Get Updates
Get notified of breaking news, exclusive insights, and must-see stories!

ശോഭ പുറത്ത് പിആറിനെ ഏൽപ്പിച്ചോ? താരത്തിന്റെ മറുപടി ഇങ്ങനെ, 'അത് വളരെ വേദനിപ്പിച്ചു'

ബിഗ് ബോസ് മലയാളം സീസൺ 5 ൽ മത്സരാർത്ഥികളായ പലർക്കും പുറത്ത് പിആർ പ്രവർത്തിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ പറഞ്ഞ് കേട്ട പേരായിരുന്നു ശോഭ വിശ്വനാഥിന്റേത്. ബിഗ് ബോസിന് അകത്തും ഇത് സംബന്ധിച്ച് ചർച്ചകൾ ഉണ്ടായിരുന്നു. ശോഭയ്ക്ക് പിആർ ഉണ്ടെന്ന് സംശയിക്കുന്നുണ്ടെന്ന് അവതാരകനായ മോഹൻലാലിന് മുൻപിൽ ഉൾപ്പെടെ സഹമത്സരാർത്ഥികൾ സമ്മതിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഇത്തരം ആരോപണങ്ങൾക്ക് മറുപടി നൽകുകയാണ് ശോഭ. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. തനിക്ക് നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങളെ കുറിച്ചും ശോഭ അഭിമുഖത്തിൽ പ്രതികരിച്ചു. വായിക്കാം

sobha-

'കടുത്ത സൈബർ ബുള്ളിയിങ് നടക്കുന്നുണ്ടെന്ന് സുഹൃത്ത് ബിഗ് ബോസിൽ വന്നപ്പോൾ തന്നെ പറഞ്ഞിരുന്നു. ഓർഗനൈസേഷന് പത്ത് വർഷം കൊണ്ട് ഉണ്ടാക്കിയ ഗുഡ് വിൽ ആണ്,ഒരു നിമിഷം കൊണ്ട് ബാധിക്കുന്നത്. വളരെ വേദനിപ്പികുന്നൊരു കാര്യമായിരുന്നു. ക്വാളിറ്റിയുള്ള ഓഡിയൻസ് സൈബർ ബുള്ളിയിംഗ് നടത്തുമെന്ന് കരുതുന്നില്ല.

ഞാനാരോടും പറയാതെയാണ് ബിഗ് ബോസിലേക്ക് പോയത്, എന്തിന് എന്റെ അച്ഛന്റേയും അമ്മയുടേയും അടുത്ത് പോലും പറഞ്ഞിട്ടില്ല. റോബിൻ എനിക്ക് വേണ്ടി പോസ്റ്റിട്ടതൊന്നും ഞാൻ അറിഞ്ഞിട്ടില്ല. കാരണം ഞാൻ ബിഗ് ബോസിന് അകത്തായിരുന്നു. റോബിനുമായി രണ്ട് മണിക്കൂറത്തെ പരിചയം മാത്രമാണ് എനിക്ക് അദ്ദേഹവുമായുള്ളത്. ഇനി ആ പോസ്റ്റിട്ടത് നെഗറ്റീവായാലും പോസിറ്റീവായാലും എനിക്ക് അതൊരു വിഷയമേ അല്ല. എനിക്ക് അങ്ങനെയൊരു വിഷസ് തന്നിട്ടുണ്ടെങ്കിൽ ഐ ആം ഗ്രേറ്റ്ഫുൾ.

ബിഗ് ബോസ് എന്നത് വെറും ഗെയിമാണ്. ആരോടും എനിക്ക് വ്യക്തിപരമായി യാതൊരു പ്രശ്നവുമില്ല. വെറുപ്പിക്കുന്ന രീതിയിൽ ഞാൻ ആരോടും പെരുമാറിയിട്ടില്ല', ശോഭ പറഞ്ഞു. 'റൊണാൾഡോ' വിഷയത്തിലും ശോഭ പ്രതികരിച്ചു. അത്രയും വലിയ ട്രോൾ നേരിടേണ്ടി വരുമെന്ന് അറിഞ്ഞിരുന്നില്ല. ബിഗ് ബോസ് ഹൗസിലേക്ക് ഞാൻ കയറുന്നതിന് തൊട്ട് മുൻപായിരുന്നു ഇങ്ങനെ ഒരു ഓർഡർ വന്നത്. ഒരു മലയാളി തന്നെയായിരുന്നു ഓർഡർ തന്നത്. അവർ കേരളത്തിൽ നിന്ന് പോകുകയാണ് അപ്പോൾ മുണ്ട് അദ്ദേഹത്തിന് ഗിഫ്റ്റ് ചെയ്യുന്നതിന് വേണ്ടിയായിരുന്നു. അതൊരു ഡ്രീം ഓർഡർ ആയിരുന്നു. പക്ഷേ ചെയ്യാൻ പറ്റിയില്ല, അതിന് മുൻപ് എനിക്ക് ബിഗ് ബോസിൽ പോകേണ്ടി വന്നു. അതാണ് ഞാൻ ആ ടാസ്കിൽ പറഞ്ഞത്.

റൊണാൾഡോ നേരിട്ട് തന്നതാണ് ഓർഡർ എന്ന തരത്തിലാണ് ഞാൻ പറഞ്ഞത് വളച്ചൊടിച്ചത്. കാരണം അവർക്ക് ട്രോൾ ഉണ്ടക്കണമായിരുന്നു, ചില പിആറുകൾക്ക് അങ്ങനെ ചെയ്യണമായിരുന്നു. കളിയാക്കുന്നവർ കളിയാക്കട്ടെ, കല്ലെറിയട്ടെ, ആ കല്ല് വെച്ച് ഞാൻ കൊട്ടാരം പണിയും', ശോഭ പറഞ്ഞു.

പിആർ ഉണ്ടായിരുന്നുവോ എന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ-'പിആർ എന്ന് പറഞ്ഞാൽ പ്രേക്ഷകരാണ്. ഇത്രമാത്രം ചിന്തിച്ചാൽ മതി ഈ സീസണിൽ ഏറ്റവും കൂടുതൽ സൈബർ ബുള്ളിയിംഗ് നേരിട്ടൊരാളാണ് ഞാൻ. പിആർ ഉണ്ടായിരുന്നുവെങ്കിൽ എനിക്ക് അത് സംഭവിക്കുമായിരുന്നോ? ഒന്ന് എനിക്കും ഇപ്പോഴും കേസും കാര്യങ്ങളുമൊക്കെയുണ്ട്. ശക്തമായൊരു കേസാണ്, മറുഭാഗത്ത് നിൽക്കുന്നത് വളരെ ശക്തരാണ്.പിന്നെ പലർക്കും പിആർ പുറത്തുണ്ടെന്ന അറിവും ഉണ്ട്. സ്വാഭാവികമായും നമ്മളെ മോശമാക്കാനുള്ള ശ്രമങ്ങൾ നടത്തും. പിആർ ഉണ്ടായിരുന്നുവെങ്കിൽ കപ്പ് എന്റെ കൈയ്യിൽ നിന്നേനെ', ശോഭ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+