മിഥുന്റെ മൂന്നെണ്ണം, ദിലീഷ് പോത്തന്റെ ഒരു സിനിമ, ട്രാക്ക് മാറ്റി ജയറാമും; വരുന്നത് കിടിലന്‍ പ്രൊജക്ടുകള്‍?
ഇടവേളക്ക് ശേഷം ഒരു ജയറാം സിനിമ ഹിറ്റടിച്ചതിന്റെ ആവേശത്തിലാണ് സിനിമാപ്രേമികളും അദ്ദേഹത്തിന്റെ ആരാധകരും. മലയാളത്തില്‍ തുടര്‍ച്ചയായി വര്‍ഷങ്ങളില്‍ തന്റെ ചിത്രങ്ങള്‍ പരാജയപ്പെട്ടതോടെ ജയറാം ഇടവേളയെടുത്തിരുന്നു. എന്നാല്‍ അന്യഭാഷകളില്‍ പോയി മികച്ച വേഷങ്ങളും ചിത്രങ്ങളും തിരഞ്ഞെടുക്കുകയും ചെയ്തു. പൊന്നിയിന്‍ സെല്‍വന്‍ പോലുള്ള ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാനും ജയറാമിന് സാധിച്ചിരുന്നു.
ഇതോടെ അന്യഭാഷകളിലേത് പോലുള്ള കഥാപാത്രങ്ങള്‍ മലയാളത്തിലും ജയറാം ചെയ്യണം എന്ന ആവശ്യവും ആരാധകരുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നിരുന്നു. അതിനിടെയാണ് മിഥുന്‍ മാനുവല്‍ തോമസിന്റെ ഓസ്ലറിലൂടെ ജയറാം ഗംഭീരതിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ജയറാമിന്റെ സ്ഥിരം സിനിമകളില്‍ നിന്ന് വിഭിന്നമായി ഒരു മെഡിക്കല്‍ ക്രൈം ത്രില്ലറാണ് ഓസ്ലര്‍. സിനിമ ബോക്‌സാഫോമില്‍ നിറഞ്ഞ കാണികളുമായി പ്രദര്‍ശനം തുടുരുകയാണ്.

ഇപ്പോഴിതാ എന്തുകൊണ്ടാണ് അന്യഭാഷാ സിനിമകളില്‍ സഹനടനായി അഭിനയിക്കുന്നത് എന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ജയറാം. ഓസ്ലറിന് ശേഷം മലയാളത്തില്‍ വരാനിരിക്കുന്ന സിനിമകളെക്കുറിച്ചും ജയറാം മനസ് തുറക്കുന്നുണ്ട്. മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജയറാമിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...
'മലയാളത്തില്‍ ബ്രേക്ക് മനപൂര്‍വം എടുത്തതാണ്. കാരണം ഒരേ വട്ടത്തില്‍ തന്നെ കറങ്ങി കറങ്ങി മക്കളും ഭാര്യയുമൊക്കെ പറഞ്ഞു. ബാക്കി ഭാഷകളുണ്ടല്ലോ. സിനിമ ചെയ്യുന്നുണ്ട്. ചിലരൊക്കെ എന്നെ കളിയാക്കി പറയാറുണ്ട് മറ്റ് ഭാഷകളിലൊക്കെ പോയി സൈഡ് റോള്‍ ചെയ്യുന്നു എന്ന്. എനിക്ക് അതിന് അകത്ത് ഒരു വിഷമവും തോന്നിയിട്ടില്ല. കാരണം ഭാഷകളില്‍ സ്വീകാര്യത കിട്ടുക എന്ന് പറയുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.
തമിഴിലും തെലുങ്കിലും. തമിഴില്‍ ഞാന്‍ എത്രയോ വര്‍ഷങ്ങളായിട്ട് അഭിനയിക്കുന്നതാണ്. തമിഴില്‍ 25 വര്‍ഷമായിട്ട് അഭിനയിക്കുന്നു. ചെറുതും വലുതുമായിട്ടുള്ള വേഷങ്ങളൊക്കെ ചെയ്യാറുണ്ട്. തെലുങ്കിലും കന്നഡത്തിലും ഒരേ പോലെ ചെയ്യാറുണ്ട്. അവര് ചുമ്മാ റോഡിലൂടെ പോകുമ്പോള്‍ എന്നാ വന്നോളൂ, വന്ന് അഭിനയിച്ചോളൂ, സൈഡ് റോളുണ്ട് എന്ന് പറഞ്ഞ് വിളിക്കൊന്നുമില്ല.
അവിടെ പടങ്ങള്‍ ഹിറ്റാകുക, വലിയ സംവിധായകരുടെ കൂടെ 200-300 കോടിയുള്ള പ്രൊജക്ടിന്റെ ഭാഗമാകുക എന്നതൊക്കെ ഒരു ആക്‌സപറ്റന്‍സ് തന്നെയാണ്. ഞാനതില്‍ അഭിമാനം കൊള്ളുന്നു. പക്ഷെ മലയാളം എന്ന് പറയുന്നത് നമ്മുടെ സ്വന്തം വീടാണ്. അപ്പോള്‍ അവിടെ മൂന്ന് നാല് വര്‍ഷമായി ഒരു ഹിറ്റ് കിട്ടുന്നില്ല എന്നത് വിഷമം തന്നെയായിരുന്നു.
ഓസ്ലര്‍ ചെയ്യുന്ന സമയത്ത് മിഥുന്‍ മാനുവല്‍ തോമസ് എന്റെ രൂപമൊക്കെ കണ്ടിട്ട് എന്റെ മനസില്‍ വിചാരിച്ച രൂപവും ഭാവവും എനിക്ക് കിട്ടി കഴിഞ്ഞു എന്ന് പറഞ്ഞിരുന്നു. ഈ സിനിമ ജനങ്ങള്‍ ആക്‌സപ്റ്റ് ചെയ്യുകയാണെങ്കില്‍ ഈ ഓസ്ലറിനെ ജനങ്ങള്‍ സ്വീകരിക്കുകയാണെങ്കില്‍ ജയറാമിനെ വെച്ച് ചെയ്യാനായിട്ട് എനിക്ക് മൂന്ന് കഥയുണ്ട് എന്ന് പറഞ്ഞു. അതിലൊരണ്ണം പറഞ്ഞ് തന്നു, ഞെട്ടിക്കുന്ന കഥകളാണ്.
അപ്പോള്‍ സിനിമ വിജയിച്ചല്ലോ, ഇനി എന്നെ വെച്ച് ആലോചിക്കുമല്ലോ എന്ന് ചോദിച്ചു. അങ്ങനെ മൂന്നെണ്ണമായി. ദിലീഷ് പോത്തന്‍ ഇതിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് എന്നെ കുറെ നേരം നോക്കി നിന്നിട്ട് പറഞ്ഞു. ഈ പടമൊന്ന് ഓടിക്കോട്ടെ, ഒരുഗ്രന്‍ കഥ ഞാന്‍ വെച്ചിട്ടുണ്ട് നിങ്ങള്‍ക്ക് വേണ്ടി എന്ന് പറഞ്ഞു. അടുത്ത ബുക്കിംഗായല്ലോ. ഇങ്ങനെ നാല് പേര് വിചാരിച്ചാല്‍ പോരെ, കാര്യങ്ങള്‍ ഓക്കെയായില്ലേ.












Click it and Unblock the Notifications