ബിഗ് ബോസിന് മുമ്പ് അവള്‍ തന്നെ പറഞ്ഞ കാര്യമാണ്: ജാസ്മിനെതിരെ വിവേക്; ഇപ്പോള്‍ എല്ലാം എന്റെ തലയിലായി
ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം ജാസ്മിന്‍ ജാഫർ യൂട്യൂബ് ചാനലുകള്‍ക്ക് നല്‍കിയ ഏക അഭിമുഖം സൈന സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അഭിമുഖത്തില്‍ പേരെടുത്ത് പറയാതെ തന്നെ ചില ആളുകള്‍ക്കെതിരായ വിമർശനവും ജാസ്മിന്‍ ഉയർത്തി. അത്തരത്തില്‍ വിമർശനം നേരിട്ട ഒരു വ്യക്തിയായിരുന്നു യൂട്യൂബർ വിവി (വിവേക്).
ജാസ്മിന്റെ മുന്‍ സുഹൃത്ത് കൂടിയായിരുന്നു വിവേക്. ഇപ്പോഴിതാ ജാസ്മിന്റെ വിമർശനങ്ങള്‍ക്ക് മറുപടിയുമായി വിവേകും രംഗത്ത് വന്നിരിക്കുകയാണ്. ജാസ്മിനെപ്പോലെ തന്നെ പേരെടുത്ത് പറയാതെയാണ് വിവിയുടേയും മറുപടി. 'ആ വ്യക്തി പറഞ്ഞത് എന്നെ കുറിച്ച് തന്നെയാണെന്ന് കേള്‍ക്കുന്നവർക്കെല്ലാം മനസ്സിലാകും. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ ഞാന്‍ ഒരു വിശദീകരണം നടത്തുകയാണ്' എന്നാണ് തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ വിവേക് പറയുന്നത്.

ഇല്ലാത്ത കാര്യം പറഞ്ഞാല്‍ നമ്മള്‍ കേട്ടോണ്ടിരിക്കേണ്ട കാര്യമില്ല. ഞാന്‍ എന്ത് തന്നെ പറഞ്ഞിട്ടുണ്ടെങ്കിലും നമ്മുടെ അടുത്ത് അതിനുള്ള തെളിവുണ്ട്. ഈ ഒരു വിഷയത്തില്‍ എന്റെ അവസാനത്തെ വീഡിയോ ആയിരിക്കും ഇത്. ഈ വ്യക്തി ഇനിയും ഇതേക്കുറിച്ച് സംസാരിക്കുമോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല. ഞാന്‍ എന്തായാലും ഇതോടെ അവസാനക്കുറിച്ച്.
ഫ്രണ്ട്സ് വിത്ത് ബെനഫിറ്റ് എന്ന രീതിയില്‍ ആ വ്യക്തിയോ ഞാനോ സംസാരിച്ചിരുന്നില്ല. ഞങ്ങള്‍ പരസ്പരം കണ്ടിരുന്നത് സഹോദരന്മാരെപ്പോലെയാണ്. രണ്ട് പേരുടേയും ഭാഗത്ത് നിന്ന് മോശം ഇടപെടലുകളും ഉണ്ടായിട്ടില്ല. ബാക്കിയുള്ള വായി നോക്കികള്‍ പറയുന്നത് കേട്ടാണ് ഈ വ്യക്തി ഇങ്ങനെ വന്ന് സംസാരിക്കുന്നു. കുറേ വ്ളോഗേഴ്സ് പറയുന്നത് കേട്ടു, കുറേ ആള്‍ക്കാർ പറയുന്നത് കേട്ടു എന്നൊക്കെയാണ് പുള്ളിക്കാരി അഭിമുഖത്തില്‍ പറയുന്നത്.
മറ്റുള്ളവർ പറയുന്നതാണ് ഈ വ്യക്തി കേട്ടിട്ടുള്ളത്, അല്ലാതെ ഞാന്‍ പറയുന്നത് കേള്‍ക്കുകയോ സ്വന്തം അനുഭവമോ ഇല്ലായിട്ടില്ല. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും മോശം അനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ ആ വ്യക്തി പറയണം. എന്നാല്‍ ഒരിക്കലും അതല്ല, പകരം മറ്റുള്ളവർ പറഞ്ഞ കാര്യമാണ് പുള്ളിക്കാരി പറയുന്നത്.
എത്രത്തോളം ജനുവിനായിട്ടാണ് ഞാന്‍ അവരെ സപ്പോർട്ട് ചെയ്തതെന്ന് എല്ലാവർക്കും അറിയാം. അവരുടെ ലാപ്പ് ടോപ്പ് തുറന്നെന്ന് പറയുന്നു. അഭിമുഖം എടുക്കാന്‍ പോയപ്പോള്‍ ക്യാമറിയില്‍ നിന്നും കുറച്ച് ഫയല്‍ മാറ്റാന്‍ നോക്കിയിരുന്നു. എന്നാല്‍ പാസ് വേർഡിട്ട് ലോക്ക് ചെയ്തതിനാല്‍ അതിന് സാധിച്ചിരുന്നില്ല. ഈ സംഭവത്തെക്കുറിച്ച് എന്തൊക്കെയാണ് അടിച്ചിറക്കിയത്.
ഞാന്‍ എന്തോ വൈരാഗ്യം വെച്ച് പ്രതികാരം തീർക്കുകയാണെന്നാണ് പറയുന്നത്. എനിക്ക് അങ്ങനെ യാതൊരു വൈരാഗ്യും ഇല്ല. അത്തരത്തില്‍ എന്തെങ്കിലും കാര്യം ഉണ്ടായിരുന്നെങ്കില്‍ വായില്‍ തോന്നുന്ന തോന്ന്യവാസങ്ങള്‍ എല്ലാം തന്നെ വിളിച്ച് പറയാമായിരുന്നു. മറ്റുള്ളവർ പറയുന്നത് കേട്ട് ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. എന്റെ കണ്‍മുന്നില്‍ കണ്ട കാര്യം മാത്രമാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്.
കുടുംബത്തിന്റെ അഭിമുഖം എടുത്തപ്പോള്‍ പല കാര്യങ്ങളും ഞാന്‍ പറയിച്ചതാണെന്നും പറഞ്ഞ് കേട്ടു. എന്‍ഗേജ്മെന്റിന്റെ കാര്യമോ അല്ലെങ്കില്‍ അതുപോലുള്ളതോ ഒരിക്കലും ഞാന്‍ അവർക്ക് പറഞ്ഞ് കൊടുത്തിട്ടില്ല. എന്‍ഗേജ്മെന്റ് കഴിഞ്ഞിട്ടുണ്ട് എന്നൊക്കെയുള്ളത് ആ പയ്യനെ സാക്ഷിയാക്കിയാണ് മാതാപിതാക്കള്‍ പറഞ്ഞത്. ഞാന്‍ പോലും അത് അറിയുന്നത് അപ്പോഴാണ്.
അക്കാര്യം കളവായിരുന്നെങ്കില്‍ അപ്പോള്‍ എന്തുകൊണ്ട് അവർ പറഞ്ഞില്ല. ഇപ്പോള്‍ എല്ലാം ഇന്റർവ്യൂ ചെയ്ത ആളുടെ തലയിലായിരുന്ന. നെഗറ്റീവായാലും പോസിറ്റീവ് ആയാലും നീ തന്നെ പോയി ഇന്റർവ്യൂ എടുക്കണമെന്ന് അവള്‍ ബിഗ് ബോസിലേക്ക് മുമ്പ് പോകുന്നതിന് മുമ്പ് പറഞ്ഞിരുന്നുവെന്നും വിവേക് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications