Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദില അഹങ്കാരിയായി മാറി, കാരണമായത് ലാലേട്ടന്റെ ആ വാക്കുകൾ; അനീഷിനോട് അവർ കാട്ടിയത് ക്രൂരതയല്ലേ?

മലയാളം ബിഗ് ബോസ് പകുതി ദൂരം പിന്നിട്ട് മുന്നേറുകയാണ്. കഴിഞ്ഞ അൻപത് ദിനങ്ങൾക്ക് ഒടുവിൽ ഇപ്പോഴും കൃത്യമായൊരു ദിശ ബിഗ് ബോസ് വീടിന് ലഭിച്ചിട്ടില്ലെന്ന് വേണം പറയാൻ. ചിലർ അതിനിടയിൽ വീട്ടിലേക്ക് പുതുതായി കടന്നുവരികയും ചില അതിഥികൾ വന്നുപോവുകയും മറ്റ് ചിലർ വീടിനോട് വിടപറയുകയും ഒക്കെ ചെയ്തെങ്കിലും സംഭവബഹുലമായ ദിനങ്ങളിലും ഓർത്തെടുക്കാൻ ഇത്തവണത്തെ ബിഗ് ബോസിൽ കാര്യമായ ഒന്നുമില്ലെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

ഇത്തവണ ബിഗ് ബോസ് മത്സരാർത്ഥികളിൽ ഇടയ്ക്ക് വളരെയധികം പ്രേക്ഷക പിന്തുണ നേടിയവരായിരുന്നു ലെസ്ബിയൻ കപ്പിൾസ് ആയ ആദിലയും നൂറയും. ആദ്യമൊക്കെ അവരുടെ നയങ്ങളോട് എതിർപ്പ് കാട്ടിയിരുന്ന പ്രേക്ഷകർ പോലും പിന്നീട് മാറിചിന്തിക്കുന്ന കാഴ്‌ചയാണ് നാം കണ്ടത്. അതിനിടെ ബിഗ് ബോസിലേക്ക് വൈൽഡ് കാർഡായി അഞ്ചോളം പേർ എത്തിയതോടെ കാര്യങ്ങൾ എല്ലാം കൂടുതൽ മാറുകയായിരുന്നു.

adhilaandaneesh

അതിലെ പ്രധാന വൈൽഡ് കാർഡ് ആയിരുന്ന ലക്ഷ്‌മി ഇരുവരെയും കുറിച്ച് മോശമായി സംസാരിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ലക്ഷ്‌മിക്കെതിരെ വലിയൊരു ഹേറ്റ് ക്യാമ്പയിനും നടന്നിരുന്നു. അതിന് ശേഷം വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ എത്തുകയും ലക്ഷ്‌മിക്ക് കണക്കിന് കൊടുക്കുകയും ചെയ്‌തപ്പോൾ ഒരുപാട് പേർക്ക് തൃപ്‌തിയായി. താൻ അവരെ വീട്ടിൽ കയറ്റുമെന്ന ലാലേട്ടന്റെ ഡയലോഗ് ഏറെ ആഘോഷിക്കപ്പെടുകയും ചെയ്‌തിരുന്നു.

എന്നാൽ സംഭവ വികാസങ്ങൾക്ക് ശേഷം ഇപ്പോൾ ആദില-നൂറയിലെ ആദില ബിബി ഹോട്ടൽ ടാസ്‌കിൽ സ്വീകരിച്ച നിലപാടുകൾ വിമർശിക്കപ്പെട്ടിരുന്നു. മാത്രമല്ല ബിഗ് ബോസിൽ അതിഥിയായി എത്തിയ റിയാസ് സലീമിനെ തങ്ങിയാണ് ആദില നിൽക്കുന്നതെന്നും പലരും ചൂണ്ടിക്കാട്ടി. പിന്നാലെ അനീഷിന് എതിരായ ആദിലയുടെ വാക്കുകളും വിമർശിക്കപ്പെട്ടു. അതിനെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ ബിഗ് ബോസ് മല്ലു ടോക്‌സ് പരിപാടിയിലൂടെ രേവതി.

