'ജാസ്മിനെക്കാളും ഗബ്രിയേക്കാളും വെറുക്കപെടാൻ പോകുന്നത് ഇവൻ ആണ്, ലാലേട്ടൻ മഞ്ഞ കാർഡ് നൽകിയാൽ തീർന്നു'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ വൈൽഡ് കാർഡ് ആയെത്തിയ അഭിഷേക് ശ്രീകുമാറിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. എല്‍ജിബിടിക്യൂ വിരുദ്ധ നിലപാടുള്ള അഭിഷേക് ഹൗസിനകതത് കയറിയ ആദ്യ ദിവസം തന്നെ തന്റെ എല്‍ജിബിടിക്യൂ വിരുദ്ധ നിലപാടുകള്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പേരിൽ ഹൗസിൽ വലിയ തർക്കമായിരുന്നു ഉടലെടുത്തത്. ഇതിന് പിന്നാലെ ഇത്രയു ടോക്സിക് ആയ വ്യക്തിയെ ഹൗസിൽ നിലനിർത്തരുതെനനും ഉടൻ തന്നെ അഭിഷേകിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് മുൻ ബിഗ് ബോസ് മത്സരാർത്ഥികൾ രംഗത്തെത്തിയിരുന്നു.
എന്നാൽ അഭിഷേകിന്റെ നിലപാട് കൃത്യമായി അറിഞ്ഞിട്ടും താരത്തെിനെ വൈൽഡ് കാർഡ് ആയി കൊണ്ടുവന്നത് പരിഹാസിക്കാനും അപമാനിക്കാനുമാണെന്ന് പറയുകയാണ് ഒരു ആരാധകൻ. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

'സത്യത്തിൽ ഇങ്ങേരുടെ കാര്യം ഓർത്തിട്ട് സഹതാപം തോന്നുന്നു. തീവ്രമായ ആന്റി എൽജിബിടിക്യു നിലപാട് ഉള്ള ഒരു വ്യക്തി എന്ന നിലയ്ക്ക്, അയാളുടെ സോഷ്യൽ മീഡിയ പ്രൊഫയലുകൾ ബാൻ ചെയ്യപ്പെടുന്നു.അതിനു ശേഷം, ആ ബാൻ കിട്ടിയതിന്റെ പേരിൽ വൈറൽ ആവുകയും ബിഗ് ബോസ്സിൽ എത്തുകയും ചെയ്തു. ഇവന്റെ നിലപാടുകൾ എന്താണെന്ന് കൃത്യമായി മനസിലാക്കിയാണ് ഇവനെ അവർ ഷോയിൽ എടുത്തത്.
ഇവൻ എൽജിബിടിക്യൂവിനെതിരെ സംസാരിക്കുമെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം. എന്നിട്ട് അതെ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ, ആദ്യ ദിവസം തന്നെ വീട്ടിലുള്ളവർ ഇവനെ ഒറ്റപ്പെടുത്തി. ഇന്ന് ലാലേട്ടൻ വന്നു മഞ്ഞ കാർഡും (ഫൈനൽ വാണിംഗ് ) കൂടെ കൊടുത്താൽ തീർന്നു. ഇതിപ്പോൾ, ഇവന്റെ ഐഡിയോളജി മോശം ആണെന്ന് കാണിക്കാൻ വേണ്ടി, മനഃപൂർവം ഷോയിൽ കൊണ്ടുവന്നിട്ട് നാറ്റിക്കുന്ന പോലെ ഉണ്ട്.
ഇവൻ ഈ ഷോയിൽ വന്നത് ഏറ്റവും വലിയ തെറ്റാണ്. ഒരുപക്ഷെ, ഏറ്റവും കൂടുതൽ സൈബർ ബുള്ളിയിങ് നേരിടാൻ പോകുന്നത് ഇവൻ ആവും. (പുറത്ത് വന്നിട്ട് ). ജാസ്മിനെക്കാളും ഗബ്രിയേക്കാളും വെറുക്കപെടാൻ പോകുന്നത് ഇവൻ ആണ്.എന്തിനു? ഇവന് ശെരി എന്ന് തോന്നിയ ഒരു അഭിപ്രായം പറഞ്ഞതിന്.
ഒരു പുരുഷന്റെ ശരീരമായി ജനിച്ച ഒരാൾക്ക്, തന്റെ ഐഡന്റിറ്റി പുരുഷന്റെ അല്ല സ്ത്രീയുടെ ആണെന്ന് പറയാൻ അവകാശമുണ്ട്.അത് എല്ലാവരും അംഗീകരിക്കണം.. അതാണ് നിയമം. എന്നാൽ, ഒരാൾ അവർക്കെതിരെ സംസാരിച്ചാൽ, അതോടെ അവന്റെ നിലനിൽപ്പ് തീർന്നു.ഇതാണ് നാടിന്റെ അവസ്ഥ.












Click it and Unblock the Notifications