Get Updates
Get notified of breaking news, exclusive insights, and must-see stories!

മത്സരാർത്ഥികളെ ഞെട്ടിച്ച് ആദ്യ എവിക്ഷൻ; ബിഗ് ബോസിൽ നിന്നും ഈ താരം പുറത്ത്

അങ്ങനെ ബിഗ് ബോസ് മലയാളം സീസൺ 7 ൽ ആരാധകരും മത്സരാർത്ഥികളും ഒരുപോലെ ഭയപ്പെട്ട വീക്കെന്റ് എപ്പിസോഡ് എത്തിയിരിക്കുകയാണ്. ആദ്യ ആഴ്ചയിൽ ആരായിരിക്കും ബിഗ് ബോസിൽ നിന്ന് പുറത്താകുക? 19 പേരിൽ 8 പേരാണ് ഇത്തവണ നോമിനേഷനിൽ ഉൾപ്പെട്ടത്.

അനുമോള്‍, ശാരിക, ആര്യന്‍, രേണു സുധി, നെവിന്‍, ജിസൈല്‍, മുന്‍ഷി രഞ്ജിത്ത്, ശൈത്യ എന്നിവരാണ് നോമിനേഷൻ ലിസ്റ്റിൽ ഇടംപിടിച്ചത്. ഇതിൽ അനുമോള്‍, ശാരിക എന്നിവരെ രണ്ട് പേർ വീതമാണ് നോമിനേറ്റ് ചെയ്തത്. ആര്യനെ 3 മത്സരാർത്ഥികൾ നോമിനേറ്റ് ചെയ്തപ്പോൾ രേണു, നെവിന്‍, ജിസൈല്‍ എന്നിവര്‍ക്ക് 4 വീതം വോട്ടുകൾ ലഭിച്ചു. ന്‍ഷി രഞ്ജിത്തിന് 5 വോട്ടുകളും ശൈത്യയ്ക്ക് 6 വോട്ടുകളുമാണ് ലഭിച്ചത്.

mu-175475277

ഏറ്റവും കൂടുതൽ പേർ നോമിനേറ്റ് ചെയ്തത് ശൈത്യയേയും മുൻഷി രഞ്ജിത്തിനേയുമാണ്. ഇവർ ഹൗസിൽ സജീവമല്ലെന്ന വിമർശനങ്ങൾ തുടക്കം മുതൽ തന്നെ ആരാധകരിൽ ഒരു വിഭാഗം ഉയർത്തിയിരുന്നു. ഒരു അഭിഭാഷക ആയിരുന്നിട്ട് കൂടി തന്റെ നിലപാടുകൾ പറയാൻ ശൈത്യ തയ്യാറാകുന്നില്ലെന്നായിരുന്നു ഇവർ ചൂണ്ടിക്കാട്ടിയത്.

'മുൻഷി ആണേൽ എന്തിനോ വേണ്ടി കളിക്കുന്നു.. അയാൾ ക്ക്‌ ഇവിടം ചേരില.5 ദിവസം ആയിട്ടും ആരേലും കാണിക്കുന്ന content ഏറ്റു പറഞ്ഞ് പിറകെ കൈ വീശി രണ്ട് നടത്തം നടക്കുന്ന അല്ലാതെ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല', എന്നായിരുന്നു ഒരു ആരാധകൻ കുറിച്ചത്.

എന്തായാലും ഇവരിൽ ഒരാൾ ഇന്ന് ബിഗ് ബോസ് ഹൗസിനോട് വിടപറയുമെന്ന് പ്രേക്ഷകർ ഏറെക്കുറെ ഉറപ്പിച്ചിരുന്നു. ഇപ്പോഴിതാ അതിലാരാണ് പുറത്തായതെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മുൻഷി രഞ്ജിത്താണ് 19 പേരിൽ ആദ്യം ബിഗ് ബോസ് ഹൗസിന് പുറത്തെത്തിയത് എന്ന് പറയുകയാണ് ബിഗ് ബോസ് അനലിസ്റ്റ് ആയ അൻസിഫ്. തന്റെ യുട്യൂബ് ചാനലായ അൻസിഫ് മീഡിയയിലൂടെയാണ് അൻസിഫ് ഇക്കാര്യം പറഞ്ഞത്.

'രഞ്ജിത്ത് ഔട്ടായി, ഷൂട്ടിങ് കഴിഞ്ഞു എന്ന വിവരമാണ് അറിയാൻ സാധിച്ചത്. രഞ്ജിത്ത് പുറത്താകേണ്ട ആൾ തന്നെയാണ്. നോമിനേഷനിൽ വന്ന എട്ട് പേരിൽ ഏറ്റവും കുറവ് കണ്ടന്റ് തന്നിരുന്ന വ്യക്തി രഞ്ജിത്ത് തന്നെയായിരുന്നു. ശൈത്യയുടെ ഭാഗത്ത് നിന്നും കണ്ടന്റ് കുറവായിരുന്നു. എന്തായാലും രഞ്ജിത്തിന് പോയാലും കുഴപ്പമില്ല. അദ്ദേഹത്തിന് ഒരു റീഎൻട്രിക്ക് ഒന്നും സാധ്യതയില്ല', അൻസിഫ് പറഞ്ഞു.

അതിനിടെ വീക്കെന്റ് എപ്പിസോഡിൽ ജിസേലിനെ മോഹൻലാൽ ചോദ്യം ചെയ്തതിനെ കുറിച്ചും അൻസിഫ് പറഞ്ഞു. 'ഇപ്പോൾ വന്ന പ്രമോയിൽ ജിസേലിനെ ലാലേട്ടൻ ചോദ്യം ചെയ്യുകയാണ്. ജിസേലേ സാധനങ്ങളൊക്കെ തിരികെ കൊടുത്തയക്കാൻ പറഞ്ഞിട്ട് കൊടുത്തയച്ചോയെന്നാണ് ചോദ്യം. കൊടുത്തയച്ചല്ലോയെന്ന് ജിസേൽ മറുപടി നൽകി, കള്ളം പറയല്ലേയെന്ന് മോഹൻലാൽ പറഞ്ഞപ്പോൾ ലാലേട്ട ഞാനൊരു കൺസീലർ മാത്രം എടുത്ത് വെച്ചെന്ന് ജിസേൽ പറഞ്ഞു.

ഇതോടെ അദ്ദേഹം കടുപ്പിച്ച് പറഞ്ഞു, ജിസേലേ ഇവിടെ എല്ലാവർക്കും ഒരേ റോളാണ്, ജിസേലിന് മാത്രമായി അങ്ങനെ പ്രത്യേകിച്ച് ഒരു നിയമവും ഇല്ല, ഇതിന് പണിഷ്മെന്റ് ഉണ്ടെന്ന് അറിയിക്കുന്നു. ജിസേലിന്റെ പെട്ടിയും സാധനങ്ങളുമൊക്കെ കൊണ്ടുവരാൻ ആവശ്യപ്പെടുന്നു. ചെന്നൈ ടു മുംബൈ എന്നാണ് പെട്ടിയിൽ എഴുതിയിരിക്കുന്നത്. ഈ ഷോ കഴിഞ്ഞേ പെട്ടിയൊക്കെ കിട്ടുള്ളൂ, ഇത് വലിയ ശിക്ഷയാണെന്നാണ് മോഹൻലാൽ പറയുന്നത്. എന്തായാലും പ്രമോ കൊള്ളാം', അൻസിഫ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+