'കമന്റ്സില്‍ പൊരിഞ്ഞ അടി നടക്കുകയാണ്'; അമ്മുവിന്റെ സെല്‍ഫി: അവള് മുഖ്യമന്ത്രിയോട് പറഞ്ഞത് ഇതാണ്
സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള ഇന്‍ഫ്ളുവന്‍സറാണ് അഹാന കൃഷ്ണകുമാര്‍. നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ നാലു മക്കളില്‍ മൂത്ത മകള്‍ എന്ന ലേബലില്‍ നിന്ന് സിനിമ മേഖലയിലും സമൂഹ മാധ്യമങ്ങളിലും തന്റേതായ ഇടം സൃഷ്ടിക്കാന്‍ അഹാനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
സിനിമകളേക്കാള്‍ കൂടുതല്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായ അഹാന കുടുംബത്തിലെ വിശേഷങ്ങളും തന്റെ വ്യക്തിപരമായ കാര്യങ്ങളും ഒക്കെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. അഹാനയുടെ വീഡിയോകള്‍ എല്ലാം വളരെ പെട്ടെന്നാണ് വൈറലാകുന്നത്. പലപ്പോഴും അഹാനയുടെ പക്വമായ നിലപാടുകളും പെരുമാറ്റവും ഒക്കെ നിരവധി തവണ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.

സഹോദരി ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നടന്ന സാമ്പത്തിക തട്ടിപ്പില്‍ അഹാനയുടെ ഇടപെടല്‍ കേരളം മുഴുവന്‍ ശ്രദ്ധിച്ചിരുന്നു. മുന്‍ ജീവനക്കാരികള്‍ നടത്തിയ തട്ടിപ്പ് വെളിച്ചത്തു കൊണ്ടുവരുന്നതിനും അഹാന നിര്‍ണായക പങ്കു വഹിച്ചു.
കഴിഞ്ഞ ദിവസം അഹാന വീണ്ടും മാധ്യമങ്ങള്‍ നിറഞ്ഞത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു സെല്‍ഫിയുടെ പേരിലായിരുന്നു. വിമാനയാത്രയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പമുള്ള അഹാനയുടെ സെല്‍ഫിയായിരുന്നു അത്. അഹാന പങ്കുവെച്ച ചിത്രം വളരെ പെട്ടെന്നാണ് വൈറലായത്. യാദൃശ്ചികമായ ഒരു കൂടിക്കാഴ്ചയായിരുന്നു അത്. ചിത്രത്തിനൊപ്പം 'ആര്‍ക്കും സമീപിക്കാവുന്ന ഊഷ്മളമായ വ്യക്തിത്വം' - എന്നാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെക്കുറിച്ച് അഹാന വിശേഷിപ്പിച്ചത്.
നിമിഷങ്ങള്‍ക്കുള്ളില്‍ ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുകയും ചര്‍ച്ചയാവുകയും ചെയ്തു. നിരവധി പേരാണ് ചിത്രത്തോട് പോസിറ്റീവായി പ്രതികരിച്ചത്. സെല്‍ഫിയില്‍ പിണറായി വിജയനും പുഞ്ചിരിക്കുന്നുണ്ട്. അതേസമയം എന്തിലും ദോഷം കാണുന്ന ചിലര്‍ പതിവു പോലെ നെഗറ്റീവ് കമന്റുകള്‍ കുറിച്ചിട്ടുണ്ട്. പിണറായി വിജയനും കൃഷ്ണകുമാറും പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളെ ചൂണ്ടിക്കാട്ടിയും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്.
ഇപ്പോഴിതാ, ഈ സെല്‍ഫി എടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കുകയാണ് പിതാവായ കൃഷ്ണകുമാര്‍. തന്റെ ഏറ്റവും പുതിയ വ്ളോഗിലാണ് കൃഷ്ണകുമാര്‍ ഇക്കാര്യം പറയുന്നത്. ഭാര്യ സിന്ധു കൃഷ്ണയാണ് ഈ വിഷയം എടുത്തിടുന്നത്. സോഷ്യല്‍ മീഡിയയില്‍ അഹാനയും മുഖ്യമന്ത്രിയും ഒരുമിച്ചുള്ള ചിത്രത്തെക്കുറിച്ച് വലിയ ഡിസ്കഷന് നടക്കുന്നുണ്ടല്ലോ എന്ന് സിന്ധു ചോദിക്കുന്നു. അതിനുള്ള മറുപടി കൃഷ്ണകുമാര്‍ പറഞ്ഞത് ഇങ്ങനെ.
എനിക്ക് ആ ചിത്രം വളരെ ഇഷ്ടപ്പെട്ടു. അമ്മു ആ ചിത്രം എടുത്ത ശേഷം എനിക്കും അയച്ചു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ ഞാന്‍ പറഞ്ഞു. എന്ത് എഴുതണമെന്ന് അവള് ചോദിച്ചു. നിന്റെ മനസ്സില്‍ എന്ത് തോന്നി, അത് എഴുതുക. കാരണം അദ്ദേഹം ചീഫ് മിനിസ്റ്ററാണ്. ഇതൊരു ലക്കി സംഭവമാണ്. ചീഫ് മിനിസ്റ്റര്‍ക്ക് ഒപ്പം യാത്ര ചെയ്യുക എന്നത്. ഞാന്‍ ചോദിച്ചു എന്താണ് ശരിക്കും സംഭവിച്ചതെന്ന്.
