ജാസ്മിന് ആര്യയുടെ മറുപടി;'വേറെ കാമുകൻ ഉണ്ടായോണ്ടാണ് ഡിവോഴ്സ് ആയതെന്ന് പറഞ്ഞിട്ടില്ല.പിരയാൻ കാരണം മറ്റൊന്ന്'
മുൻ ബിഗ് ബോസ് മത്സാരാർത്ഥിയും നടിയുമായ ആര്യ ബഡായിക്കെതിരെ സീസൺ 6 താരം ജാസ്മിൻ ജാഫർ നേരത്തേ രംഗത്തെത്തയിരുന്നു. തന്നെ സൈബർ ആക്രമണത്തിന് ആര്യ ഇട്ടുകൊടുത്തുവെന്നായിരുന്നു ജാസ്മിന്റെ വിമർശനം. തന്റെ പഴയ റിലേഷനില്‍ തെറ്റ് പറ്റിയെന്ന് സമ്മതിച്ച ആളാണ് ആര്യയെന്നും അവരെ പോലുള്ള ഒരു മനുഷ്യ സ്ത്രീയാണ് താനും തനിക്കും തെറ്റുകള്‍ പറ്റും എന്നുമായിരുന്നു ജാസ്മിൻ പറഞ്ഞത്. എന്നാൽ ഇപ്പോഴിതാ ജാസ്മിന് മറുപടി നൽകുകയാണ് ആര്യ. വെറൈറ്റി മീഡയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'കഴിഞ്ഞ സീസണിൽ ഒരു മത്സരാർത്ഥി പറയുന്നത് കേട്ടു ആര്യ ചേച്ചി ചെയ്ത അതേ തെറ്റ് തന്നെയല്ലേ ഞാൻ ജീവിതത്തിൽ ചെയ്തത്,എന്നിട്ട് എന്നെ സൈബർ ബുള്ളിയിങ്ങിന് ഇട്ട് കൊടുത്തു എന്ന്. ഇതിന്റെ റീൽസ് എനിക്ക് പലരും അയച്ചുതന്നിരുന്നു. ഇതിന്റെ അർത്ഥം എന്താണെന്ന് ചോദിച്ചു.എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല ആ കുട്ടി ചെയ്ത എന്ത് തെറ്റാണ് ഞാൻ ചെയ്തതെന്ന്. അല്ലെങ്കിൽ ഞാൻ ചെയ്ത എന്ത് തെറ്റാണ് ആ കുട്ട ചെയ്തതെന്ന്.

ആ വീഡിയോയുടെ താഴെ നിരവധി കമന്റുകൾ വന്നിട്ടുണ്ട്. ആര്യ പണ്ട് ഭർത്താവിനെ ചതിച്ച് വേറൊരുത്തന്റെ കൂടെ പോയതല്ലേ, അത് തന്നെയല്ലേ ജാസ്മിനും ചെയ്തത് എന്ന്. ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല ഞാനും എന്റെ ഭർത്താവും എന്ത് കാരണത്താലാണ് പിരിഞ്ഞതെന്ന്. ഞാൻ പറഞ്ഞത് ഭർത്താവുമായി പിരിയാനുള്ള കാരണത്തിൽ തെറ്റ് എന്റെ ഭാഗത്താണ് കൂടുതൽ എന്നാണ്. അത് ഞാൻ അംഗീകരിക്കുന്നു. ഒരു വിവാഹത്തിൽ തെറ്റ് ചെയ്യുക എന്നാൽ ചതിക്കുക മാത്രമല്ല. അങ്ങനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ. എനക്ക് വേറെ കാമുകൻ ഉണ്ടെന്നൊക്കെ ആൾക്കാർ ചിന്തിച്ചു. ഞാനോ എന്റെ മുൻ ഭർത്താവോ ഇങ്ങനെ പറഞ്ഞിട്ടില്ല. ഞങ്ങൾ വേർപിരിയാനുള്ള കാരണങ്ങൾ ഞങ്ങൾക്ക് കൃത്യമായി അറിയാം. ഞങ്ങളുടെ കുടുംബത്തിന് പോലും ഇക്കാരണങ്ങളൊന്നും കൃത്യമായി അറിയില്ലെന്ന് തോന്നുന്നു. വേർപിരിയുന്നത് ഞങ്ങളുടെ മാത്രം തീരുമാനമാണ്.
