അവർക്ക് ഞാന്‍ ചായ വരെ കൊടുത്തു: വീഡിയോ കണ്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയെന്നും ശാലു മേനോന്‍
കേരള രാഷ്ട്രീയത്തെ പിടിച്ച് കുലുക്കിയ സോളാർ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയേണ്ടി വന്ന സിനിമ-സീരിയല്‍ താരമായിരുന്നു ശാലു മേനോന്‍. 49 ദിവസത്തോളമാണ് ശാലു മേനോന്‍ ജയിലില്‍ കിടന്നത്. ഇപ്പോഴിതാ ആ ദിവസത്തെക്കുറിച്ച് വീണ്ടും ഓർക്കുകയാണ് താരം. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശാലുമേനോന്‍.
നടിയെന്ന പരിഗണനയൊന്നും ജയിലില്‍ ലഭിച്ചിരുന്നില്ല. മറ്റുള്ള തടവുകാരെപ്പോലെ തന്നെ തറയില്‍ പായ വിരിച്ചാണ് കിടന്നത്. ആ വിഷമ ഘട്ടത്തില്‍ എനിക്കൊപ്പം നിന്നത് അമ്മയും അമ്മൂമയും തന്റെ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും മാത്രമായിരുന്നു. സിനിമയില്‍ മാത്രം കണ്ടിട്ടുള്ള കാര്യങ്ങളാണ് ഞാന്‍ എന്റെ ജീവിതത്തില്‍ അനുഭവിച്ചിട്ടുള്ളതെന്നും ശാലു മേനോന്‍ പറയുന്നു.

ആദ്യത്തെ ഒന്നര ആഴ്ച എനിക്ക് പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. എവിടെ നിന്നോ ഒരു ശക്തി കിട്ടിയതുകൊണ്ട് മാത്രം ആ ഘട്ടം കടന്നുപോയി. ജയിലില്‍ കിടന്നതിന്റെ പേരില്‍ അവസരങ്ങള്‍ നഷ്ടമായി. പലരും സീരിയലുകളില്‍ നിന്നും ഒഴിവാക്കി. ഞാന്‍ തെറ്റ് ചെയ്യാത്ത ആളായിട്ടും ഇതൊക്കെ അനുഭവിക്കേണ്ടി വന്നതില്‍ വലിയ വേദനയുണ്ടായിട്ടുണ്ട്.
പേരുദോഷവും വന്നു. എന്നാല്‍ തെറ്റുകാരിയല്ല എന്നതിനാല്‍ തന്നെ ഞാന്‍ വിഷമിച്ചിരിക്കേണ്ട ആവശ്യമില്ലാലോ. സത്യസന്ധമായി പോകുകയാണെങ്കിൽ ഒരിക്കലും ഒരു കലാകാരിയെ തോൽപ്പിക്കാൻ പറ്റില്ല. ഞാൻ തെറ്റുചെയ്യാത്ത ഒരാളാണ്. നല്ലൊരു തൊഴില്‍ എന്റെ കയ്യിലുണ്ട്, നൃത്താധ്യാപികയാണ്. കുട്ടികളെ പഠിപ്പിക്കാനുള്ള കഴിവുണ്ട്. ആ മേഖലയില്‍ മുന്നോട്ട് പോകാമെന്ന് വലിയ ആഗ്രഹും എനിക്കുണ്ടായെന്നും ശാലു പറയുന്നു.
ജയിലില്‍ വെച്ചും പല തരത്തിലുള്ള ആളുകളെ കാണാന്‍ കഴിഞ്ഞു. അവരോട് സംസാരിക്കുകയും അവരുടെ വിഷമങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. എന്റെ കൂടെ പ്രായമായ ഒരു അമ്മ മാത്രമാണ് താമസിച്ചിരുന്നത്. നാല് വർഷമായി അവർ ജയിലില്‍ കിടക്കുന്നു. അവരെ മകന്‍ പോലും വന്ന് കൊണ്ടുപോകുന്നില്ല. ഞാൻ ജയിലിൽ നിന്നിറങ്ങിയിട്ടും ആ അമ്മ മകനെ തന്നെ പ്രതീക്ഷിച്ച് അവിടെ തുടരുകയാണ്.
ആ കേസുമായി ബന്ധപ്പെട്ട് പഠിച്ച ഒരു പാഠം എന്നത് ആരേയും അധികം വിശ്വസിക്കരുതെന്നാണ്. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ദൈവം നമ്മുടെ കൂടെ നില്‍ക്കും. ആ ധൈര്യത്തില്‍ മുന്നോട്ട് പോകുക. ഒറ്റപ്പെടുത്തിയവർ പിന്നീട് കൂടെ വന്നു. എന്നാല്‍ ജയിലില്‍ പോകുന്ന സമയത്ത് കുടുംബക്കാരും എനിക്കൊപ്പം നിന്നില്ല. അറസ്റ്റ് ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
ചെറിയൊരു റൂമർ കേട്ടാണ് മാധ്യമപ്രവർത്തകർ വീട്ടിലേക്ക് വന്നത്. അവർക്ക് ഞാന്‍ ചായ കൊടുക്കുകയും ചെയ്തിരുന്നു. അറസ്റ്റ് ചെയ്യുമോയെന്ന് പേടിച്ച് കുടുംബക്കാര്‍ വരെ മാറി നിന്നു. അവരെയും അറസ്റ്റ് ചെയ്യുമെന്ന് പേടിച്ചാണ് തിരിച്ചുപോയത്. കുടുംബക്കാർ അന്ന് അങ്ങനെ ചെയ്തതില്‍ എനിക്കൊരു പരിഭവവുമില്ല. ഞാന്‍ അനുഭവിക്കേണ്ടത് ഞാന്‍ അനുഭവിച്ചു. ഇതൊക്കെ വേണമെങ്കില്‍ എനിക്കൊരു പുസ്തകമാക്കി മാറ്റാം.
എന്റെ മോർഫിങ് വീഡിയോ കണ്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയി. വിഡിയോ എന്റേത് അല്ലാലോ, അതുകൊണ്ട് തന്നെ ഞാനത് വിട്ടു. 2009-ലാണ് ആ മോർഫിങ് വിഡിയോ പുറത്തുവരുന്നത്. അന്ന് അത് മോർഫിങ് ആണെന്ന് പലരും വിശ്വസിച്ചില്ല. ഇന്നാണെങ്കില്‍ അത് പലർക്കും മനസ്സിലാകുമായിരുന്നുവെന്നും ശാലു മേനോന്‍ അഭിമുഖത്തില്‍ കൂട്ടിച്ചേർക്കുന്നു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications