ബാലയുടെ പണത്തിന് പിന്നാലെ പോകുന്നതല്ല ഞങ്ങള്‍; കേസ് കൊടുത്തതിന് കാരണം ഇതാണ്: അഭിരാമി സുരേഷ്
കൊച്ചി: വിവാഹ മോചനകരാറില്‍ കൃത്രിമത്വം കാട്ടിയെന്ന് കാട്ടി ബാലയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ വലിയ വിമർശനമാണ് ഒരു വിഭാഗം അമൃത സുരേഷിനെതിരെ നടത്തുന്നത്. വിമർശനം പതിവ് പോലെ വ്യക്തിഅധിക്ഷേപം എന്നതിലേക്കും കടക്കുന്നുണ്ട്. ബാലയുടെ സ്വന്ത് മോഹിച്ച് കാട്ടിക്കൂട്ടുന്ന പ്രവർത്തിക്കളാണ് ഇതെന്നാണ് പലരും ആരോപിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ മറുപടിയുമായി അമൃത സുരേഷിന്റെ സഹോദരി അഭിരാമി സുരേഷ് രംഗത്ത് വന്നിരിക്കുകയാണ്.
വിവാഹാ രേഖകളില്‍ ബാല വ്യാജ ഒപ്പിട്ടെന്ന അമൃത സുരേഷിന്റെ പരാതിയിലെ കാര്യം അഭിരാമിയുടെ ആവർത്തിക്കുന്നു. ബാലയുടെ പണത്തിന് പിന്നാലെ പോകാന്‍ തങ്ങള്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും പരാതിക്കാരിയുടെ സഹോദരി വ്യക്തമാക്കി. കേസ് കൊടുത്ത വിവരം പുറത്ത് വന്നതിന് പിന്നാലെ അമൃത സുരേഷ് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ച വാര്‍ത്തയുടെ കമന്റ് ബോക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അഭിരാമിയുടെ പ്രതികരണം.

'ഒരു കുടുംബാംഗമെന്ന നിലയില്‍ എന്റെ സഹോദരിയെ കുറ്റപ്പെടുത്തുന്നവരോട് ഒരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നേരത്തെ ചില രേഖകള്‍ സമര്‍പ്പിച്ച് ബാല ജയിക്കാന്‍ ശ്രമിച്ച കേസിന്റെ തുടര്‍ച്ചയാണ് ഈ കേസ്. അതിലൊന്ന് പൂര്‍ണ്ണമായും വ്യാജ ഒപ്പിട്ട് നിര്‍മ്മിച്ചതാണ്. ആ രേഖകളില്‍ മകളുടെ ഇന്‍ഷുറന്‍സ് പോളിസിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുന്നു. ഇതില്‍ ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് പുതിയ പേജ് ചേര്‍ത്തു.' അഭിരാമി സുരേഷ് കുറിച്ചു.
അദ്ദേഹം പ്രീമിയം തുകകൾ അടച്ചിട്ടില്ലെന്ന് ഞങ്ങള്‍ക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെയോ അദ്ദേഹത്തിന്റെ പണത്തിന്റെയോ പിന്നാലെ പോകാന്‍ ആഗ്രമില്ലാത്തതിനാല്‍ ഇതിന്റെ പിന്നാലെ പോകേണ്ടയെന്ന് തീരുമാനിച്ചു. എന്നാല്‍, ഇപ്പോള്‍ കേസ് കോടതിയിലായതിനാല്‍ ഇയാള്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ചത് നിയമപരമായ കുറ്റമായതിനാല്‍ പുതിയ കേസ് ഫയല്‍ ചെയ്തിരിക്കുന്നു.
ഞങ്ങള്‍ അദ്ദേഹത്തിന്റെ പണത്തിന് പിന്നാലെ പോകുന്നതല്ല. കേസ് തനിക്കനുകൂലമാക്കാന്‍ വ്യാജരേഖകള്‍ അദ്ദേഹം ചമച്ചത് തന്റെ സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രമായിരുന്നു എന്നതാണ് വിഷയം. ഇത് തികച്ചും ദയനീയമായ കാര്യമാണെന്നും അമൃത സുരേഷ് കൂട്ടിച്ചേർത്തു.
അതേസമയം, ഇരുവരും തമ്മിലുള്ള വിവാഹമോചന ഉടമ്പടിയിൽ അമൃതയുടെ ഒപ്പ് ബാല വ്യാജമായി ഇട്ടുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഈ മാസം ഏഴിനാണ് കടവന്ത്ര പൊലീസ് താരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വഞ്ചന, വ്യാജ രേഖ ചമക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചാർത്തിയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിവാഹ മോചന കരാറിലെ ഉടമ്പടിയില്‍ ഒരു പേജ് ബാല വ്യാജമായി നിർമ്മിച്ചെന്ന ഗുരുതരമായ ആരോപണവും അമൃത പരാതിയില്‍ ഉന്നയിച്ചു. ഉടമ്പടി പ്രകാരമുള്ള ഇൻഷുറൻസ് പ്രീമിയം തുക അടച്ചില്ലെന്നും വ്യാജ രേഖകൾ ചമച്ച് ഹൈക്കോടതിയെ തന്നെ ബാല തെറ്റിദ്ധരിപ്പിച്ചുവെന്നും അമൃത പൊലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.












Click it and Unblock the Notifications