സുകുമാരൻ എനിക്ക് വലിയ ഉപകാരം ചെയ്തയാൾ, ജഗതിയുടെ പരിഹാസം,ജനം ഇളകി കൂകി വിളിച്ചു;ആലപ്പി അഷറഫ് പറയുന്നു
സംവിധായകനും നടനുമായ ലാൽ കഴിഞ്ഞ ദിവസം നടൻ ജഗതി ശ്രീകുമാറിനെതിരെ ഉയർത്തിയ വിമർശനം വലിയ ചർച്ചയായിരുന്നു. സംവിധാകനെ മുന്‍കൂട്ടി അറിയിക്കാതെ സ്വന്തം കൈയില്‍നിന്നിട്ട് അഭിനയിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ കഴിയാത്ത കാര്യമാണെന്നാണ് ലാൽ പറഞ്ഞത്. ഇപ്പോഴിതാ ലാലിന്റെ ഈ വിമർശനങ്ങളോട് പ്രതികരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച് വീഡിയോയിലൂടെയാണ് പ്രതികരണം. വായിക്കാം
'സഹതാരങ്ങളുടെ പരാജയം ആഗ്രഹിക്കുന്ന ആൾ അല്ല ജഗതി. ആയിരത്തിലധികം പടങ്ങളിൽ അഭിനയിച്ച ജഗതിയോട് ഒരു നടനും സംവിധായകനും പറയാത്ത കാര്യമാണ് അസുഖബാധിതനായി ഇരിക്കുന്ന ജഗതിയുടെ നേർക്ക് ലാൽ ഉന്നയിച്ചിരിക്കുന്നത്. ഇപ്പോഴുള്ള നടൻമാർക്ക് ഇട്ടുള്ള കൊട്ടാകാനും സാധ്യത ഉണ്ട്.

ആരുടെ മുന്നിലും കാര്യങ്ങൾ വെട്ടിത്തുറന്ന് പറയാൻ ആർജവമുള്ള നടനായിരുന്നു ജഗതി. അദ്ദേഹം ഒരിക്കൽ പറയുകയുണ്ടായി കാര്യങ്ങൾ മറയില്ലാതെ പറയുന്നത് കാരണം എനിക്ക് ശത്രുക്കൾ കൂടുതലാണെന്ന്. ജഗതിയുടെ ഇത്തരം സ്വഭാവത്തെ കുറിച്ച് പറയുമ്പോൾ എനിക്ക് ഓർമ വരുന്ന ഒരു കാര്യമുണ്ട്.
മലയാളത്തിൽ ആദ്യമായി ഫാൻസ് അസോസിയേഷൻ ഉണ്ടാകുന്നത് സുകുമാരനാണ്. ബാലചന്ദ്രമേനോന്റെ അണിയാത്ത വളകൾ എന്ന സിനിമയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് നടക്കുമ്പോഴായിരുന്നു ആ അസോസിയേഷന്റെ ഉദ്ഘാടനം. ആ ചിത്രത്തിൽ ഞാനും ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. ഫാൻസ് അസോസിയേഷന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച പ്രോഗ്രാമിനിടയിൽ മിമിക്രി അവതരിപ്പിക്കുവാനായി ഞാനും അവിടെ എത്തിയിരുന്നു. വേദിയിൽ സുകുമാരനെ കൂടാതെ ബാലചന്ദ്ര മേനോനും ജഗതിയും മറ്റ് വിശിഷ്ടാ തിഥികളും ഉണ്ടായിരുന്നു. ഓഡിറ്റോറിയം നിറഞ്ഞ് കവിഞ്ഞ ജനസാഗരവും.
ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള സുകുമാരന്റെ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു,
ആരുടെ പേരിലുള്ള ഫാൻസ് അസോസിയേഷൻ ആണെങ്കിലും നല്ല കാര്യം ചെയ്യുക എന്നുള്ളതാണ് പ്രധാനം. നമ്മുടെ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് ഗുണകരമായ കാര്യങ്ങൾ നാം ചെയ്യണം എന്നൊക്കെ സുകുമാരൻ പ്രസംഗിച്ചു. അടുത്ത ഊഴം ജഗതി ശ്രീകുമാറിന്റേതായിരുന്നു.
