'തായ്ലാന്റിൽ പോയി,പല സുന്ദരികളും പ്രലോഭിപ്പിക്കാൻ ശ്രമിച്ചു'; സംഭവിച്ചത് പറഞ്ഞ് രജിത് കുമാർ
തായ്ലാന്റിൽ പോയപ്പോൾ ഉള്ള അനുഭവം പറഞ്ഞ് മുൻ ബിഗ് ബോസ് താരം രജിത് കുമാർ. നമ്മളെ പ്രലോഭിപ്പിക്കുന്ന തരത്തിലുള്ള കാഴ്ചകളാണ് അവിടെ ഉണ്ടായിരുന്നതെന്നും പ്രലോഭനങ്ങളിൽ വീഴുമോയെന്ന് സ്വയം പരിശോധിക്കണമെന്ന് തോന്നിയതിനാൽ വാക്ക് സ്ട്രീറ്റിലൂടെ നടന്നുവെന്നും താരം പറഞ്ഞു. സ്മാർട്ട് പിക്സ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് സുഹൃത്തുക്കൾക്കൊപ്പം പോയ കാര്യം അദ്ദേഹം വിവരിച്ചത്. രജിത് കുമാറിന്റെ വാക്കുകളിലൂടെ
മുമ്പ് ഞാനും സൗന്ദര്യത്തിൽ തട്ടി വീണിട്ടുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ ഉയർത്തെഴുന്നേറ്റ്, അറിയേണ്ട അറിവ് നേടി അത് എന്റെ മനസിൽ ദൃഢമാണ്. ഞാൻ അടുത്തിടെ തായ്ലന്റിൽ പോയിരുന്നു. സെക്സ് ടൂറിസം ഏറ്റവും കൂടുതൽ പ്രമോട്ട് ചെയ്യുന്ന,നല്ലവരുമാനമുള്ള സ്ഥലമാണ്. എന്നെ അത് സ്വാധീനിച്ചില്ല. പക്ഷെ എല്ലാം കണ്ടു. മനസിലാക്കാൻ പറ്റി. നിരവധി മസാജിങ് സെന്ററുണ്ട് അവിടെ. ശാസ്ത്രീയമായി മസാജ് ചെയ്യുന്ന സ്ഥലങ്ങൾ ഉണ്ടവിടെ.നല്ലകാര്യമാണ് മറുസൈഡിൽ ആനകളുടെയും കടുവകളുടെയും അഭ്യാസമുണ്ട്,ഡോൾഫിൻ ഷോ, ജുറാസിക് പാർക്ക് ,ബൊട്ടാണിക്കൽ ഗാർഡൻ എന്നിങ്ങനെ പലതും ഉണ്ട്. ആവശ്യമുള്ളത് വേണമെങ്കിൽ എടുക്കാം.

വാക്കിംഗ് സ്ട്രീറ്റിലൂടെ ഞാൻ നടന്നു. കാണേണ്ട കാഴ്ചകളാണ്. പെൺകുട്ടികളും ആൺകുട്ടികളും ഉണ്ട്. ചെറിയ വസ്ത്രങ്ങളൊക്കെ ധരിച്ച് പ്രലോഭനങ്ങൾ ഉണ്ട്. ചില ഫോട്ടോകൾ കൊണ്ടുവന്ന് കാണിക്കും. ടിക്കറ്റെടുത്താൽ ലൈവ് സെക്സ് ഷോ കാണാം.
പാട്ട് ,ഘോഷയാത്ര, എല്ലാം ഉണ്ട്. ഞാൻ എവിടേയും കേറിയില്ല. ഭയത്തോടെയാണ് നടന്നത്. അവർ നമ്മുടെ അടുത്തേക്ക് വരും. നമ്മുക്ക് ഭാഷ അറിയില്ലല്ലോ. ലൈവ് ഷോ കാണാനൊന്നും താത്പര്യമില്ലായിരുന്നു.
എന്റെ മൈന്റ് പവർ ഞാൻ പരിശോധിക്കുകയായിരുന്നു.എത്രത്തോളം പ്രലോഭനങ്ങളിൽ വീഴും വീഴാതിരിക്കാം എന്നാണ് നോക്കിക്കോണ്ടിരുന്നത്. കാണുന്നത് കൊണ്ട് തെറ്റുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതിൽ നിന്നും മനസിനെ തിരിച്ചുവിളിക്കാനുള്ള പവർ നമ്മുടെ കുട്ടികൾക്ക് മാതാപിതാക്കൾ കൊടുക്കണം.
വലിയ ഹോട്ടലിൽ മസാജ് ചെയ്യാം. സുന്ദരികളെ നിരത്തി നിർത്തിയിട്ടുണ്ടാകും. കേരളത്തിൽ നിന്നടക്കം ആളുകൾ ഇതൊക്കെ എൻജോയ് ചെയ്യാൻ പോകുന്നുണ്ട്. ബ്രോഷർ നോക്കി ആളുകളെ തിരഞ്ഞെടുക്കാം. മസാജ് ചെയ്തതിന് ശേഷം സെക്സും ലഭിക്കും. ഫുൾ പ്രൊട്ടക്റ്റഡ് ആയിരിക്കും. ഹൈജീനിക്കായിരിക്കും. ഡോക്ടർ കണ്ടോണ്ടിരിക്കു ഞങ്ങൾ എന്തായാലും മസാജ് ചെയ്ത് വരാം എന്ന് പറഞ്ഞ് കൂടെയുള്ളവർ പോയി. ആ രണ്ട് മണിക്കൂർ ഞാൻ അവിടെ ഇരുന്ന് ആലോചിച്ചത് ആളുകൾ തിരഞ്ഞെടുക്കാത്ത സ്ത്രീകളെ കുറിച്ചാണ്. അവരും കുടുംബം പുലർത്താനും ജീവിക്കാനുമൊക്കെ വന്നിരിക്കുകയാണല്ലോ. അത് അവരുടെ തൊഴിലാണ്. അവരെ നമ്മൾ ബഹുമാനിക്കണമല്ലോ. ഞാൻ എതിർത്തിട്ടുള്ളത് പ്രലോഭിച്ച് കൊണ്ടുപോയി വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പീഡിപ്പിച്ച സംഭവങ്ങൾക്കെതിരെയാണ്. അല്ലെങ്കിൽ മാതാപിതാക്കളെ പറ്റിച്ച് കറങ്ങുന്നവർക്കും എതിരെയാണ്.












Click it and Unblock the Notifications