സായിക്കെതിരെ ജിന്റോയുടെ ഗുരുതര ആരോപണം, ബിഗ് ബോസില്‍ ലഹരി ഉപയോഗം? ഭാര്യപോലും വിളിച്ചത് വാഴയെന്ന്
ഹൈബ്രിഡ് കഞ്ചാവ് കേസില്‍ തന്നെ എക്സൈസ് സംഘം വിളിപ്പിച്ചതില്‍ വിശദീകരണവുമായി ബിഗ് ബോസ് താരം ജിന്റോ. കേസിലെ പ്രധാന പ്രതിയായ സുല്‍ത്താനയ്ക്ക് പണം കടമായിട്ടാണ് നല്‍കിയത്. എന്റെ ജിമ്മിന്റെ അടുത്താണ് അവർ താമസിക്കുന്നത്. അതുകൊണ്ട് തന്നെ എനിക്ക് അവരെ അറിയാം. അത്യാവശ്യം കോൺടാക്ട്സ് ഉള്ള ആളുമാണ് ഞാന്‍. എന്റെ നമ്പർ ഇല്ലാത്ത ആൾക്കാരും കുറവാണെന്നും അദ്ദേഹം പറയുന്നു.
അങ്ങനെയാണ് എന്നെയും വിളിച്ച് അച്ഛന് വയ്യ പൈസ തുരവോ എന്ന് ചോദിച്ചത്. പലവട്ടം ഒഴിഞ്ഞു മാറാൻ നോക്കി. ചോദിക്കുന്നവർക്കൊകെ പണം കൊടുക്കാന്‍ സാധിക്കില്ലാലോ പിന്നെ ഞാൻ അന്വേഷിച്ചപ്പോ ആളുടെ അച്ഛന് സുഖമില്ല എന്നത് സത്യമാണ്. അങ്ങനെ ഞാൻ ഒരു എണ്ണായിരം ഇട്ടു കൊടുത്തു. അതുകഴിഞ്ഞ് ഒരു 10 ദിവസത്തിനുള്ളിൽ രാവിലെ എന്നെ വിളിച്ചിട്ട് പറയുകയാണ് ചേട്ടാ അച്ഛന്‍ മരിച്ചുവെന്ന്. എന്റെ കയ്യില്‍ ഒട്ടും പൈസയില്ല ഒരു ആയിരം രൂപ ഇട്ടു തരുമോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഒരു രണ്ടായിരം രൂപ ഇട്ടുകൊടുത്തു.

അച്ഛന്റെ മരിച്ച് കിടക്കുന്നതിന്റെ ഫോട്ടോ വരെ എനിക്ക് ഇട്ട് തന്നിരുന്നു. കേസ് വന്നപ്പോള്‍ അവർക്ക് പണം കൊടുത്ത എല്ലാവരേയും അന്വേഷണ സംഘം വിളിപ്പിക്കും. അങ്ങനെയാണ് എന്നേയും വിളിപ്പിച്ചത്. എന്നെ വിളിപ്പിച്ചു എന്ന് അറിഞ്ഞപ്പോള്‍ തന്നെ ബിഗ് ബോസ് താരം ജിന്റോ അറസ്റ്റില്‍ എന്നൊക്കെ പ്രചരിപ്പിച്ചു. സായി പറഞ്ഞതൊക്കെ ഞാന്‍ കണ്ടിരുന്നു. അപ്പോള്‍ തന്നെ അദ്ദേഹവുമായി വിളിച്ച് സംസാരിച്ചു.
വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് സായിയോട് ആവശ്യപ്പെട്ടു. ഇല്ലാത്ത കാര്യങ്ങളാണ് സായ് വീഡിയോയിൽ പറഞ്ഞത്. നിങ്ങൾ തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിഞ്ഞാൽ അതിനെ കുറിച്ച് അപ്പോൾ വീഡിയോ ചെയ്യാമെന്നായിരുന്നു സായിയുടെ മറുപടി. പക്ഷെ ഇതുവരെ സായ് അത് ചെയ്തിട്ടില്ല. അത് സായിയുടെ പോക്രിത്തരം. പുലി പോലെ ബിഗ് ബോസ് ഹൗസിലേക്ക് വന്ന് കേറിയ ആളാണ് സായ്. പക്ഷെ രണ്ട് ദിവസം കൊണ്ട് ഡൗണായെന്നും ജിന്റോ ആരോപിക്കുന്നു.
അങ്ങനെ ഡൗണ്‍ ആയതുകൊണ്ട് തന്നെ മനസ്സിലാകും ആരാകും ലഹരി ഉപയോഗിക്കുന്നതെന്ന്. സാധനം ഇല്ലാതെയായാൽ എണീക്കാൻ പറ്റില്ല. കാറിനുള്ളിൽ കിടന്ന് ചിലക്കുന്ന സായ് ആയിരുന്നില്ല ഹൗസിൽ. വൈഫ് പോലും സായിയെ വാഴ എന്നാണ് വിശേഷിപ്പിച്ചത്. പിന്നീട് അച്ഛന്റെ പൊന്ന് മോൻ സെന്റിമെൻസ് പുള്ളിക്കാരൻ ഇറക്കി. അച്ഛനുമായി കൂട്ടായി എന്നതൊക്കെ നല്ല കാര്യം തന്നെ. പുലി പോലെ ഇരുന്ന സായിയാണ് ഹൗസിൽ വന്ന രണ്ടാം ദിവസം മുതൽ ഡൗണായത്. അതുകൊണ്ട് ആരാണ് ലഹരി യഥാർത്ഥത്തിൽ ഉപയോഗിക്കുന്നതെന്ന് നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കൂ.
ഇതേ കുറിച്ച് തലപ്പത്ത് ഇരിക്കുന്ന ആളുകള്‍ എന്നോട് നിനക്ക് വല്ലതും അറിയുമോ എന്ന് ചോദിച്ചു. എനിക്ക് അറിയില്ലെന്നാണ് ഞാൻ പറഞ്ഞത്. ഉപയോഗിക്കുന്നുണ്ടെങ്കിൽ അതെല്ലാം എടുത്ത് മാറ്റിക്കോളൂ സായ്... അന്വേഷണം വരും. സുഹൃത്തായിട്ട് പറഞ്ഞില്ലെന്ന് വേണ്ട. നിന്നെപ്പോലെയല്ല ഞാൻ. വീഡിയോ ഡിലീറ്റ് ആക്കാതിരുന്നതിനാൽ സായിക്ക് എതിരെ ഞാൻ കേസ് കൊടുത്തിട്ടുണ്ടെന്നും അദ്ദഹം പറയുന്നു.
ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ബിഗ് ബോസ് താരത്തിന് നോട്ടീസ് എന്ന റിപ്പോർട്ട് വന്നതിന് പിന്നാലെയായിരുന്നു ജിന്റോയിക്കെതിരെ ആരോപണവുമായി സായി രംഗത്ത് വന്നത്.'ബിഗ് ബോസ് താരത്തിന് നോട്ടീസ് അയച്ചതായി പറയുന്നുണ്ടായിരുന്നെങ്കിലും പേരൊന്നും എവിടേയും പറഞ്ഞ് കണ്ടിരുന്നില്ല. എന്നാല്‍ അത് ജിന്റോയാണ്. ന്യൂസ് 18 വാർത്തയില്‍ അത് കൃത്യമായി പറഞ്ഞിട്ടുണ്ട്. ബിഗ് ബോസ് താരമായ ജിന്റോ എന്താണെങ്കിലും ഹാജരാവണം. ജിൻന്റേയ്ക്ക് ഏതിനാ.. ലഹരിയാണോ അതോ വാണിഭമാണോ എന്നുള്ളതൊക്കെ നമുക്ക് കണ്ടറിയണം.' എന്നായിരുന്നു സായി പറഞ്ഞത്.
ഞാൻ ഈ ബിഗ് ബോസിന് അകത്തുള്ള സമയത്ത് തന്നെ ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. അന്ന് അങ്ങനെയാണ് ചെയ്തതെങ്കില്‍ ഈ കേസ് മുന്നോട്ട് പോകുന്തോറും അതൊക്കെ ഞാന്‍ പറയും. അന്ന് അവിടെ ഗെയിം ആണ്. അയാള്‍ അത്രയും വലിയ കാലുപിടുത്തമാണ് അന്ന് പിടിച്ചത്. അത് നിങ്ങള്‍ പുറത്ത് കണ്ടിട്ടില്ലാലോ. അങ്ങനെയൊക്കെ സംഭവിച്ചെങ്കിലും ബിഗ് ബോസ് അത് പുറത്ത് കാണിക്കാത്തത് കൊണ്ട് നമുക്ക് ഒന്നും പറയാനും പറ്റില്ല. അവർ കാണിച്ചതല്ലേ പുറത്ത് കണ്ടിട്ടുള്ളു. എന്താണെങ്കിലും ബിഗ് ബോസിലേക്ക് ജിന്റോ മാമാ.. എന്ന് വിളിച്ച് കയറിയ ആളാണ് ഞാനെന്നുമായിരുന്നു സായി കൃഷ്ണ പറഞ്ഞത്.












Click it and Unblock the Notifications