത്തിൽ 30 കോടി രൂപയിലധികം നേടിയെന്നാണ് റിപ്പോർട്ടുകൾ. മികച്ച അഭിപ്രായങ്ങളുമായി ആടുജീവിതം പ്രദർശനം തുടരുകയാണ്.












Click it and Unblock the Notifications