മകളുടെയടക്കം ചിത്രങ്ങള്‍ മോർഫ് ചെയ്യുന്നത് 23 കാരനെന്ന് നടി പ്രവീണ: ജയിലിലും കിടന്നു, പക്ഷെ..
ലോകത്ത് തന്നെ വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കിയ ഒരു ആശയമാണ് സാമൂഹ്യ മാധ്യമങ്ങള്‍. ഗുണപരമായ ഒട്ടേറെ കാര്യങ്ങളാണ് ഈ പ്ലാറ്റ് ഫോം ജനങ്ങള്‍ക്ക് നല്‍കുന്നത്. നിരവധിയാളുകളുടെ ജീവിതമാർഗ്ഗമായും ഇന്ന് സാമുഹ്യ മാധ്യമങ്ങള്‍ മാറി കഴിഞ്ഞു. എന്നാല്‍ ഏതൊരു വസ്തുവിനേയും ആര്, എന്തിന്, എങ്ങനെ ഉപയോഗിക്കുന്നു എന്നത് പോലെ സാമൂഹ്യ മാധ്യമങ്ങള്‍ക്കും ഗുണവും ദോഷവും ഉണ്ടെന്നും ആർക്കും അറിയാം.
മറ്റുള്ളവരെ ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചും, വ്യക്തിഹത്യ നടത്തിയും മോശമായി ചിത്രീകരിക്കുന്ന പ്രവണത സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. സെലിബ്രറ്റികള്‍ക്കെതിരെ, പ്രത്യേകിച്ച് നടിമാർക്കെതിരെയാണെങ്കില്‍ ഇതിന്റെ വ്യാപ്തിയും തോതുമൊക്കെ വർധിക്കും. സൈബർ അധിക്ഷേപം എന്നതിലുപരി ചിത്രങ്ങള്‍ മോർഫ് ചെയ്തും മറ്റുമായിരിക്കും പ്രചരണം.

ഇത്തരം മോശം രീതികള്‍ക്കെതിരെ പ്രതികരിച്ചുകൊണ്ട് പല നടിമാരും ഇതിനോടകം രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ പല കേസുകളിലും പ്രതികളെ കണ്ടെത്താന്‍ പോലും സാധിച്ചിട്ടില്ല. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു കഥയാണ് നടി പ്രവീണയ്ക്ക് പറയാനുള്ളത്. തനിക്കും കുടുംബത്തിനുമെതിരെ വ്യക്തിഹത്യ പിടികൂടി ജയിലില്‍ അടച്ചെങ്കിലും ഇപ്പോഴും ഇയാളില്‍ നിന്നും തനിക്ക് ഉണ്ടാവുന്ന ദുരനുഭവങ്ങളാണ് മനോരമ ഓണ്‍ലൈന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ താരം തുറന്ന് പറയുന്നത്.
കഴിഞ്ഞ അഞ്ച് വർഷമായി ഒരാള്‍ എന്റേയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ മോർഫ് ചെയ്ത് ഉപദ്രവിക്കുകയാണെന്നാണ് പ്രവീണ തുറന്ന് പറയുന്നത്. 23 വയസ്സുള്ള ഒരു തമിഴ് പയ്യനാണ് ഇതിനെല്ലാം താമസം. ഡല്‍ഹിയിലാണ് അവന്‍ താമസിക്കുന്നത്. ഞാന്‍ അവന്റെ അമ്മയെപ്പോലെയാണെന്നൊക്കെയാണ് അവന്‍ പറയുന്നതെന്നും പ്രീവണ വ്യക്തമാക്കുന്നു.
അവനെ ഞാന്‍ എപ്പോഴും ഫോണില്‍ വിളിച്ചുകൊണ്ടിരിക്കണം, സംസാരിക്കണം. അവനൊരു സാഡിസ്റ്റാണ്. അവൻ സ്നേഹിക്കുന്നവരെ ഉപദ്രവിക്കുന്ന സ്വഭാവം. അവന്റെ അമ്മയോടും അച്ഛനോടും സംസാരിച്ചിരുന്നു. എന്നാല്‍ മകന്‍ തെറ്റ് ചെയ്തുവെന്ന് വിശ്വസിക്കാന്‍ അവർ തയ്യാറല്ല.
സീരയിലില്‍ നിന്നുള്ള തന്റെ പല ഭാവങ്ങള്‍ സ്ക്രീന്‍ ഷോട്ടായായി എടുത്ത് അതിന് ചേരുന്ന ശരീരങ്ങള്‍ ചേർത്ത് വെച്ച് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു. ഇതൊന്നും പോരാത്തതിന്, എന്റെ ഇരുപതു വയസ്സു മാത്രമുള്ള മകളുടെയും കൂട്ടുകാരുടെയും ചിത്രങ്ങളും ഇതുപോലെ മോശമായി ഉപയോഗിച്ചെന്നും പ്രവീണ പറയുന്നു.
ഇതൊക്കെ ആദ്യം കണ്ടപ്പോള്‍ എനിക്ക് വലിയ വിഷമം തോന്നി. പൊലീസില്‍ കേസ് കൊടുത്തു. ഒരുപാട് ശ്രമത്തിനൊടുവില്‍ അവനെ പിടികൂടി. കുറച്ചു നാള്‍ ജയിലില്‍ കിടക്കുകയും ചെയ്തു. ഇതിന് ശേഷം ഡല്‍ഹിയില്‍ പോയെങ്കിലും ഇത് തന്നെ ആവർത്തിച്ച് കൊണ്ടിരുന്നു. മറ്റ് കുടുംബാംഗങ്ങളുടെ പേരും ഫോട്ടോയും വച്ച് അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നത് പോലുള്ള ഉപദ്രവങ്ങളുമുണ്ട്. ഇതില്‍ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്ന് അറിയില്ലെന്നും പ്രവീണ കൂട്ടിച്ചേർക്കുന്നു.


Click it and Unblock the Notifications