'ആ മൂന്ന് ആന്റിമാര് എവിടെ പോയി? കാണുന്നില്ലല്ലോ? പലരും ചോദിക്കുന്നു': മറുപടി പറഞ്ഞ് കൃഷ്ണകുമാര്‍
സമൂഹ മാധ്യമങ്ങളില്‍ വലിയ ആരാധകവൃന്ദമുള്ള താര കുടുംബമാണ് നടന് കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും നാലു മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരും സ്വന്തമായി യൂട്യൂബ് ചാനല്‍ നടത്തുന്നുണ്ട്. കുടുംബത്തിലേക്ക് ആദ്യത്തെ കണ്മണി വന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരും. ദിയയുടെ പ്രസവം ചിത്രീകരിച്ച വീഡിയോ 86 ലക്ഷത്തോളം പേരാണ് കണ്ടത്.
വീട്ടിലേക്ക് ദിയയുടെ മകന് ഓമി എത്തിയതിന്റെ തിരക്കിലാണ് കൃഷ്ണകുമാറും സിന്ധുവും. ഇപ്പോള്‍ കൃഷ്ണകുമാറിന്റെയും ദിയയുടെയും യൂട്യൂബ് വീഡിയോകളില്‍ വരുന്നതു മുഴുവന്‍ കുഞ്ഞ് ഓമിയുടെ വിശേഷങ്ങള്‍ ആണ്. കഴിഞ്ഞ ദിവസവും കൃഷ്ണകുമാര്‍ പുതിയ വീഡിയോ പങ്കിട്ടിരുന്നു. ദിയ നടത്തുന്ന സ്ഥാപനത്തില്‍ നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ചില അപ്ഡേറ്റുകള് ഈ വീഡിയോയില്‍ കൃഷ്ണകുമാര്‍ പങ്കുവെക്കുന്നുണ്ട്. വീഡിയോയില്‍ ദിയയും സിന്ധുവും ഒപ്പം ഉണ്ട്.

ചിലര്‍ മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി അമിതമായി ജോലി ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞു വരുമ്പോഴാണ് സാമ്പത്തിക തട്ടിപ്പ് കേസിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് കൃഷ്ണകുമാര്‍ പറയുന്നത്. ആരും ശ്രദ്ധിക്കുന്നില്ലെങ്കില്‍ പോലും സിന്‍സിയറായി ജോലി ചെയ്യണമെന്ന് കൃഷ്ണകുമാര്‍ പറയുമ്പോഴാണ് ദിയ ഈ വിഷയം എടുത്തിടുന്നത്. തന്റെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരികള്‍ ക്യുആര്‍ കോഡ് വഴി നടത്തിയ സാമ്പത്തിക തിരിമറിയെ കുറിച്ചാണ് ദിയ പരാമര്‍ശിക്കുന്നത്.
മൂന്നു പേരുടെ സിന്‍സിയരിറ്റി കണ്ടതിന്റെ ക്ഷീണം ജീവിതത്തില്‍ ഇപ്പോഴും മാറിയിട്ടില്ലെന്ന് തമാശയായി ദിയ പറയുന്നുണ്ട്. എന്റെ വയറ്റില്‍ കിടന്ന കൊച്ചിനു പോലും ആ സിന്സിയരിറ്റിയുടെ ക്ഷീണം മാറിയിട്ടില്ലെന്നാണ് ദിയ പറയുന്നത്. അവന് സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ ആദ്യം ചോദിക്കുന്നത് ഇതായിരിക്കും - 'മൂന്ന് ആന്റിമാര് ഉണ്ടായിരുന്നല്ലോ കാണുന്നില്ലല്ലോ' എന്നായിരിക്കും.
ഈ സംഭാഷണത്തിനിടെയാണ് കൃഷ്ണകുമാര്‍ കേസിന്റെ പുതിയ അപ്ഡേറ്റുകള് പറയുന്നത്. കൃഷ്ണകുമാറിന്റെ വാക്കുകള്‍: 'അവരുടെ കാര്യം എന്തായി, കേസ് എന്തായി എന്നൊക്കെ പലരും ചോദിക്കുന്നുണ്ട്. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. നേരത്തെ ദിയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്ന് അവര്‍ ഒളിവില്‍ പോയി. ഇപ്പോള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരിക്കുകയാണ്.
ഞങ്ങളും വെയിറ്റ് ചെയ്യുകയാണ്. കുറ്റം ചെയ്താല്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. അത് എപ്പോഴാണ് വരുന്നതെന്നും എങ്ങനെയാണ് വരുന്നതെന്നും എത്രയാണ് വരുന്നതെന്നും നമുക്ക് അറിയില്ല. ഇതൊക്കെ ഒരു പാഠമാണ് പലര്‍ക്കും. കാരണം സ്വാതന്ത്ര്യം എന്നൊരു കാര്യമുണ്ട്. നമുക്ക് ഇഷ്ടമുള്ളിടത്ത്, ഇഷ്ടമുള്ളപ്പോള്‍, ഇഷ്ടമുള്ള രീതിയില്‍ പോകാന്‍ പറ്റണം. എന്നാല്‍ അവരുടെ അവസ്ഥ ആലോചിക്കുക. ഒരിടത്തും ഇറങ്ങി നടക്കാന്‍ വയ്യ. ഒരിടത്തും പോകാന്‍ പറ്റാത്ത അവസ്ഥ. അവിടെയാണ് സ്വാതന്ത്ര്യം ഇല്ലാതാകുന്നതിന്റെ ബുദ്ധിമുട്ട് മനസിലാകുന്നത്
എന്തെങ്കിലും തെറ്റ് ചെയ്യാന്‍ തോന്നുമ്പോള്‍ ഓര്‍ക്കുക. ഇന്ന് നമുക്ക് ജീവിതത്തില്‍ കിട്ടിയിരിക്കുന്ന പല സൗഭാഗ്യങ്ങളും ഇല്ലാതാവും. ഒരു ഉദാഹരണമാണ് സ്വാതന്ത്ര്യം. ചെറിയ നിമിഷത്തില്‍ നമുക്ക് പലതും തോന്നും. അത് എങ്ങനെയെങ്കിലും കണ്ട്രോള് ചെയ്യുക.
ജീവിതത്തില്‍ വിലമതിക്കാനാവാത്ത കാര്യമാണ് സ്വാതന്ത്ര്യം. പൈസ ഇല്ലെങ്കില്‍ പോലും സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ സമാധാനം ഉണ്ടാകും. കൈയില്‍ പൈസയില്ലെങ്കില്‍ ഒരിടത്ത് പോയി ഒരാളെ കണ്ട് ജോലി തരുമോ എന്ന് ചോദിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ് അവര്‍ക്ക്. നമുക്കുള്ള സ്വാതന്ത്ര്യം വലിയ സൗഭാഗ്യമാണ്. വെറുതെ ഇരിക്കുന്ന സമയത്ത് നന്ദി പറഞ്ഞു കൊണ്ടിരിക്കണം.
അതേസമയം, ദിയയുടെ തിരുവനന്തപുരത്തെ ഫാന്‍സി ആഭരണ ഷോപ്പില്‍ നടന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ മുന്‍ ജീവനക്കാരികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇന്നലെ തള്ളിയിരുന്നു. ദിയ നടത്തുന്ന 'ഓ ബൈ ഓസി' എന്ന സ്ഥാപനത്തിലെ ക്യുആര്‍ കോഡില്‍ കൃത്രിമം കാട്ടിയാണ് മൂന്ന് ജീവനക്കാരും ചേര്‍ന്ന് 69 ലക്ഷത്തോളം രൂപ തങ്ങളുടെ അക്കൗണ്ടിലേക്ക് വക മാറ്റിയത്.
ജീവനക്കാരികള്‍ തട്ടിപ്പ് നടത്തി പണം വക മാറ്റിയതിന് തെളിവുകള്‍ ഉണ്ടെന്നും അന്വേഷണത്തോട് സഹകരിക്കാത്ത പ്രതികളെ കിട്ടിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ എന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
ദിയ നല്‍കിയത് കള്ളക്കേസാണെന്നും തങ്ങളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ചെയ്തത് എന്നുമായിരുന്നു ജീവനക്കാരുടെ വാദം. ഹൈക്കോടതിയില്‍ നിന്നും ജീവനക്കാരികള്‍ക്ക് തിരിച്ചടി ഉണ്ടായ സാഹചര്യത്തില്‍ ഇവര്‍ക്ക് ഇനി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ടി വരും. അതല്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘം നീങ്ങും.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ്












Click it and Unblock the Notifications