Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിന് സഹായിച്ചത് ദിലീപ്... പിന്നീട് പലസിനിമകളിലും അവസരം തന്നു; തുറന്നുപറഞ്ഞ് അബു സലീം

വില്ലന്‍ വേഷങ്ങളിലൂടെ മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ താരമാണ് അബു സലീം. 1978 ല്‍ രാജന്‍ പറഞ്ഞ കഥ എന്ന ചിത്രത്തിലൂടെയാണ് അബു സലീം സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ചെറുതും വലുതുമായ വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയിലെ സജീവസാന്നിധ്യമായി. കേരള പൊലീസില്‍ സബ് ഇന്‍സ്‌പെക്ടറായി വിരമിച്ച അബു സലീം 1982 ല്‍ മിസ്റ്റര്‍ കേരളയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

മിസ്റ്റര്‍ കാലിക്കറ്റ്, മിസ്റ്റര്‍ സൗത്ത് ഇന്ത്യ, മിസ്റ്റര്‍ ഇന്ത്യ എന്നിവയുള്‍പ്പെടെ നിരവധി ബോഡി ബില്‍ഡിംഗ് കിരീടങ്ങളും താരം നേടിയിട്ടുണ്ട്. അടുത്തിടെ വില്ലന്‍ വേഷങ്ങളില്‍ നിന്ന് കൊമേഡിയന്‍ റോളുകളിലും ക്യാരക്ടര്‍ റോളുകളിലും മികച്ച പ്രകടനമാണ് അബു സലീം കാഴ്ച വെക്കുന്നത്. ഏറ്റവും പുതിയ സിനിമയായ പൈങ്കിളിയിലും മികച്ച വേഷമാണ് അബു സലീമിന് ലഭിച്ചിരിക്കുന്നത്.

Abu Salim

ഇപ്പോഴിതാ തന്നെ ഹാസ്യ കഥാപാത്രങ്ങളിലേക്ക് വഴിതിരിച്ചുവിട്ടത് നടന്‍ ദിലീപാണ് എന്ന് പറയുകയാണ് അബു സലീം. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പണ്ട് വില്ലന്‍ വേഷങ്ങളും ഗുണ്ട ആയിട്ടും ഒക്കെ ആണ് അഭിനയിച്ചിരുന്നത്. ഇപ്പോള്‍ കൂടുതലും കോമഡി റോളുകളാണ് വരുന്നത്. ദിലീപ്-കാവ്യ ജോഡി ഒന്നിച്ച ഇന്‍സ്‌പെക്ടര്‍ ഗരുഡ് എന്ന സിനിമയിലാണ് ആദ്യമായി ഹാസ്യറോളില്‍ അബു സലീം എത്തുന്നത്.

ആ സിനിമയില്‍ കോമഡി ടച്ചുള്ള ഗുണ്ടയുടെ കഥാപാത്രമായിരുന്നു അബു സലീം ചെയ്തത്. ദിലീപുമായി ഏറ്റുമുട്ടുന്നതും തുടര്‍ന്നുണ്ടാകുന്ന കോമഡിയും രസകരമായി വന്നു എന്ന് അബു സലീം പറയുന്നു. പിന്നീട് പല ചിത്രങ്ങളിലും ദിലീപ് തനിക്ക് ഹാസ്യറോളുകള്‍ തന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൈ ബോസ്, മായാമോഹിനി എന്നീ സിനിമകളിലെല്ലാം കോമഡി വേഷങ്ങള്‍ തന്നത് ദിലീപ് ആണ് എന്നും അബു സലീം വ്യക്തമാക്കി.

അതിന് ശേഷം ജോണി ജോണി യെസ് അപ്പ, അമര്‍ അക്ബര്‍ അന്തോണി തുടങ്ങി കുറെ ചിത്രങ്ങളില്‍ കോമഡി വേഷം ചെയ്തു. സീരിയസും വില്ലന്‍ വേഷങ്ങളും കോമഡി റോളുകളും എല്ലാം ചെയ്യുന്ന ഒരാളായി താന്‍ ഇപ്പോള്‍ മാറിക്കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. അമര്‍ അക്ബര്‍ ആന്റണി ചിത്രത്തിലെ ജയസൂര്യയുടെ കഥാപാത്രത്തിന്റെ അച്ഛനായ സ്റ്റാലിന്‍ മമ്മാലി എന്ന കഥാപാത്രം അബു സലീമിന് വലിയ കൈയടി നേടിക്കൊടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+