രേവതിയുടെ വാക്കുകൾ ഇങ്ങനെ

ആദിലയുടെ അനീഷിനോടുള്ള ചൊറിയൽ അതിര് കടക്കുന്നില്ലേ? ലാലേട്ടൻ വന്ന് പറഞ്ഞ ശേഷം കുറച്ചുകൂടുന്നില്ലേ എന്നാണ് ചോദ്യം. പ്രത്യേകിച്ച് അനീഷിനോടുള്ള സമീപനം. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ പോലും ബുദ്ധിമുട്ടിക്കുന്നു. അതുപോലെ തന്നെ അക്ബറിനോടും ചെയ്യുന്നുണ്ട്. ശത്രുക്കളെ ടാർഗറ്റ് ചെയ്‌ത്‌ ഇറിറ്റേറ്റ് ചെയ്‌തു കളിക്കുന്നത് പലപ്പോഴും അതിര് കടക്കുന്നില്ലേ. ഇന്ന് പരസ്‌പരം അവർ നോമിനേറ്റ് ചെയ്‌തു.

ഒരു സാധാരണ എപ്പിസോഡ് ആയിരുന്നു. ലൈവിൽ നോമിനേഷൻ ഉണ്ടായിരുന്നു. ആദില അനീഷും തമ്മിലായിരുന്നു പ്രശ്‌നം. എല്ലാവരെയും നോമിനേറ്റ് ചെയ്യാൻ പറ്റി. നാല് പേര് സേഫ് ആയി. പതിനൊന്ന് പേരാണ് നോമിനേഷൻ ചെയ്യപ്പെട്ടത്. ആര്യൻ, അക്ബർ, സാബുമാൻ ഒക്കെ അനീഷിനെ നോമിനേറ്റ് ചെയ്‌തു, ഒറ്റക്കൊമ്പൻ എന്നുള്ള പേര് വേണ്ടെന്നാണ് അവരൊക്കെ പറയുന്നത്. ഷാനവാസ് മനസിൽ നിന്നല്ല സോറി പറഞ്ഞതെന്നാണ് ഒനിയൽ പറയുന്നത്.

ആദില ലാലേട്ടൻ അന്ന് ചില കാര്യങ്ങൾ പറഞ്ഞ ശേഷം എന്തോ ഭയങ്കര സംഭവമാണ് എന്ന രീതിയിലേക്ക് മാറുന്നുണ്ട്. കൊറേ നാളായി അവർ അനീഷിന്റെ പുറകെ നടന്ന് ചൊറിയുന്നുണ്ട്. ആദ്യം അതൊരു ഫ്രണ്ട്ഷിപ്പ് ആയി തോന്നി, പക്ഷേ ഇപ്പോൾ അതല്ലെന്ന് തോനുന്നു. അനീഷിന്റെ പുറകേ നടന്ന് ചൊറിയുന്നത് കാണാമായിരുന്നു. ലൈവിൽ കുറച്ചധികം കാണാൻ ഉണ്ടായിരുന്നു. അനീഷിനെ അനുസരിക്കില്ലെന്നാണ് പറയുന്നത്.

പുള്ളിക്കാരൻ ഒരു ഗ്രൂപ്പ് ക്യാപ്റ്റൻ അല്ലേ അത് കേൾക്കാൻ പോലും തയ്യാറാവുന്നില്ല. ഇത്രയ്ക്ക് ഒന്നും ആവശ്യമില്ല. അക്ബറിനോടും ജിഷിനോടും ഒക്കെ അങ്ങനെ ചെയ്യേണ്ടേ. അത് ഇത്തിരി കൂടിപ്പോയി. ഇക്കുറി വെസലിന്റെ കാര്യത്തിൽ അനീഷ് പെട്ടുപോയി. ജിഷിൻ ഒന്നും സഹകരിക്കുന്നുണ്ടായിരുന്നില്ല. അവസാനമാണ് ഇത്തിരിയെങ്കിലും സഹകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+