അമ്മ പറഞ്ഞു - ഞാന്‍ അങ്ങോട്ട് ചെന്ന് പരിചയപ്പെട്ടു. കൃഷ്ണകുമാറിന്റെ മകള്‍ ആണെന്ന് പറഞ്ഞു. ഓ കൃഷ്ണകുമാറിന്റെ മകളാണോ? എന്ന് മുഖ്യമന്ത്രി ചോദിച്ചു. എവിടെ പോകുന്നു എന്നൊക്കെ അദ്ദേഹം ചോദിച്ചു. ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ പിന്നെന്താ എടുത്തോളൂ എന്ന് പറഞ്ഞ് അദ്ദേഹം ചിരിച്ചു. ഇറങ്ങിയപ്പോള്‍ അമ്മൂനോട് പോകുന്നു എന്ന് പറഞ്ഞിട്ടാണ് അദ്ദേഹം പോയത്. തിരിഞ്ഞു നോക്കി ടാറ്റായും തന്നിട്ടാണ് പോയത്.
ഇതിന്റെ ഒരു വ്യത്യാസം ആളുകള്‍ക്ക് മനസിലാകുന്നില്ല. അതുകൊണ്ടാണ് പലതരത്തിലുള്ള കമന്റ്സ് വരുന്നത്. പ്രധാനമന്ത്രിയും മോദിയും തമ്മില്‍ വ്യത്യാസമുണ്ട്. അതുപോലെ മുഖ്യമന്ത്രിയും പിണറായി വിജയനും തമ്മില്‍ വ്യത്യാസമുണ്ട്. മുഖ്യമന്ത്രി എന്ന സ്ഥാനത്തെപ്പറ്റി ഒരിക്കലും മോശമായി പറയരുത്. രാഷ്ട്രീയപരമായി പിണറായി വിജയനെതിരെ സംസാരിക്കാം. നരേന്ദ്ര മോദിക്കെതിരെ സംസാരിക്കാം. പ്രധാനമന്ത്രി സ്ഥാനത്തെക്കുറിച്ച് മോശം പറയുക, പ്രത്യേകിച്ച് മറ്റു രാജ്യങ്ങളില്‍ പോയി പറഞ്ഞാല്‍ അത് ആ രാജ്യത്തെ ഇകഴ്ത്തുന്നതു പോലെയാണ് '
ആ വ്യത്യാസം മനസിലാക്കണം. രാഷ്ട്രീയപരമായി രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ എന്തും പറയാം. അതും ഒരു പരിധിവിട്ടു പറയാതിരിക്കുക. ഞാന്‍ രാഷ്ട്രീയത്തില്‍ പലതും പറയുമെങ്കിലും വ്യക്തിപരമായി ഒരിക്കലും ആരെയും അധിക്ഷേപിക്കുന്ന രീതിയില്‍ പോയിട്ടില്ല. അതിനോട് എനിക്ക് യോജിപ്പില്ല. സ്ഥാനമാനങ്ങളെ ഒരിക്കലും ഇകഴ്ത്തി സംസാരിക്കരുത്.
എനിക്ക് വളരെ സന്തോഷം തോന്നി ഞാന്‍ വേറൊരു പ്രത്യയശാസ്ത്രത്തിലാണ് വിശ്വസിക്കുന്നത. എന്നു പറഞ്ഞ് എന്റെ മക്കള്‍ക്ക് ഏതു പാര്‍ട്ടിയില്‍ വേണമെങ്കിലും വിശ്വസിക്കാം. അവര്‍ കലാരംഗത്ത് നില്‍ക്കുന്നവരാണ്
കലാരംഗത്ത് വലിയ സ്ഥാനമാനങ്ങള്‍ ഒന്നും വഹിച്ചിട്ടില്ലെങ്കിലും പത്ത് മുപ്പത് വര്‍ഷമായി ഈ മേഖലയിലുണ്ട്. എല്ലാ നേതാക്കളെയും ഞാന്‍ അങ്ങോട്ട് പോയി പരിചയപ്പെടും. രാഷ്ട്രീയം ഒന്നും നോക്കാതെ. കുറെ കമന്റ്സ് ഒക്കെ നോക്കി പൊരിഞ്ഞ അടി നടക്കുകയാണ്. ഏതു രാഷ്ട്രീയ നേതാക്കളെ കണ്ടാലും നിങ്ങള്‍ ചെല്ലണം. ഇഷ്ടമുണ്ടെങ്കില്‍ സംസാരിക്കണം, അവരുടെ കൂടെ ഫോട്ടോ എടുക്കണം എന്നൊക്കെ മക്കളോട് പറയാറുണ്ട്.
-
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല'












Click it and Unblock the Notifications