ബോക്‌സോഫീസ് തൂക്കിയടി, മമ്മൂട്ടി പവറില്‍ എബ്രഹാം ഓസ്‌ലറിന്റെ തേരോട്ടം; 2 ദിവസത്തെ കളക്ഷന്‍ ഇത്ര
കൊച്ചി: മമ്മൂട്ടി-ജയറാം കോമ്പോയില്‍ എത്തിയ എബ്രഹാം ഓസ്ലര്‍ ആദ്യ ദിനം തന്നെ വലിയ തരംഗം കേരള ബോക്‌സോഫീസില്‍ ഉണ്ടാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ അടക്കം ചിത്രത്തിന്റെ പ്രധാന ആകര്‍ഷണ ഘടകമായത് മമ്മൂട്ടിയുടെ സാന്നിധ്യമായിരുന്നു. ജയറാമിന്റെ മികച്ച് തിരിച്ചുവരവിന് കൂടി ഇത് കാരണമായിരുന്നു. ആദ്യ ദിനം ആഗോള തലത്തില്‍ ആറ് കോടിയിലേറെ ജയറാം ചിത്രം കളക്ഷന്‍ നേടിയിരുന്നു.
മമ്മൂട്ടിയുടെ സാന്നിധ്യം കേരളത്തിനൊപ്പം ജിസിസിയിലും മികച്ച നേട്ടങ്ങളുണ്ടാക്കാന്‍ ചിത്രത്തെ സഹായിച്ചിരിക്കുകയാണ്. മമ്മൂട്ടിയുടെ കഴിഞ്ഞ വര്‍ഷത്തെ അവസാന ചിത്രമായ കാതല്‍ ജിസിസിയില്‍ റിലീസ് ചെയ്തിരുന്നില്ല. അതുകൊണ്ട് ഈ ചിത്രം കൂടുതല്‍ കളക്ഷന്‍ നേടാനും സാധ്യതയുണ്ട്. അതേസമയം രണ്ടാം ദിനമായ വെള്ളിയാഴ്ച്ച ചിത്രം എത്ര കളക്ട് ചെയ്തു എന്ന് പ്രമുഖ ട്രേഡ് ട്രാക്കറായ സാക്‌നില്‍ക്ക് പുറത്തുവിട്ടിട്ടുണ്ട്.

കേരളത്തില്‍ നിന്ന് മാത്രം 2.2 കോടിയാണ് നേടിയത്. ഇന്നലെ വര്‍ക്കിംഗ് ഡേ കൂടിയായിരുന്നു. അതുകൊണ്ട് ചിത്രത്തിന് വലിയ ഇടിവൊന്നും സംഭവിച്ചിട്ടില്ല. ഈവനിംഗ്, നൈറ്റ് ഷോകള്‍ക്ക് വലിയ തിരക്കും പലയിടത്തും അനുഭവപ്പെട്ടിരുന്നു. രണ്ട് ദിനം കൊണ്ട് 5 കോടിയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. വീക്കെന്‍ഡില്‍ ചിത്രം 10 കോടി പിന്നിടാനുള്ള സാധ്യത ശക്തമാണ്.
ജയറാം നായകനായ ഒരു ചിത്രം വാരാന്ത്യത്തില്‍ തന്നെ പത്തുകോടി നേടുന്നതും ആദ്യമായിട്ടായിരിക്കും. അതുപോലെ കേരള ബോക്‌സോഫീസില്‍ ഇത്ര വലിയ ആദ്യ ദിന കളക്ഷന്‍ ജയറാം നേടുന്നതും ആദ്യമായിട്ടാണ്. അതേസമയം ഓപ്പണിംഗില്‍ രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട് ഓസ്ലര്‍. കിംഗ് ഓഫ് കൊത്തയ്ക്ക് പിന്നിലാണ് ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍. എന്നാല്‍ മോഹന്‍ലാലിന്റെ നേരിനെ ആദ്യ ദിന കളക്ഷനില്‍ മറികടക്കുകയും ചെയ്തു.
മോഹന്‍ലാലിന്റെ നേര് ആദ്യ ദിനത്തില്‍ 2.75 കോടിയാണ് നേടിയത്. മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ ആ ചിത്രമുള്ളത്. നാലാം സ്ഥാനത്ത് കണ്ണൂര്‍ സ്‌ക്വാഡാണ്. മമ്മൂട്ടിയുടെ സാന്നിധ്യം ജയറാമിന്റെ ചിത്രത്തിന്റെ കളക്ഷനില്‍ പ്രതിഫലിച്ചു എന്ന് വ്യക്തമാണ്. അത് മാത്രമല്ല കേരളത്തില്‍ ആദ്യ ദിനത്തിന് പിന്നാലെ നിരവധി അഡീഷണല്‍ ഷോകളാണ് ലഭിച്ചിരിക്കുന്നത്. 150ല്‍ അധികം എക്‌സ്ട്രാ ഷോകളാണ് ആദ്യ ദിനത്തില്‍ മാത്രം കളിച്ചത്.
നേരിന് 130ല്‍ അധികം എക്‌സ്ട്രാ ഷോകളാണ് കേരളത്തില്‍ റിലീസ് ദിനത്തില്‍ ലഭിച്ചത്. ഓസ്ലര്‍ ഇക്കാര്യത്തില്‍ മോഹന്‍ലാലിന്റെ റെക്കോര്‍ഡിനെയും മറികടന്നിരിക്കുകയാണ്. അതേസമയം രണ്ടാം ദിനത്തില്‍ വൈകിട്ടത്തെ ഷോകള്‍ക്ക് 45.27 ശതമാനമായിരുന്നു ഒക്ക്യുപ്പെന്‍സി. രാത്രി ഷോകള്‍ക്ക് ഇത് 69.23 ശതമാനമായി ഉയര്‍ന്നു. ഈ വര്‍ഷത്തെ ആദ്യ ഹിറ്റാവുമോ എന്ന് തിങ്കളാഴ്ച്ചത്തെ കളക്ഷന്‍ എത്രയുണ്ടെന്ന് നോക്കി മാത്രമേ പറയാനാവൂ. കോഴിക്കോട്, കൊച്ചി, എന്നിവിടങ്ങളിലാണ് കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്. തിരുവനന്തപുരത്ത് ഒക്ക്യുപ്പെന്‍സി കുറവാണ്.












Click it and Unblock the Notifications