Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയ്ക്കും മകനുമൊപ്പം നജീബ് എത്തി മസ്റയിൽ, ആട്ടിൻക്കൂട്ടത്തിന് അരികെ..; ആദ്യം പറഞ്ഞത് ഇങ്ങനെ

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആണ് ആടുജീവിതം തിയറ്ററുകളിലേക്ക് എത്തിയത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ സംവിധായകൻ ബ്ലെസിയാണ് സിനിമയാക്കിയത്. നജീബ് എന്ന മനുഷ്യൻ മരൂഭൂമിയിൽ അനുഭവിച്ച യഥാത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ആടുജീവിതം എന്ന നോവൽ ബെന്യാമിൻ എഴുതിയത്. നജീബിന്റെ ജീവിതം സിനിമയായപ്പോൾ നജീബായി സ്ക്രീനിൽ എത്തിയത് പൃഥ്വിരാജ് ആയിരുന്നു. സിനിമ കണ്ട് നിറഞ്ഞ കണ്ണുകളോടെയാണ് യഥാർത്ഥ നജീബ് തിയറ്ററിന് പുറത്തിറങ്ങിയത്.

നജീബ് ആയി മാറാൻ പൃഥ്വിരാജ് ഒരുപാട് പ്രയത്നിച്ചിട്ടുണ്ട്. ഭാരം കൂട്ടിയും ഭക്ഷണം കഴിക്കാതെ ഭാരം കുറച്ചുമൊക്കെയാണ് പൃഥ്വി നജീബായി മാറിയത്. അതിനുള്ള ഫലം ലഭിക്കുകയും ചെയ്തു. മികച്ച അഭിപ്രായമാണ് സിനിമ സ്വന്തമാക്കിയത്. വളരേ വേ​ഗത്തിൽ നൂറ് കോടി ക്ലബിൽ കയറുകയും ചെയ്തു.

Njaeeb

സിനിമ കണ്ടപ്പോൾ തന്നെ വല്ലാത്ത ഫീൽ വന്നു അപ്പോൾ യഥാർത്ഥത്തിൽ നജീബ് എന്ത് മാത്രം വേ​ദനകളും കഷ്ടപ്പാടുകളും ആയിരിക്കും അവിടെ അനുഭവിച്ചിരുന്നത് എന്നാണ പ്രേക്ഷകർ ചോദിക്കുന്നത്. ഇപ്പോൾ വീണ്ടും ഒരിക്കൽക്കൂടി ചെല്ലാൻ ഭയപ്പെട്ടിരുന്ന ഇടങ്ങളിലേക്ക് നജീബ് പോയിരിക്കുകയാണ്. മസ്റ കാണാൻ വേണ്ടി അതിഥിയായാണ് നജീബ് പോയത്.

രണ്ട് പതിറ്റാണ്ടിന് ഇപ്പുറമാണ് അതിഥിയായി നജീബും കുടുംബവും എത്തിയത്. ഭാര്യയും മകനും ആണ് നജീബിന്റെ കൂടെ ഉണ്ടായിരുന്നത്. ഒരു ജീവിതകാലം മുഴുവൻ മറക്കാൻ പറ്റാത്തത്രയും വേദനകൾ നൽകിയ മസ്റയിലേക്ക് വീണ്ടും എത്തിയപ്പോൾ പല വികാരങ്ങളാണ് നജീബിന്റെ മനസ്സിലൂടെ കടന്നുപോയത്. അജ്മാനിൽ പ്രധാന റോഡിനോട് ചേർന്നുള്ള മസ്റ കണ്ടപ്പോൾ ആശ്വാസമായിരുന്നുന്നു നജീബിന്.

മസ്റയിലെ ജീവിതത്തെക്കുറിച്ച് വിവരിക്കുമ്പോൾ നജീബിന്റെ കണ്ണുകൾ നിറഞ്ഞു. മരുഭൂമി മാത്രം കണ്ട് ജീവിച്ച മൂന്നര കാെല്ലം നജീബിന് കൂട്ടായി ഉണ്ടായിരുന്നത് ആടുകൾ മാത്രമായിരുന്നു.

ആടുകളെ കണ്ടപ്പോൾ നജീബിന്റെ കണ്ണുകളിൽ ആ സ്നേഹം കാണമായിരുന്നു. ആടുകളെ നോക്കുന്ന പാകിസ്താൻ സ്വദേശി ഫസയോട് പഴ കാര്യങ്ങൾ പറഞ്ഞു. താൻ ഉണ്ടായ മസ്‌റയിൽ ഉണ്ടായിരുന്നത്ര ആടുകൾ ഇവിടെ ഇല്ലെന്നാണ് നജീബ് പറയുന്നത്.

അതേ സമയം കേട്ടും വായിച്ചും അറിവുള്ള മസ്റ നേരിൽ കണ്ടപ്പോൾ നജീബിന്റെ ഭാര്യ സഫിയത്തിന് ഞെട്ടലായിരുന്നു. മസ്റകളിൽ ഇന്നും ധാരാളം പേർ പണിയെടുക്കുന്നുണ്ടെങ്കിലും മൊബൈൽ ഫോൺ ഉള്ളത് കൊണ്ട് താൻ അനഭവിച്ചതൊന്നും അവർക്ക് അനുഭവിക്കേണ്ടി വരില്ല എന്ന് നജീബ് പറഞ്ഞു. ​ഗൾഫിലെ പ്രമുഖ ട്രാവൽ ഏജൻസിയാണ് നജീബിനെയും കുടുംബത്തേയും ദുബായിലേക്ക് എത്തിച്ചതെന്ന മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+