Get Updates
Get notified of breaking news, exclusive insights, and must-see stories!

100 കോടി 200 കോടി തള്ള്, ഇന്ന് വരെ ഒരു മലയാള സിനിമയ്ക്കും 100 കോടി കിട്ടിയിട്ടില്ലെന്ന് സന്തോഷ് പണ്ഡിറ്റ്

കൊച്ചി: മലയാളത്തിൽ ഒരു സിനിമ 100 കോടി കളക്ട് ചെയ്തു എന്നൊക്കെ പറയുന്നത് ബിസ്സിനസ്സിന് വേണ്ടിയുളള തള്ളാണെന്ന് സന്തോഷ് പണ്ഡിറ്റ്. മലയാളത്തിലെ ഒരു സിനിമയും ഇതുവരെ 100 കോടി നേടിയിട്ടില്ലെന്ന നിർമ്മാതാവ് സുരേഷ് കുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പണ്ഡിറ്റിന്റെ പ്രതികരണം. മലയാള സിനിമയിൽ ഇപ്പോൾ കലാകാരന്മാർ ഇല്ലെന്നും കലയെ വിറ്റ് ജീവിക്കുന്ന ബിസ്സിനസ്സുകാരാണുളളതെന്നും സന്തോഷ് പണ്ഡിറ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ: നിര്‍മ്മാതാവിന് പണം തിരിച്ച് കിട്ടാന്‍ അവര്‍ പല ഐഡിയയും പറയും. 100 കോടി 200 കോടി തള്ള്. അവര്‍ എന്തെങ്കിലും പറയട്ടെ. ഇതെല്ലാം കണ്ട് നിങ്ങള്‍ ചുമ്മാ ചിരിക്കുക. അല്ലാതെ ഇന്ന നടന് 100 കോടി കിട്ടി മറ്റെയാള്‍ക്ക് കിട്ടിയില്ലല്ലോ എന്നൊക്കെ പറഞ്ഞ് നിങ്ങളെന്തിനാണ് അടി കൂടുന്നത്. അവര്‍ അവരുടെ ജോലിയാണ് ചെയ്യുന്നത്. നിങ്ങളെന്തിനാണ് ഇതിനൊക്കെ അടി കൂടുന്നത്. ഈ അടി കൂടുന്നതാണ് ഇതിലെ പ്രശ്‌നം.

Santhosh Pandit

ഒരു പ്രമുഖ നിര്‍മ്മാതാവ് ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി അവരുടെ രണ്ട് സിനിമയെ കുറിച്ച്. ഒരു സിനിമയ്ക്ക് 175 കോടിയോ 200 കോടിയോ കിട്ടി എന്നായിരുന്നു അയാള്‍ തന്നെ പോസ്റ്റിട്ടിരുന്നത്. വേറൊരു സിനിമയ്ക്ക് 50 കോടി കിട്ടിയെന്ന് പറഞ്ഞു. പക്ഷേ അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു ഈ 50 കോടി കളക്ട് ചെയ്തുവെന്ന് പറയപ്പെടുന്ന സിനിമയാണ് അദ്ദേഹത്തിന് കുറച്ച് കൂടി ലാഭമുണ്ടാക്കിയത്. 100 കോടി 200 കോടി എന്നൊക്കെ പറയുന്നത് ഒരു ബിസ്സിനസ്സ് തളളാണ് എന്ന് പറഞ്ഞു. ഇത് സ്വാഭാവികം.

മലയാളത്തില്‍ ഇന്നേവരെ ഒരു സിനിമയും 100 കോടി കളക്ട് ചെയ്തിട്ടില്ല. നടന്‍ 8 കോടിയോ 10 കോടിയോ വാങ്ങുമ്പോള്‍ സിനിമ കളക്ട് ചെയ്താല്‍ മാത്രമല്ലേ അടുത്ത നിര്‍മ്മാതാവ് വരുമ്പോള്‍ തനിക്ക് 10 കോടി പോര 20 കോടി കിട്ടണം, കഴിഞ്ഞ പടം 200 കോടി കളക്ട് ചെയ്തു എന്നൊക്കെ പറയാനൊക്കൂ. എന്നാലേ അവരുടെ ബിസ്സിനസ്സ് നടക്കുകയുളളൂ. ഇതൊക്കെ ഒരു തമാശയായി എടുക്കണം.