ജഗതി പറഞ്ഞു സുകുമാരൻ ഇവിടെ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. സുകുമാരൻ മറ്റുള്ളവർക്ക് ഉപകാരം ചെയ്യുന്ന ആളാണ്. എന്റെ ജീവിതത്തിൽ അദ്ദേഹം എനിക്ക് വലിയൊരു ഉപകാരം എനിക്ക് ചെയ്ത് തന്നിട്ടുണ്ട് . അത് കേട്ട് ഓഡിറ്റോറിയത്തിൽ ഇരുന്നവർ ആകെ ഇളകി മറിഞ്ഞു. കൂക്കിവിളികളും കയ്യടികളും അവിടെ ഉയർന്നു.
സുകുമാരന്റെ മുഖം വിളറി വെളുത്തു. ഞങ്ങളൊക്കെ ആകെ വിഷമിച്ചു. ജഗതി യാതൊരു കൂസലും ഇല്ലാതെ പ്രസംഗം കഴിഞ്ഞ് വേദി വിട്ടിറങ്ങുകയും ചെയ്തു. സുകുമാരൻ പിറ്റേദിവസം അതേക്കുറിച്ച് എന്നോട് പറഞ്ഞത് എന്നെ മോശക്കാരനാക്കുന്നതിന് വേണ്ടി അയാളുടെ അസൂയയിൽ നിന്നും ഉടലെടുത്ത വാക്കുകളായിരുന്നു അതെന്ന്. എന്നാൽ പിന്നീടൊരിക്കൽ തിരുവനന്തപുരത്ത് തന്നെയുള്ള മറ്റൊരു വേദിയിൽ വെച്ച് ജഗതിക്ക് കയ്പ്പേറിയ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്.
ജഗതിയെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്യുതാനന്ദൻ പൊന്നാട അണിയിക്കുന്ന ഒര സദസായിരുന്നു അത്. ഇതിനിടെ വിഎസിനോട് ആരോ പറഞ്ഞു കൊടുത്തു ജഗതി സ്ത്രീ പീഡനക്കേസിൽ പ്രതിയാണെന്ന്. വിഎസ് ജഗതിയെ പൊന്നാട അണിയിക്കാൻ കൂട്ടാക്കിയില്ല. ഈ സംഭവം ജഗതിക്ക് വലിയൊരു അവമതിപ്പുണ്ടാക്കി പത്രങ്ങളിലെല്ലാം വാർത്തയുമായി. പിറ്റേദിവസം രാവിലെ ആലപ്പുഴയിൽ ഉണ്ടായിരുന്ന എനിക്ക് വിഎസിന്റെ മകൻ അരുണിന്റെ ഫോൺ വന്നു. ജഗതി ശ്രീകുമാർ എവിടെ ഉണ്ട്, അദ്ദേഹത്തിന്റെ ഫോൺ നമ്പർ നൽകുമോ ,അച്ഛനെ ആരോ തെറ്റിദ്ധരിപ്പിച്ച സംഭവമാണ് ഇന്നലെ ഉണ്ടായത്, എനിക്ക് അദ്ദേഹത്തോട് എനിക്ക് സംസാരിക്കണമെന്ന്.
ഞാൻ ജഗതിയുള്ള ലൊക്കേഷനിലെ പ്രൊഡക്ഷൻ മാനേജറെ വിളിച്ച് ജഗതിയോട് ഈ വിവരം പറഞ്ഞു, അതേഫോണിൽ തന്നെ വിഎസിന്റെ മകൻ വിളിച്ച് ജഗതിയോട് സംസാരിച്ചു, അദ്ദേഹത്തെ ആശ്വസിപ്പിച്ചു', അഷ്റഫ് പറഞ്ഞു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications