ജുനൈസിന്റെ ചോദ്യം ഒരു തരത്തിലും വിഷമിപ്പിച്ചില്ല: അഖില്‍ തകർന്ന് പോയത് ആ നിമിഷം: ഷിജു
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ഒരു മത്സരാർത്ഥിയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഏറ്റവും കൂടുതല്‍ സന്തോഷിപ്പിച്ച നിമിഷം ഫാമിലി റൗണ്ട് ആണെന്ന് ആവർത്തിച്ച് ഷിജു. സന്തോഷം എന്ന് അല്ല, സന്തോഷത്തിന്റെ ഏറ്റവും ഉയർന്ന ഒരു തലമായിരുന്നു അത്. സന്തോഷം കൊണ്ട് കണ്ണുനീർ വരുന്നതൊക്കെ സിനിമയില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അതിന്റെ യഥാർത്ഥ നിമിഷങ്ങളായിരുന്നു അവിടെ കണ്ടതെന്നും താരം വ്യക്തമാക്കുന്നു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്തോഷം നിറഞ്ഞ രണ്ടാമത്തെ നിമിഷം ഏതെന്ന് ചോദിച്ചാല്‍ ലാലേട്ടന്‍ ബിഗ് ബോസ് വീടിനുള്ളിലേക്ക് വന്ന ആ സമയം ആയിരിക്കണം. ലാലേട്ടന്‍ എന്ന് പറയുന്നത് വലിയൊരു ഓറയാണ്. നമ്മളെ ഇങ്ങനെ സന്തോഷിപ്പിച്ച് കളയും. അതോടൊപ്പം തന്നെ ബിഗ് ബോസ് എന്ന് പറയുന്ന ഒരു ഗെയിം ഷോയില്‍ 100 ദിവസം നിന്ന് ചീത്തപ്പേര് ഉണ്ടാക്കാതെ ഇറങ്ങുക എന്നുള്ളത് വലിയ കാര്യമാണ്. അത്തരമൊരു സംഭവം ഇതുവരേയുള്ള ഒരു സീസണിലും ഉണ്ടായിട്ടില്ലെന്നാണ് തോന്നുന്നതെന്നും ഷിജു പറയുന്നു.

വലിയ സുഹൃദ് ബന്ധങ്ങളൊന്നും ഉണ്ടായിരുന്ന വ്യക്തിയായിരുന്നില്ല ഞാന്‍. പക്ഷെ ഇപ്പോള്‍ അഖില്‍ വിളിച്ചില്ലെങ്കില്‍ എനിക്ക് ശരിക്കും മിസ്സിങ് ഫീല്‍ ചെയ്യും. അവന്‍ കൃത്യമായി എല്ലാ ദിവസവും വിളിക്കും. ഞാനും അഖിലും തമ്മിലുള്ള കൂട്ടുകെട്ട് ബിഗ് ബോസില്‍ തന്നെ പൊളിയുമെന്ന് പറഞ്ഞ് ഫിറോസ് ഖാന്‍ 500 രൂപ ബെറ്റ് വരെ വെച്ചിരുന്നു. ബിഗ് ബോസ് കഴിഞ്ഞപ്പോള്‍ ഭാര്യ ഫിറോസ് ഖാനെ വിളിച്ച് ആ പൈസ ചോദിച്ചിട്ടുണ്ട്.
ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ പരിചയമുള്ള ആളുകളൊക്കെ വിളിച്ചിരുന്നു. പക്ഷെ നടനും എഴുത്തുകാരനുമൊക്കെയായ ബിബിന്‍ ജോർജ് എന്നെ കാണാനായി ഇന്ന് വീട്ടിലേക്ക് വന്നപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞ് പോയി. അവിടെ കാണിച്ച ആ ഫ്രണ്ട്ഷിപ്പാണ് അവനെ ആകർഷിച്ചത്. എനിക്ക് ഇങ്ങനെത്തെ ഒരു സുഹൃത്ത് ഉണ്ടായിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചു പോയി. എനിക്ക് ഒന്നും വേണ്ട, ഒന്ന് കെട്ടിപ്പിടിക്കാന്‍ വേണ്ടി മാത്രമാണ് ഇവിടം വരെ വന്നതെന്നായിരുന്നു അവന്‍ പറഞ്ഞത്.
ഞാന്‍ കൊടുത്ത ആ സ്നേഹത്തിന്റെ ഇംപാക്ട് എന്തോരം വരുന്നതാണെന്നാണ് ഇപ്പോഴാണെന്നാണ് വ്യക്തമായത്. സമാനമായ രീതിയില്‍ പലരും മെസേജ് അയക്കുന്നുണ്ട്. ബിഗ് ബോസിലെ ഏറ്റവും വിഷമിപ്പിച്ച നിമിഷം ഏതാണെന്ന് ചോദിച്ചാല്‍ റാങ്കിങ് ടാസ്കിലെ ആ സംഭവങ്ങളാണ്. അഖില്‍ പോയിന്റുകള്‍ കണക്ക് കൂട്ടിയാണ് അവിടെ നില്‍ക്കുന്നത്. അവന്‍ വിചാരിച്ചത് പോലെ കാര്യം നടന്നിരുന്നെങ്കില്‍ നല്ല രീതിയിലുള്ള ക്യാപ്റ്റന്‍സി ടാസ്ക് അവിടെ വരുമായിരുന്നു. അതോടൊപ്പം തന്നെ ഞാന്‍ എലിമിനേഷനില്‍ നിന്ന് സേവ് ആവുകയും ചെയ്യും.

പക്ഷെ അഖില്‍ പറഞ്ഞത് എനിക്ക് മനസ്സിലായില്ല. ഈ സംഭവത്തേക്കാള്‍ മാരാർക്ക് ഫീല്‍ ആയത് കോടതി ടാസ്കിലാണ്. വിഷ്ണു ഉള്‍പ്പടെ അഖിലിന് എതിരായി എഴുന്നേറ്റ് നിന്നപ്പോള്‍ ഞാന്‍ മാത്രമായിരുന്നു അനുകൂലിച്ചത്. അതിന്റെ പേരില്‍ എല്ലാവരും കൂടി എന്നെ നോമിനേറ്റ് ചെയ്തു. അതോടെയാണ് ഞാന്‍ കാരണമാണല്ലോ നീ നോമിനേറ്റായത് എന്നും പറഞ്ഞ് അവന്‍ വിഷമിപ്പിച്ചത്. ഞാനാണ് ഇതിന് കാരണമെന്ന് പറഞ്ഞുകൊണ്ട് മാരാർ കരഞ്ഞു.
റാങ്കിങ് ടാസ്കിന് ഇടയിലാണ് 'ബിഗ് ബോസ് കിരീടമാണോ സുഹൃത്താണോ വലുതെന്ന്' ജുനൈസ് ചോദിക്കുന്നത്. അത് ഒരു തരത്തിലും എന്നെ വിഷമിപ്പിച്ച ചോദ്യമായിരുന്നില്ല. സത്യം പറഞ്ഞാല്‍ അവിടെ ഞാന്‍ എന്റെ ഒരു ശക്തി കാണിക്കുകയായിരുന്നു. ആ ചോദ്യത്തില്‍ എനിക്ക് ഒരു ക്ലാരിറ്റിയുടെ ആവശ്യമില്ല. ആത്മാർത്ഥ സുഹൃത്താണോ കപ്പാണോ വലുതെന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ല. സുഹൃത്തിന് മുകളിലല്ല മറ്റൊന്നുമെന്നും ഷിജു കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications