ആദിലയുടേയും നൂറയുടേയും ഇരട്ടത്താപ്പ് തുറന്ന് കാട്ടപ്പെട്ടു: അനുവിന് അടക്കം പലർക്കും മിണ്ടാട്ടമില്ല
ബിഗ് ബോസ് മലയാളം വീടിന് അകത്തും പുറത്തും കഴിഞ്ഞ ആഴ്ചയില്‍ ഏറ്റവും അധികം ചർച്ചാ വിഷയമായത് ആര്യനും ജിസേലിനും എതിരെ അനുമോള്‍ ഉയർത്തിയ ആരോപണമായിരുന്നു. ഇരുവരും പുതപ്പിന് അടിയില്‍ വെച്ച് ഉമ്മ വെക്കുന്നത് താന്‍ കണ്ടുവെന്നായിരുന്നു അനുമോള്‍ പറഞ്ഞത്. ഇതോടെ വീട്ടിനുള്ളില്‍ അന്ന് നടന്നതിന്റെ ഡെമോ വരെ ചില മത്സരാർത്ഥികളുടെ നേതൃത്വത്തില്‍ നടന്നു.
ഈ ആഴ്ച മോഹന്‍ലാല്‍ വന്നപ്പോള്‍ ആദ്യം ചോദിച്ചതും ഇക്കാര്യമായിരുന്നു. അനുവിനും അന്ന് ഡെമോ ചെയ്യാന്‍ കൂടെ നിന്നവർക്കുമെല്ലാം മോഹന്‍ലാലിന്റെ കൈയിയില്‍ നിന്നും ഭേഷിന് തന്നെ കിട്ടി. ഇതോടെ പലർക്കും മിണ്ടാട്ടം മുട്ടിപ്പോയി.

അനുമോൾ ആര്യന്റെയും ജിസെലിന്റെയും പേരിൽ ഉന്നയിച്ച 'ചുംബന ആരോപണം' ഒരു പച്ചക്കള്ളം മാത്രമാണെന്ന് വ്യക്തമായതോടെ, ക്യാപ്റ്റൻ നെവിൻ അന്ന് എടുത്ത നിലപാടിന്റെ പ്രാധാന്യം ഒന്നുകൂടി അടിവരയിട്ടുറപ്പിക്കപ്പെട്ടുവെന്നാണ് ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്. യഥാർത്തത്തില്‍ ഈ വിഷയത്തിൽ നെവിൻ ഒരു മാതൃക കാട്ടിയപ്പോൾ, ആദില നൂറയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം അവരുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നതായിരുന്നുവെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളില്‍ വന്ന കുറിപ്പില്‍ പറയുന്നു. ഇതിനോടകം തന്നെ വലിയ ചർച്ചാ വിഷമായിരിക്കുന്ന കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഇന്ന് ലാലേട്ടൻ വന്നപ്പോൾ ബിഗ് ബോസ് ഹൗസിലും പ്രേക്ഷകർക്കിടയിലും വലിയ ചർച്ചാവിഷയമായിരുന്ന ഒരു പ്രശ്നത്തിന് പരിഹാരമായി. അനുമോൾ ആര്യന്റെയും ജിസെലിന്റെയും പേരിൽ ഉന്നയിച്ച 'ചുംബന ആരോപണം' ഒരു പച്ചക്കള്ളം മാത്രമാണെന്ന് വ്യക്തമായതോടെ, ക്യാപ്റ്റൻ നെവിൻ അന്ന് എടുത്ത നിലപാടിന്റെ പ്രാധാന്യം ഒന്നുകൂടി അടിവരയിട്ടുറപ്പിക്കപ്പെട്ടു.
ഗോസിപ്പുകൾക്കും, കേട്ടറിവുകൾക്കും, പിന്നീട് മാറ്റിപ്പറയലുകൾക്കും ഒരിടം നൽകാതെ, നെവിൻ കൃത്യസമയത്ത് ഇടപെട്ടത് തീർത്തും പ്രശംസനീയമാണ്. എല്ലാവരെയും ഒരുമിച്ചുനിർത്തി, അനുമോൾക്ക് താൻ കണ്ട കാര്യങ്ങൾ തുറന്നുപറയാൻ അവസരം നൽകി. ഒപ്പം, ആര്യനും ജിസെലിനും അവരുടെ ഭാഗം വ്യക്തമാക്കാൻ ഇടം നൽകി.
അതുപോലെ തന്നെ ആ വിഷയത്തിൽ ഹൗസിനുള്ളിലുള്ളലെയും വൈല്‍ഡ് കാര്‍ഡ് എൻട്രി വഴി വന്ന അംഗങ്ങൾക്കും പറയാനുള്ള അവസരം ഒരുക്കി ഇങ്ങനെ, പ്രശ്നം വഷളാകും മുൻപ് തന്നെ പൊതുമധ്യത്തിൽ പറയാനുള്ളതെല്ലാം പുറത്തുകൊണ്ടുവരാൻ നെവിൻ കാണിച്ച പക്വതയും, ഉത്തരവാദിത്വവും, നേതൃപാടവവും ഒരു മികച്ച ക്യാപ്റ്റന് ഉത്തമ ഉദാഹരണമാണ്. വ്യക്തിപരമായ താൽപ്പര്യങ്ങൾക്കപ്പുറം ഹൗസിനുള്ളിൽ വ്യക്തിഹത്യകൾ ഇല്ലാതാക്കാൻ സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ നെവിൻ കാണിച്ച ഈ കാഴ്ചപ്പാട് കയ്യടി അർഹിക്കുന്നു.
ഈ വിഷയത്തിൽ നെവിൻ ഒരു മാതൃക കാട്ടിയപ്പോൾ, ആദില നൂറയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം അവരുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നതായിരുന്നു. പുരോഗമനപരമായ ചിന്താഗതിയുള്ളവരും സ്വയം ജീവിതത്തിലൂടെ അത് തെളിയിച്ചവരുമാണ് ആദില നൂറ, ഒരു ആണും പെണ്ണും പരസ്പരം ചുംബിച്ചു എന്ന നിസ്സാരമായ 'അദാചാര ആരോപണത്തെ' പിന്തുണച്ച് പൊറാട്ട് നാടകം കളഞ്ഞത് അവരുടെ നിലപാടുകളിലെ വൈരുദ്ധ്യം വ്യക്തമാക്കുന്നു.
സ്വന്തം ജീവിതത്തിലെ തിരഞ്ഞെടുപ്പുകൾക്ക് വേണ്ടി സംസാരിക്കുമ്പോൾ പുരോഗമനവാദികളായി മാറുകയും, മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ സദാചാര പോലീസ് ചമയുകയും ചെയ്തുകൊണ്ട്, അവർ ഈ വിഷയത്തിൽ സ്വീകരിച്ച നിലപാട് നെവിൻ കാണിച്ച പക്വതയുടെയും, തുറന്ന ചിന്തയുടെയും നേർ വിപരീതമായിരുന്നു. ഇതിൽ അവർക്ക് ഡബിൾ സ്റ്റാൻഡ് ആണെന്നുള്ള കാര്യം വ്യക്തമാണ് ഇതിനുമുമ്പും നെവിൻ അത് പറഞ്ഞിട്ടുണ്ട്. സത്യാവസ്ഥ പുറത്തുവരുമ്പോൾ ബിഗ് ബോസ് ഹൗസിൽ ഇത്തരം പൊയ്മുഖങ്ങൾക്ക് യാതൊരു തരത്തിലുള്ള സ്ഥാനവുമില്ല.












Click it and Unblock the Notifications