ജിന്റോയെ ചെറ്റയെന്ന് വിളിച്ച് ഗബ്രി: വീട്ടില്‍ പോയി അപ്പനെ വിളിക്കാന്‍ ജിന്റോ; ബിഗ് ബോസില്‍ അടിപൂരം
കണ്ടന്റ് ക്ഷാമം എന്ന പരാതി തീർത്തുകൊണ്ട് ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇന്ന് തുടക്കം മുതല്‍ തന്നെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന നിരവധി വിഷയങ്ങളാണ് ഉണ്ടായിരിക്കുന്നത്. രാവിലെ ബിഗ് ബോസ് നല്‍കിയ ദുർഗുണ പരിഹാര പാഠശാല ടാസ്ക് മുതല്‍ തന്ന വീടിനുള്ളില്‍ വഴക്കാണ്. പവർ ടീം അംഗങ്ങളായ ജിന്റോയും റസ്മിനും തമ്മിലായിരുന്നു രാവിലത്തെ വഴക്ക്.
റസ്മിന്‍ മോഹന്‍ലാലിനോട് മോശമായി പെരുമാറിയെന്ന് പറഞ്ഞായിരുന്നു ജിന്റോ തുടങ്ങിയത്. ഇതൊക്കെ റസ്മിന്‍ വന്ന പ്രദേശത്തിന്റെ പ്രശ്നമാണെന്നും ജിന്റോ പറഞ്ഞു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് റസ്മിനും മറ്റ് മത്സരാർത്ഥികളും രംഗത്ത് വരികയായിരുന്നു. വലിയ വഴക്കിലേക്കും നാടകീയമായ പ്രവർത്തികളിലേക്കുമാണ് ഈ തർക്കം നീണ്ടത്. ഇതിനിടയില്‍ നോറയും ജാന്‍മണിയും തമ്മിലും പ്രശ്നങ്ങള്‍ ഉടലെടുത്തു.

രാവിലെത്തെ വഴക്കിന്റെ അനുരണനങ്ങള്‍ തുടർന്നും വീട്ടില്‍ നിറഞ്ഞ് നിന്നു. ഇതിനിടയില്‍ നോറ, ജാന്മണി, ശ്രീരേഖ, ജാസ്മിന്‍ എന്നിവർക്ക് മെഡിക്കല്‍ റൂമില്‍ പോകേണ്ടി വരികയും ചെയ്തു. ബോധം കെട്ട ജാന്മണിയെ അർജുന്‍ എടുത്തുകൊണ്ടായിരുന്നു മെഡിക്കല്‍ റൂമിലേക്ക് എത്തിച്ചത്.
ഉച്ചമുതലാണ് എല്ലാ ബിഗ് ബോസിലേതുമുള്ള വാഷിങ് ടാസ്ക് വീടിനുള്ളില്‍ ആരംഭിക്കുന്നത്. വാശിയേറിയ മത്സരമായിരുന്നു ഓരോ ടീമും കാഴ്ചവെച്ചത്. ഇതിനിടയില്‍ ചെറിയ തർക്കങ്ങളുമുണ്ടായി. മത്സരത്തിനൊടുവില്‍ ക്വാളിറ്റി ചെക്കിങ്ങിന് ഇടയിലാണ് ഗബ്രിയും ജിന്റോയും തമ്മിലുള്ള തുറന്ന യുദ്ധമുണ്ടാകുന്നത്.
ഗബ്രിയുടെ ടീം അലക്കി തേച്ച വസ്ത്രങ്ങള്‍ ക്വാളിറ്റി ചെക്ക് ചെയ്യാന്‍ പവർ ടീം തിരഞ്ഞെടുത്ത് അഴിച്ചത് ജിന്റോയെയായിരുന്നു. ബാലിശമായ ഒരോ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജിന്റോ ഓരോ വസ്ത്രങ്ങള്‍ക്കും യോഗ്യതയില്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. ഇതോടൊപ്പം തന്നെ ഗബ്രിയും ജിന്റോയും തമ്മിലുള്ള തർക്കങ്ങളും വർധിച്ച് വന്നു.
'പുറത്ത് വലിയ ആനമണ്ടക്കന്‍ ജഡ്ജാണെന്ന് പറഞ്ഞിട്ട് ഇവിടെ വന്ന് ഡയലോഗ് അടിക്കുന്ന ചെറ്റകളെ പോലെ എന്തായാലും ചെയ്യില്ല' - എന്നായിരുന്നു ഗബ്രിയുടെ വാക്കുകള്‍. ഇതോടെ ജിന്റോയും മറുപടിയുമായി എത്തി.
ചെറ്റ എന്നൊക്കെ വീട്ടില്‍ പോയി അപ്പനെ വിളിച്ചാല്‍ മതി എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത് വലിയ തർക്കത്തിലേക്ക് നീണ്ടു. തെറി വിളിച്ചാല്‍ തിരിച്ച് തെറി വിളിച്ചോ വീട്ടിലെ ആളുകളെ പറയരുതെന്നായിരുന്നു മറ്റ് മത്സരാർത്ഥികളുടെ അഭിപ്രായം.












Click it and Unblock the Notifications