Get Updates
Get notified of breaking news, exclusive insights, and must-see stories!

തനിക്ക് അവാർഡ് നിഷേധിച്ചത് ആ മാധ്യമപ്രവർത്തകന്‍: ദേശീയ അവാർഡില്‍ പ്രായവും തിരിച്ചടിയായി: അശോകന്‍

മലയാള ചലച്ചിത്ര ലോകത്ത് നാല് പതിറ്റാണ്ടിന്റെ അഭിനയപരിചയമുള്ള കലാകാരനാണ് അശോകന്‍. ആദ്യ ചിത്രമായ പെരുവഴിയമ്പലം മുതല്‍ കലാമൂല്യമുള്ളതും ജനപ്രീതിയാർജ്ജിച്ചതുമായി നിരവധി സിനിമകളില്‍ താരം വേഷമിച്ചു. ഇടക്ക് സിനിമകളില്‍ നിന്ന് അല്‍പം മാറിനില്‍ക്കേണ്ടി വന്നെങ്കിലും ഇപ്പോള്‍ വീണ്ടും മലയാള ചലച്ചിത്ര ലോകത്ത് സജീവമാണ് അശോകന്‍.

പത്മരാജനുമായി വലിയ ആത്മബന്ധമുണ്ടായിരുന്ന അദ്ദേഹം പത്മരാജന്‍ സിനിമകളിലെ നിറസാന്നിധ്യവുമായിരുന്നു. പെരുവഴിയമ്പലത്തിന് പുറമെ, ഒരിടത്തൊരു ഫയല്‍വാന്‍, ഇടവേള, അരപ്പട്ടക്കെട്ടിയ ഗ്രാമത്തില്‍, തൂവാനത്തുമ്പികള്‍, മൂന്നാംപക്കം, സീസണ്‍ തുടങ്ങിയ സിനിമകളില്‍ അശോകന്‍ പത്മരാജനുമായി സഹകരിച്ചു.

asokan

1979 ല്‍ പുറത്തിറങ്ങിയ പെരുവഴിയമ്പലം എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ പതിനേഴ് വയസ്സ് മാത്രമായിരുന്നു അശോകന്റെ പ്രായം. മികച്ച ചിത്രത്തിനുള്ള ആ വർഷത്തെ ദേസീയ അവാർഡ് നേടിയ ചിത്രം കൂടിയായിരുന്നു പെരുവഴിയമ്പലം. ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ അശോകനും ദേശീയ അവാർഡ് ലഭിക്കേണ്ടതായിരുന്നെങ്കിലും മറ്റ് ചില ഇടപെടലുകളാല്‍ അത് വഴി മാറിപ്പോകയായിരുന്നു. അതേക്കുറിച്ച് ഇപ്പോള്‍ താരം തന്നെ തുറന്ന് പറയുകയാണ്.

തന്നെയും അവാർഡിന് പരിഗണിച്ചിരുന്നതായി സംവിധായകനും നിർമ്മാതാവും അന്ന് തന്നെ പറഞ്ഞിരുന്നു. പ്രായത്തിന്റെ പ്രശ്നമായിരുന്നു അന്ന് ഉയർന്ന് വന്നിരുന്നത്. പതിനേഴ് വയസ്സുള്ളയാള്‍ ബാല നടനാണോ? യുവനടനാണോയെന്ന കണ്‍ഫ്യൂഷന്‍ ജ്യൂറിയില്‍ ഉയർന്ന് വന്നിരുന്നു. യുവാവും ബാലനടനും അല്ലാത്ത അവസ്ഥയായിരുന്നു.

വാണിയ സമുദായത്തില്‍ നിന്നുള്ള ഒരാളുടെ വേഷമായിരുന്നു ചെയ്തത്. ചിത്രം കണ്ട് ആ സമുദായത്തില്‍ നിന്ന് തന്നെയുള്ള ആള്‍ തന്നെയാണോ അഭിനയച്ചതെന്നും ജ്യൂറി ചോദിച്ചു. എന്തായാലും പ്രായത്തിന്റെ പ്രശ്നത്തില്‍ എനിക്ക് അവാർഡ് കിട്ടിയില്ലെങ്കില്‍ ഈ പരാമർശങ്ങള്‍ ഒരു അവാർഡ് തന്നെയായിരുന്നുവെന്നും അശോകന്‍ പറയുന്നു. കാന്‍ ചാനല്‍ മീഡിയയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനന്തരം എന്ന ചിത്രത്തിലെ അഭിനയത്തില്‍ സംസ്ഥാന അവാർഡിനും പരിഗണിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം തന്റെ പേര് വെട്ടിക്കളയുകയായിരുന്നു. അതിന് കാരണം കേരളത്തിലെ ഒരു പ്രമുഖ പത്രപ്രവർത്തകനാണ്. ഇക്കാര്യം ഞാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ ഇന്നും ഞാന്‍ ഉറച്ച് നില്‍ക്കുന്നു. അദ്ദേഹവും ഇപ്പോഴുമുണ്ട്. പേര് എന്തായാലും പറയുന്നില്ല.

ഞാനുമായി അദ്ദേഹത്തിന് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. ജൂറിയില്‍ അദ്ദേഹവും ഉണ്ടായിരുന്നില്ല. എനിക്ക് തരരുത് എന്ന് അദ്ദേഹം വാദിച്ചു. അതിന് മുമ്പും ഞങ്ങള്‍ തമ്മില്‍ പരിചയം ഉണ്ടായിരുന്നു. എന്താണ് തനിക്ക് അവാർഡ് നിഷേധിച്ചതിന് പിന്നിലെ കാരണം എന്ന് ഇതുവരെ വ്യക്തമല്ല. ആ ആളിന്റെ ബോസാണ് എന്നോട് ഇക്കാര്യം പറയുന്നത്. അതുകൊണ്ട് അത് സത്യമായിരിക്കും. ആ പറഞ്ഞ ആള്‍ മരിച്ചുപോയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+