Get Updates
Get notified of breaking news, exclusive insights, and must-see stories!

അവരില്‍ നിന്നും നേരിട്ടത് വലിയ അപമാനം; വിദ്യാഭ്യാസമുള്ള ആളുകളൊക്കെ ഇങ്ങനെ ചെയ്യാമോ: അന്‍സിബ

ഷൈന്‍ ടോം ചാക്കോ വിഷയത്തില്‍ പ്രതികരണം തേടിയ റിപ്പോർട്ടർ ടിവിയിലെ മാധ്യമപ്രവർത്ത സ്മൃതി പരുത്തിക്കാടിനോട് നടി അന്‍സിബ സ്വീകരിച്ച നിലപാട് സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ച വിഷയമായിരുന്നു. താരസംഘടനയായ അമ്മയെ എ എം എം എ എന്ന് മാധ്യമപ്രവർത്തക വിശേഷിപ്പിച്ചപ്പോള്‍ അന്‍സിബ അതിനെ ചോദ്യം ചെയ്യുകയും പ്രതികരിക്കാന്‍ താല്‍പര്യം ഇല്ലെന്ന് അറിയിക്കുകയും ചെയ്തു. ഈ വിഷയത്തില്‍ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ രംഗത്ത് വരുന്നുണ്ട്.

ഇപ്പോഴിതാ ഈ വിഷയത്തില്‍ അന്‍സിബ തന്റെ ഭാഗം കൂടുതല്‍ വിശദീകരിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. 'നമ്മുടെ ലൈഫിൽ നമുക്ക് ഒരുപാട് അച്ചീവ്മെന്റ്സ് ഉണ്ടാകും, ഒരുപാട് വിഷമങ്ങൾ ഉണ്ടാവും. ഇതെല്ലാം നമ്മൾ ഗ്രാജ്വലി മറക്കും. പക്ഷെ നമ്മളെ ഇൻസൾട്ട് ചെയ്യുക എന്ന് പറയുന്നത് നമ്മള്‍ ഒരിക്കലും മറക്കില്ല. ഇൻസൾട്ട് ആണ് ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് എന്നത് ഒരു കാലത്ത് ഇവിടെ ഭയങ്കര ട്രെൻഡിങ് ആയിരുന്നു. അതിന്റെ റീസൺ എന്താണ്. ഇവിടെയുള്ള എല്ലാവരും ഒരിക്കലെങ്കിലും ഇൻസൾട്ടഡ് ആയിട്ടുണ്ടാവും. അറിഞ്ഞോ അറിയാതെയോ പോലും നമ്മൾ ആരെയും ഇൻസൾട്ട് ചെയ്യരുത് എന്ന് നമ്മൾ ആഗ്രഹിക്കും അല്ലേ. ആ ചാനലിന്റെ സമീപനം എനിക്ക് ഒരു ഇന്‍സള്‍ട്ട് ആയിട്ടാണ് തോന്നിയത്' അന്‍സിബ പറയുന്നു.

ansiba

അവർ അപമാനിച്ചു

വീണ്ടും വീണ്ടും പറയാൻ എനിക്ക് താല്പര്യമില്ല. പക്ഷെ ചോദിച്ചുകൊണ്ട് ഞാൻ പറയുകയാണ്. ഞാൻ അമ്മ എന്ന് പറയുന്ന ഒരു ഓർഗനൈസേഷനെ റെപ്രസന്റ് ചെയ്തിട്ട് സംസാരിക്കാൻ ഒരിടത്തിൽ പോകുമ്പോൾ ആ ഓർഗനൈസേഷൻറെ പേര് തെറ്റിച്ചു പറഞ്ഞ് ഇന്ന ആളുണ്ട് എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്. എന്നിട്ട് ഞാൻ സംസാരിക്കുകയാണെങ്കിൽ എനിക്കൊരു എത്തിക്സ് ഉണ്ടെന്ന് പറയാൻ പറ്റുമോ. ഞാൻ റെപ്രസെന്റ് ചെയ്യുന്ന സംഘടനയുടെ പേര് തെറ്റായി പറഞ്ഞിട്ട് പിന്നെ ഞാൻ അവിടെ സംസാരിക്കുന്നതിൽ ഒരു അർത്ഥവുമില്ല നമ്മളെ ഇൻസൾട്ട് ചെയ്യുന്നതാണത്.

ഞാനും തിരിച്ച് അതുപോലെ ചെയ്തു കഴിഞ്ഞാൽ ആ ഓപ്പോസിറ്റ് ഇരിക്കുന്ന വ്യക്തിക്ക് എങ്ങനെ ഫീൽ ചെയ്യും. എല്ലാരും മനുഷ്യന്മാരാണ്, ആ ഫീലിങ്സ് ഉണ്ട്. ഒന്നാമത്തെ കാര്യം ഇത്രയും വിദ്യാഭ്യാസമുള്ള ആളുകളൊക്കെ ഇങ്ങനെ ചെയ്താല്‍ എന്താണ് പറയുക.ഞാൻ ആ വ്യക്തിയെ മാത്രമല്ല പറയുന്നത്. പലരും അങ്ങനെ ചെയ്യുന്നുണ്ട്. എ ആ സ്പെല്ലിങ് ആണ് എ എം എം എ എന്നത്. അതിന്റെ ഇടയിൽ നമ്മൾ എവിടെയും ഡോട്ട് ഇട്ടിട്ടില്ല. അങ്ങനെ ഒരു ഡോട്ട് ഇല്ല. സംഘടന ഇടാത്ത ഒരു ഡോട്ട് മറ്റൊരാള്‍ ഇടുന്നത് വലിയ ക്രൈം അല്ലേയെന്നും അന്‍സിബ ചോദിക്കുന്നു. കൗമുദി മൂവീസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ഐഡന്റിറ്റി നഷ്ടപ്പെടുത്തുകയാണ്

ഒരാളുടെ പേര് തെറ്റിച്ചെഴുതുക എന്നത് ഒരു ഐഡന്റിറ്റി നഷ്ടപ്പെടുത്തുകയാണ്. അങ്ങനെ പറയുന്നതിന് ഒരു കാര്യമുണ്ട്, നീതി ലഭിക്കണം എന്നൊക്കെയാണ് പറയുന്നത്. അത് ജുഡീഷ്യറി ആണ് തീരുമാനിക്കേണ്ടത്. അല്ലാതെ സംഘടനയല്ല. ഇന്ത്യയുടെ നിയമവ്യവസ്ഥയില്‍ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അതില്‍ നമ്മൾ എല്ലാവരും വിശ്വസിക്കുകയും അക്സെപ്റ്റ് ചെയ്യുന്നുമുണ്ട്. നമുക്ക് ഇന്ത്യക്ക് സ്വന്തമായിട്ട് ഒരു ഭരണഘടനയുണ്ട്. ആ ഭരണഘടന ഉള്ളതുകൊണ്ട് അതിൽ വിശ്വസിച്ചു ജീവിക്കുന്നതാണ് നമ്മൾ ഇന്ത്യക്കാർ എല്ലാവരും.

നമ്മൾ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത് എന്തുകൊണ്ടാണ്. ഇന്ത്യക്ക് സ്വന്തമായിട്ട് ഒരു ഭരണഘടന നിലവിൽ വന്നതിനെയാണ് നമ്മൾ അന്ന് ആഘോഷിക്കുന്നത്. അങ്ങനെ ആഘോഷിക്കുന്ന നമ്മൾക്ക് എങ്ങനെയാണ് ഇന്ത്യൻ ജുഡീഷ്യറി തീരുമാനിക്കേണ്ട ഒരു കാര്യത്തിന് ഒരു സംഘടനയാണ് തീരുമാനിക്കേണ്ടതെന്ന് പറയാന്‍ കഴിയുന്നത് എന്ന് എനിക്ക് അറിയില്ലെന്നും അന്‍സിബ വ്യക്തമാക്കുന്നു.

നമ്മുടെ സംഘടനയില്‍ നിന്നും ആരും കുറ്റാരോപിതന്റെ പേര് പുറത്ത് വിട്ടിട്ടില്ല. കാരണം നമ്മൾ ആ പരാതി നൽകിയിട്ടുള്ള ആ വ്യക്തിയെ മാനിക്കുകയും അവരെ വളരെ ബഹുമാനത്തോടെ കാണുകയും ചെയ്യുന്നത്. അത്രയും കരേജസ് ആയതുകൊണ്ടാണ് അവർ തനിക്ക് ഉണ്ടായ ഒരു മോശം അനുഭവം പറഞ്ഞിട്ടുള്ളത്. അത്തരം ഒരു പരാതിയുമായി ഒരു വ്യക്തി വരുമ്പോള്‍ നമ്മള്‍ അവരെ വളരെയധികം ബഹുമാനിക്കുകയാണ് ചെയ്യുന്നത്.

അവർക്ക് നീതി കിട്ടണം എന്ന് തന്നെയാണ് നമ്മൾ ആഗ്രഹിക്കുന്നത്. പക്ഷേ സംഘടന തലത്തിൽ നമുക്ക് ആ വിഷയത്തില്‍ ഒരു അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കാന്‍ മാത്രമേ സാധിക്കുകയുള്ളു. അമ്മക്ക് ഇപ്പോള്‍ ഒരു അഡ്ഹോക്ക് കമ്മിറ്റിയാണ് ഉള്ളത്. എങ്കിലും അന്വേഷണം നടത്തുകയും റിപ്പോർട്ട് തയ്യാറാക്കലും നമ്മള്‍ ചെയ്യും. ഉടന്‍ തന്നെ ജനറല്‍ ബോഡി ചേരുകയും അതിന് ശേഷം എന്താണോ നടപടി എടുക്കേണ്ടത് എന്നത് എല്ലാവരും കൂടി ചേർന്ന് തീരുമാനിക്കും.