ബാഹുബലി 2 പോലൊരു സിനിമയ്ക്ക് പോലും കേരളത്തില്‍ 76 കോടിയേ കിട്ടിയിട്ടുളളൂ. അതില്‍ കൂടുതലൊന്നും ഒരു സിനിമയ്ക്ക് കിട്ടാന്‍ സാധ്യത ഇല്ല. കേരളത്തില്‍ ഓടി ഇന്നേ വരെ ഒരു സിനിമയ്ക്കും 100 കോടി കിട്ടിയിട്ടില്ല. ആ നിര്‍മ്മാതാവിന്റെ അഭിമുഖം കൂടി കണ്ടപ്പോള്‍ സന്തോഷ് പണ്ഡിച്ച് പറഞ്ഞതില്‍ കാര്യമുണ്ടെന്ന് ആളുകള്‍ക്ക് മനസ്സിലായി. അവര്‍ പറയുന്നത് തെറ്റല്ല. നിങ്ങള്‍ അതിന്മേല്‍ അടി കൂടുന്നതാണ് തെറ്റ്.

ക്രിക്കറ്റിലാണേല്‍ രോഹിതാണോ കോലിയാണോ സച്ചിനാണോ മികച്ചത് എന്നൊക്കെ നമ്മള്‍ ജനറലായി പറയുന്നതല്ലാതെ അതിന്മേല്‍ വലിയ വാക്ക്തര്‍ക്കത്തിലേക്കൊന്നും പോകേണ്ട കാര്യമില്ല. അവര്‍ അവരുടെ ജോലിയെടുക്കുന്നു. നിങ്ങള്‍ നിങ്ങളുടെ ജോലി കളഞ്ഞ് ഇത് കാണുന്നു. ഒരു വര്‍ഷം നാനൂറില്‍ നാല് സിനിമയാണ് ഹിറ്റ് ആവുന്നത്. പണം മുടക്കുന്നവന്റെ കാഴ്ചപ്പാടിലൂടെയേ ഒരു സിനിമയെ കാണാന്‍ പറ്റൂ. കാരണം സിനിമ പരാജയപ്പെടുകയാണെങ്കില്‍ നഷ്ടം നിര്‍മ്മാതാവിന് മാത്രമാണ്.

4 കോടിയോ 5 കോടിയോ വാങ്ങുന്ന നായകനടന് ഇതില്‍ പ്രത്യേകിച്ചൊരു നഷ്ടവും വരാനില്ല. ചെറിയൊരു മാനക്കേട് അല്ലാതെ. 15ഓ 20 ലക്ഷമോ വാങ്ങുന്ന നടിക്കും ഒന്നും ചെയ്യാനില്ല. മറിച്ച് ആ സിനിമയ്ക്ക് പൈസ മുടക്കിയവന്‍ ആരോട് ചെന്ന് വിഷമം പറയും. ഒരു സിനിമ നല്ലതാണോ മോശമാണോ എന്ന് പറയണമെങ്കില്‍ ആ നിര്‍മ്മാതാവിന് മുടക്കിയ പണം തിരിച്ച് കിട്ടിയോ എന്ന് നോക്കണം. മുതല്‍ മുടക്കിയവന് പണം തിരിച്ച് കിട്ടിയാല്‍ സിനിമ നല്ലതാണ്. കുത്തുപാളയെടുത്താല്‍ ആ സിനിമ തല്ലിപ്പൊളിയാണ്. അങ്ങനെയാണ് സിനിമയെ വിലയിരുത്തേണ്ടത്.

സിനിമ ഒരു ബിസ്സിനസ്സാണ്. അതില്‍ കലയൊന്നും ഇല്ല. മലയാള സിനിമയില്‍ ഇപ്പോള്‍ കലാകാരന്മാരൊന്നും ഇല്ല. കലയെ വിറ്റ് ജീവിക്കുന്ന കുറേ ബിസ്സിനസ്സുകാരേ ഉളളൂ. ബിസ്സിനസ്സുകാരെ അത് ചെയ്യാന്‍ നമ്മള്‍ അനുവദിക്കുക. സിനിമയെ ഇത്രയും വികാരപരമായിട്ടൊന്നും നോക്കേണ്ട കാര്യമില്ല. എല്ലാം ഒരു ബിസ്സിനസ്സ്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+