ഷിയാസ് കരീമിന് വിവാഹം; ഭാവി വധുവിനെ കുറിച്ച് താരം..വിവാഹം രഹസ്യമാക്കിയതിന് പിന്നിൽ..
ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീം വിവാഹിതനാകുന്നു. നടൻ തന്നെയാണ് തന്റെ സേവ് ദി ഡേറ്റ് വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. നവംബർ 25 നാണ് വിവാഹം. താരത്തിന്റെ കൂട്ടുകാരി കൂടിയായ ദർഫയാണ് വധു.
കഴിഞ്ഞ വർഷം സപ്റ്റംബറിൽ താരത്തിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. ഡോക്ടറായ രഹാന എന്ന പെൺകുട്ടിയുമായിട്ടായിരുന്നു വിവാഹം നിശ്ചയിച്ചത്. എന്നാൽ വൈകാതെ ആ വിവാഹബന്ധം മുടങ്ങി. ഒരു യുവതി ഷിയാസിനെതിരെ പീഡിന പരാതിയുമായി രംഗത്തെത്തിയിരുന്നു. സംഭവത്തിൽ ഷിയാസിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിവാഹം മുടങ്ങിയത്.

ഇപ്പോഴിതാ കേസെടക്കം എല്ലാസംഭവങ്ങളും കലങ്ങിത്തെളിഞ്ഞെന്നും താൻ ഒരു പുതിയ ജീവിതത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണെന്നും പറയുകയാണ് ഷിയാസ്. തന്റെ ഏറ്റവും മോശം സമയത്ത് തനിക്ക് താങ്ങായും തണലായും നിന്ന പെൺകുട്ടിയാണ് ദർഫയെന്നും ഷിയാസ് പറഞ്ഞു. മനോരമ ഓൺലൈനിനോടാണ് പ്രതികരണം.
ബിഗ് ബോസിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ താൻ പെണ്ണ് കാണാൻ പോയ കുട്ടികളിൽ ഒരാളാണ് ദർഫയെന്ന് ഷിയാസ് പറയുന്നു. അന്ന് ദർഫയ്ക്ക് പ്രായം കുറവാണെന്ന തോന്നൽ എനിക്കുണ്ടായി. അതിനാൽ ആ ആലോചന വിവാഹത്തിലേക്ക് എത്തിയിരുന്നില്ല. അതേസമയം തങ്ങൾ നല്ല സുഹൃത്തുക്കളായി തുടർന്നുവെന്ന് പറഞ്ഞു. വിഷമ ഘട്ടത്തിൽ താൻ ദർഫയുമായി എപ്പോഴും സംസാരിച്ചിരുന്നു. അവരും അവരുടെ കാര്യങ്ങൾ താനുമായി പങ്കുവെച്ചു. അങ്ങനെയാണ് എന്നാൽ ഒരുമിച്ച് മുന്നോട്ട് പോയാലോ എന്ന് ഞങ്ങൾ പരസ്പരം ചോദിച്ചത്.
ദർഫ അബുദാബിയിലെ എമിറേറ്റ്സ് എൻബിഡിയിലാണ് ജോലി ചെയ്യുന്നത്. അവളുടെ കുടുംബം അവിടെയാണ്. 25 ന് പെരുമ്പാവൂരിൽ വെച്ച് ആഘോഷപൂർവ്വം വിവാഹം നടക്കും. നിരവധി പേരെ വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞാൽ ഇനി ഞാൻ അബുദാബിയിൽ തന്നെ ആയിരിക്കും. ബിസിനസ് ആവശ്യങ്ങളുമായി ഞാൻ അബുദാബിയിൽ തന്നെയാണ്. അവിടെ ആരംഭിച്ച ജിമ്മൊക്കെ നന്നായി തന്നെ പോകുന്നു', താരം വ്യക്തമാക്കി.
ജീവിതത്തിൽ ഉയരങ്ങളിൽ നിൽക്കുമ്പോഴാണ് വിവാദം ഉണ്ടാകുന്നത്. ആ സ്ത്രീ തന്നെ പറ്റിക്കുകയായിരുന്നു. അവരുടെ മകനെ സഹോദരൻ എന്ന നിലയിൽ തനിക്ക് പരിചയപ്പെടുത്തി തന്നു. ഇത് ഞാൻ ചോദ്യം ചെയ്ത് തുടങ്ങിയതോടെയാണ് ആ ബന്ധം വഷളാകുന്നത്. പണം തട്ടാൻ ശ്രമിച്ച് നടക്കാതെ വന്നതോടെയാണ് അവർ തനിക്കെതിരെ കേസ് കൊടുക്കുന്നത്. എന്തായാലും ഇപ്പോൾ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു', താരം പറഞ്ഞു. ആരേയും ഭയന്നിട്ടല്ല വിവാഹക്കാര്യം പരസ്യമാക്കാതിരുന്നത്. തങ്ങൾ രണ്ട് പേർക്കും മുൻപ് വിവാഹം മുടങ്ങിയ ചരിത്രമുള്ളവരാണ്. അതിനാൽ വിവാഹത്തോട് അടുപ്പിച്ച് മാത്രം വിവരം പരസ്യമാക്കിയാൽ മതിയെന്ന് ഞങ്ങളും കുടുംബവും തീരുമാനിക്കുകയായിരുന്നുവെന്നും ഷിയാസ് പറഞ്ഞു.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് കാഞ്ഞങ്ങാട് സ്വദേശിയായ യുവതി ഷിയാസിനെതിരെ ചന്തേര പോലീസിൽ പരാതി നൽകിയത്. ഷിയാസ് എറണാകുളത്ത് നടത്തിയിരുന്ന ജിംനേഷ്യം സെൻററിലേക്ക് പരിശീലകയെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് താൻ ഷിയാസിനെ ബന്ധപ്പെട്ടത്. തുടർന്ന് ഇവിടെ വെച്ച് പരിചയത്തിലായെന്നും ജിമ്മിന്റെ ഉടമസ്ഥാവകാശം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 11 ലക്ഷം തട്ടിയെന്നും പരാതിയിൽ ആരോപിച്ചിരുന്നു.












Click it and Unblock the Notifications