നിയമപരമായിട്ട് ഒരു പരാതിയുണ്ടെങ്കില്‍ അതാണ് ഏറ്റവും വലിയ കാര്യം. ഡയറക്റ്റ് ആയിട്ട് ഒരു ശിക്ഷാ നടപടി എടുക്കണം എന്നുണ്ടെങ്കിൽ അത് നമ്മുടെ നിയമവ്യവസ്ഥയാണ് എടുക്കേണ്ടത്. നമുക്ക് ചിലപ്പോൾ മാറ്റി നിർത്താൻ പറ്റുമായിരിക്കും. അങ്ങനെയുള്ള കാര്യങ്ങളെ ചെയ്യാൻ പറ്റുകയുള്ളൂ. ഇതിൽ കൂടുതൽ നമുക്ക് എന്താണ് ചെയ്യാൻ പറ്റുക. അല്ലെങ്കിൽ ഇതിൽ കൂടുതൽ ചെയ്യണം എന്ന് പറയുന്നവർ പറഞ്ഞ് തരൂ നമ്മള്‍ എന്ത് ചെയ്യണം എന്ന്.

നമ്മളും സാധാരണക്കാരാണ്. മറ്റൊരാളെ ശിക്ഷിക്കാനുള്ള അധികാരമോ അർഹതയോ ഇവിടെ ആർക്കെങ്കിലും ഉണ്ടോ ആർക്കുമില്ല. അതിനുവേണ്ടിയാണല്ലോ ഇവിടെ കോടതിയും പട്ടാളവും പോലീസും ഒക്കെ ഉണ്ടാവുന്നത്. അപ്പോള്‍ ഇതല്ലാതെ നമ്മൾ സ്വയം നിയമം കയ്യിലെടുക്കുന്ന ഒരു അവസ്ഥയിലേക്ക് പോകണം എന്ന് ഫോഴ്സ് ചെയ്യുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. അമ്മ എന്ന് പറഞ്ഞാൽ ഒരു എന്താണ്? അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്. അതായത് ആർട്ടിസ്റ്റുകളുടെ ഒരു സംഘടന മാത്രമാണ്.

എല്ലാവരും നല്ല ആളുകളോ അല്ലെങ്കിൽ മോശപ്പെട്ട ആളുകൾ ഇല്ല എന്നൊന്നും ഞാൻ പറയുന്നില്ല. നമ്മുടെ സമൂഹത്തിൽ ഒരുപാട് നല്ല ആൾക്കാരുണ്ട്, മോശപ്പെട്ട ആൾക്കാരുണ്ട്. അതുപോലെതന്നെ എല്ലാ സംഘടനകളിലും ഉണ്ടാവും. നമ്മുടെ സംഘടനയിലും കാണും. ഒരാള്‍ മോശം പ്രവർത്തി ചെയ്തു, അല്ലെങ്കിൽ കുറച്ചു പേര് മോശം പ്രവർത്തികൾ ചെയ്തു എന്ന് വിചാരിച്ചിട്ടോ ഒരു സംഘടനയുടെ പേര് മാറ്റി പറയുന്നതിലുള്ള ലോജിക്ക് എനിക്ക് മനസ്സിലാകുന്നില്ല. ഒരു സംഘടനയെ മോശം രീതിയിൽ അപകീർത്തിപ്പെടുത്തുന്നത് മനസ്സിലാകുന്നില്ല.

അവരുടെ ആരുടേയും പേര് ഞങ്ങള്‍ മാറ്റിപ്പറയുകയോ ഇങ്ങനെ ഡോട്ട് ഇട്ട് പറയുകയോ ചെയ്തിട്ടില്ല. അത് ഞങ്ങളുടെ മാന്യതയല്ലേ. അല്ലേ ആ മാന്യതയെ എന്തുകൊണ്ട് ആരും ബൂസ്റ്റ് ചെയ്യുന്നില്ലെന്നും നടി ചോദിക്കുന്നു.

ടിനി ടോമിന് പറയാനുള്ളത്

അതേസമയം അമ്മ എന്ന് പറയുന്നത് ഒരിക്കലും അനീതിക്ക് കൂട്ടുനില്‍ക്കുന്ന സംഘടന അല്ലെന്നായിരുന്നു അന്‍സിബയോടൊപ്പം അഭിമുഖത്തില്‍ പങ്കെടുത്ത ടിനി ടോമിന്റെ പ്രതികരണം. പിന്നെ ഒരാൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായതായി പരാതി വന്നാല്‍ അത് അന്വേഷിച്ച് റിപ്പോർട്ട് ചെയ്യും. അതിന് അപ്പുറത്ത് ഒരാളുടെ തൊഴില്‍ നിഷേധിക്കാനൊന്നും നമുക്ക് സാധിക്കില്ല. അത് ഭരണഘടനാപരമായി തെറ്റാണ്. ദൈവികമായി നോക്കുകയാണെങ്കില്‍ ഒരാളുടെ അന്നം മുടക്കുന്നതാണ് ഏറ്റവും വലിയ പാപമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+