വേണമെങ്കിൽ ചില കാര്യങ്ങൾ എനിക്ക് അഡ്ജസ്റ്റ് ചെയ്ത് പോകാമായിരുന്നു. എന്നാൽ ഞാൻ വാശി കാണിച്ചു. 23 വയസൊക്കെയെ ഉണ്ടായിരുന്നുള്ളൂ എനിക്ക്. പൊട്ടിയായിരുന്നു ഞാൻ. എന്റെ ഈഗോയായിരുന്നു എനിക്ക് വലുത്. എന്നിട്ട് ഞാൻ ആ വാശിയിൽ തുടർന്നു. അങ്ങനെ വാശി കാണിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ ഞങ്ങൾ ഇപ്പോൾ ഒരുമിച്ച് ഉണ്ടായരുന്നേനെ.
ഞങ്ങളുടെ വിവാഹമോചനം കഴിഞ്ഞിട്ട് 2 വർഷം കഴിഞ്ഞാണ് ഞാൻ മറ്റൊരു റിലേഷനിലേക്ക് കടക്കുന്നത്. എന്റെ മുൻ ഭർതൃസഹോദരി മുഖേനയാണ് ഇദ്ദേഹത്തെ പരിചയപ്പെടുന്നതെന്നത് സത്യമാണ്. ദുബായിൽ അദ്ദേഹത്തിന്റെ കമ്പനിയുടെ ഒരുപരിപാടിക്ക് വേണ്ടി ഗസ്റ്റ് ആയി വരാനാണ് വളിച്ചത്. അങ്ങനെയാണ് ഞങ്ങൾ സംസാരിച്ച് തുടങ്ങിയത്. പിന്നട് നല്ല സുഹൃത്തുക്കളായി. അത് കഴിഞ്ഞിട്ടാണ് ഒരു റിലേഷൻഷിപ്പിലേക്ക് പോയത്.
രണ്ടാമത്തെ ബന്ധം ഇല്ലാതായപ്പോഴാണ് ഞാൻ ഭീകരമായി തകർന്നത്.ആദ്യ വിവാഹം ഒരു ബ്രോക്കൺ മാരേജ് ആയിരുന്നു. അതുകൊണ്ട് തന്നെ പുതിയൊരു ബന്ധത്തിലേക്ക് കടക്കുമ്പോൾ ഒരു ശക്തമായ ബന്ധമായിരിക്കണം അതെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എനിക്ക് ആ റിലേഷൻ ഒരു ടൈം പാസ് അല്ലായരുന്നു. ആ വ്യക്തയെ കുറിച്ച് എനക്ക് ഉറപ്പുണ്ടായിരുന്നു. എന്നാൽ അത് തകർന്നപ്പോൾ ഞാൻ ഡിപ്രഷനിലായിരുന്നു.
റിലേഷൻഷിപ്പിന്റെ കാര്യത്തിൽ ഞാൻ ചൂടുവെള്ളത്തിൽ വീണ പൂച്ചയാണ്. പക്ഷെ ഒരാളെ വെച്ച് നമ്മൾ ജഡ്ജ് ചെയ്യേണ്ട കാര്യമില്ലല്ലോ.ചിലർ ബ്രേക്ക് അപ് കഴിഞ്ഞാൽ പറയാറുണ്ട് ആണുങ്ങളെ വിശ്വസിക്കാനേ പാടില്ലെന്ന്. അങ്ങനെയൊരു ചിന്ത ഇല്ലെനിക്ക്. നല്ല ആണുങ്ങളെ ഞാൻ കണ്ടിട്ടുണ്ട്. എന്റ് അച്ഛനും സഹോദരൻമാരുമൊക്കെ അവരുടെ പങ്കാളികളെ വളരെ നല്ല നിലയിൽ പരിഗണിച്ചിട്ടുണ്ട്.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications