Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന്‍ ചതിച്ചെന്ന് പറഞ്ഞ് അവന് പരാതി നല്‍കാമായിരുന്നു: ജാസ്മിനെ ഞാനടക്കം ചോദ്യം ചെയ്തേനെ; ദിയ സന

ബിഗ് ബോസ് മലയാളം സീസണ്‍ 6 കപ്പ് കിട്ടിയത് അർഹമായ കൈകളില്‍ തന്നെയാണെന്നാണ് ഞാനും വിശ്വസിക്കുന്നതെന്ന് മുന്‍ ബിഗ് ബോസ് താരവും ആക്ടിവിസ്റ്റുമായ ദിയ സന. ജനങ്ങളുടെ വോട്ടിന് അവിടെ വലിയ പ്രാധാന്യമുണ്ട്. ജനങ്ങള്‍ക്കിടയിലെ സ്വീകാര്യത പല തരത്തിലായിരിക്കും. എനിക്ക് വ്യക്തിപരമായി സ്വീകാര്യത ഉണ്ടായിരുന്ന ആളല്ല വിജയിച്ചതെന്നാണ് എനിക്ക് പറയാനുള്ളത്. എന്നുവെച്ച് മറ്റുള്ളവരുടെ പിന്തുണയെ വിമർശിക്കാനും ഞാന്‍ ആളല്ലെന്നും ദിയ സന വ്യക്തമാക്കുന്നു.

ഈ ഷോ തന്നെ മുന്നോട്ട് കൊണ്ടുപോയ മത്സരാർത്ഥിയാണ് ജാസ്മിന്‍. ഷോയുടെ ടി ആർ പി മുഴുവന്‍ ആ കുട്ടിയെ കേന്ദ്രീകരിച്ചായിരുന്നുവെന്നും എല്ലാവർക്കും അറിയാം. ആ കുട്ടിയെ വലിയ രീതിയില്‍ തന്നെ ഈ ഷോ ബാധിച്ചു. പുറത്ത് ആ കുട്ടി എന്തൊക്കെ കാര്യങ്ങളെ അഭിമുഖീകരിക്കേണ്ടിവരും എന്ന് നമുക്ക് അറിയാം. വോട്ടിങ്ങിലൊക്കെ ചെറിയ ശതമാനത്തിന്റെ വ്യത്യാസമേയുള്ളു. ജാസ്മിന് നല്ല രീതിയില്‍ വോട്ട് ചെയ്യിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. ആളുകള്‍ പുരോഗമനപരമായി ചിന്തിക്കുകയും ചെയ്യുന്നു.

jasmin-diya-sana

സിബിന്‍ ഒരു ആഗ്യം കാണിച്ച വിഷയം നിങ്ങള്‍ എല്ലാവരും കണ്ടതാണ്. ഈ തെറ്റുകളൊക്കെ എല്ലാ മത്സരാർത്ഥികള്‍ക്കും ഉണ്ടാകുകയും ലാലേട്ടന്‍ എല്ലാ സീസണിലും വന്ന് ചൂണ്ടിക്കാണ്ടുകയും ചെയ്യാറുണ്ട്. അതുപോലെ സിബിന്‍ കാണിച്ചതിനെ വിമർശിച്ചപ്പോള്‍ അദ്ദേഹത്തിന് വലിയൊരു വിഭാഗം പ്രേക്ഷകരുടെ പിന്തുണയാണ് ലഭിച്ചത്. എന്നാല്‍ ജാസ്മിന്‍ ചെയ്യുമ്പോള്‍ വലിയ വിമർശനം ഉണ്ടാകുന്നു എന്നുള്ളത് സ്ത്രീയായത് കൊണ്ടാണെന്നും ദിയ സന വ്യക്തമാക്കുന്നു.

ജാസ്മിന്‍ എന്ന് പറയുന്ന എക്സലന്റായ മത്സരാർത്ഥി ഒരു പുരുഷനായിരുന്നെങ്കില്‍ ഇന്ന് കിട്ടേണ്ടിയിരുന്ന സ്വീകാര്യതയെക്കുറിച്ച് ഞാന്‍ പലയിടത്തും പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കില്‍ കേരളം ആഘോഷിച്ചേനെ. അവള്‍ പെണ്‍കുട്ടി ആയതുകൊണ്ട് മാത്രമാണ് ഇങ്ങനെ വിമർശിക്കപ്പെട്ടത്. ജാസ്മിന്‍ ചായയില്‍ തുമ്മിയത് അടക്കമുള്ള വിഷയങ്ങളുണ്ട്. നേരെ മറിച്ച് ഇത് ജിന്റോയാണ് ചെയ്തിരുന്നതെങ്കില്‍ ചർച്ചയാകില്ല.

ജിന്റോ നോറയോട് പ്രതികരിച്ചത്, ജിന്റോ നിക്കർ എടുത്ത് കിച്ചണില്‍ വെച്ച സമയത്തൊന്നും വിമർശനമല്ല ഉണ്ടാകുന്നത്, മറിച്ച് ആളുകള്‍ ചിരിക്കുകയാണ്. ജാസ്മിനാണ് ഇതൊക്കെ ചെയ്തെങ്കില്‍ എന്തായിരുന്നു അവസ്ഥ. ജിന്റോയാണ് ചായയില്‍ തുമ്മിയതെങ്കില്‍ അവിടേയും ആളുകള്‍ ചിരിച്ചേനെ. രണ്ട് പേരും ചെയ്ത കാര്യങ്ങള്‍ തെറ്റാണ്. തെറ്റിനെ തെറ്റായി കണ്ടിട്ട് തന്നെയാണ് ഞാന്‍ പറയുന്നത്.

പുറത്ത് ഒരു കുട്ടിക്ക് (അഫ്സല്‍) വിവാഹം കഴിക്കാനുള്ള വാഗ്ദാനം കൊടുത്തിട്ടാണ് അവള്‍ അവിടേക്ക് പോയതെങ്കില്‍ ആ കുട്ടിക്ക് ഉണ്ടാകുന്ന ഇമോഷന്‍സിനെ മനസ്സിലാക്കാന്‍ നമ്മള്‍ എല്ലാവരും ബാധ്യസ്ഥരാണ്. എന്നാല്‍ ജാസ്മിന്റെ ഒരോ സമയത്തെ ആക്ടുകള്‍ക്ക് മറുപടിയായി ഈ കുട്ടി വന്ന് ഒരോ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അവന്റെ ഇമോഷന്‍സിന് പ്രാധാന്യം കൊടുക്കാന്‍ എനിക്ക് സാധിക്കുന്നില്ലെന്നും ദിയ സന പറയുന്നു.

ജാസ്മിന്‍ പുറത്തേക്ക് വന്നതിന് ശേഷമാണ് ഇവന്‍ പ്രതികരിക്കുന്നതെങ്കില്‍ ഞാനടക്കം വളരെ ശക്തമായി നിന്നേനെ. ഗെയിമില്‍ ജാസ്മിനെ പിന്തുണച്ചാലും ഈ വിഷയത്തില്‍ അവളരെ ഞാനടക്കം ചോദ്യം ചെയ്യുകയും എതിർത്ത് സംസാരിക്കുകയും ചെയ്തേനെ. ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാന്‍ നേരത്തെ ഒരു പോസ്റ്റ് ഇട്ടിരുന്ന. ട്രസ്റ്റ് ചെയ്യാന്‍ പറ്റാത്ത ഒരാളാണ് ജാസ്മിന്‍ എന്നായിരുന്നു അന്ന് ഞാന്‍ അഭിപ്രായപ്പെട്ടത്. ഇന്ന് ഞാന്‍ അതില്‍ തിരുത്തുന്നു.

ആ കുട്ടി പരിഹാരം ഉണ്ടാക്കേണ്ട രീതി ഇതായിരുന്നില്ല. ആ കുട്ടിയുടെ ഇമേഷന്‍സ് മനസ്സിലാക്കുന്നു. ഇത് അവന്റെ കൈവിട്ട് പോയതാണെങ്കില്‍ മറ്റേത് ജാസ്മിന്റെ കൈവിട്ട് പോയതാണ്. ഈ കുട്ടി ഇന്റന്‍ഷലി ചെയ്തതാണെങ്കില്‍ ജാസ്മിനും ഇന്റന്‍ഷലി ചെയ്തതാണെന്നും. ജാസ്മിന്‍ ചതിച്ചെന്ന് പറഞ്ഞ് അവനൊരു പരാതി കൊടുക്കണമായിരുന്നു. പല സാധ്യതകളുണ്ടായിരുന്നു. പക്ഷെ സോഷ്യല്‍ ബുള്ളിയിങ്ങ് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്നും ദിയ സന കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+