അഖില്‍ മാരാറിനെ ഞാന്‍ വലിച്ച് കീറും എന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്: എന്തുകൊണ്ട് അതില്ലെന്ന് സായി
ബിഗ് ബോസ് മലയാളം സീസണ്‍ 6 മത്സരാർത്ഥിയും യൂട്യൂബ് വ്ളോഗറുമായ സായി കൃഷ്ണയെന്ന സീക്രട്ട് ഏജന്റിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകനും ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവുമായ അഖില്‍ മാരാർ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അഖില്‍ മാരാരുടെ വിമർശനം.
'ബിഗ് ബോസ് ഹൗസിനുള്ളില്‍ പോയി കഴിവില്ലാത്തവനാണ് സ്വയം തെളിയിച്ചവനാണ് സായ് കൃഷ്ണ. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവനാണ് സീക്രട്ട് ഏജന്റ്. വാക്കും പ്രവൃത്തിയും ജീവിതത്തില്‍ പുലര്‍ത്താന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും. അവന്‍ അകത്ത് വെച്ച് പറയുന്നത് കേട്ടു ഞാനിനി മുതല്‍ സീക്രട്ട് ഏജന്റ് എന്ന പഴയ മൃഗമല്ല. ഞാനിനി മനുഷ്യനാവാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത് പറഞ്ഞ് പിറ്റേന്ന് മുതല്‍ നരേന്ദ്ര മോദിയും സുരേഷ് ഗോപിയും തൊട്ട് എല്ലാവരേയും കുറിച്ച് യൂട്യൂബില്‍ നിന്ന് കിട്ടുന്ന കാശ് ഫോക്കസ് ചെയ്ത് അനാവശ്യമായി ഓരോന്ന് പറയുകയാണ്' എന്നായിരുന്നു അഖില്‍ മാരാരുടെ വാക്കുകള്‍.

അഖില്‍ മാരാർ നടത്തിയ രൂക്ഷമായ പ്രതികരണത്തിന് സായിയുടെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടാകുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. അതുപോലെ തന്നെ ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് അദ്ദേഹം രംഗത്ത് വന്നിരിക്കുകയാണ്. എന്നാല്‍ അഖില്‍ മാരാർക്കുള്ള മറുപടിക്ക്, പകരം കഴിഞ്ഞ ദിവസം ഇരുവരും കണ്ട് സംസാരിച്ചതിനെക്കുറിച്ചാണ് സായി പറയുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ഞങ്ങള്‍ ഇരുവരും നേരിട്ട് കണ്ടത്. പരസ്പരം പറയാനുണ്ടായിരുന്ന കാര്യങ്ങള്‍ ഞങ്ങള്‍ ഇരുവരും പറഞ്ഞു. ഞങ്ങള്‍ക്ക് ഇടയിലുണ്ടായിരുന്ന കാര്യങ്ങളൊക്കെ പറഞ്ഞ് സോർട്ട് ചെയ്തു. നേരിട്ട് സംസാരിക്കുമ്പോള്‍ കുറച്ചൂകൂടെ ആരോഗ്യപരമായി കാര്യങ്ങള്‍ സംസാരിക്കാന്‍ സാധിച്ചു.
എന്നെ വിമർശിച്ചുകൊണ്ടുള്ള ഇത്തരമൊരു അഭിമുഖം വരുമെന്ന കാര്യവും അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. നേരത്തെയെങ്ങാനും യുഎഇയില്‍ പോയപ്പോള്‍ കൊടുത്ത സാധനമാണ്. അതുകൊണ്ട് ഇത്തരമൊരു സാധനം വരുന്നുവെന്ന് എനിക്ക് അറിയാമായിരുന്നു. ഞങ്ങള്‍ തമ്മില്‍ ഇപ്പോള്‍ എന്തെങ്കിലും സീനോ കാര്യങ്ങളോ ഇല്ല.
ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ തീർത്തു. ഇനി പുതിയ പ്രശ്നങ്ങള്‍ പിടിച്ചുകൊണ്ട് മുന്നോട്ട് പോകാന്‍ എനിക്കും താല്‍പര്യമില്ല. ഓരോ വ്യക്തികളുമായുള്ള പ്രശ്നങ്ങളൊക്കെ പരിഹരിച്ച് വരികയാണ്. അഖില്‍ പറഞ്ഞ പലകാര്യങ്ങളും ഞാന്‍ എടുത്തിട്ടുണ്ട്. കാര്യമുള്ള കാര്യം ആര് പറഞ്ഞാലും ഞാന്‍ എടുക്കും.
ഞാന്‍ വന്ന് അഖിലിനെ വലിച്ച് കീറും എന്ന പ്രതീക്ഷയോടെയാണ് ചിലർ ഇരിക്കുന്നതെങ്കില്‍ അത് വേണ്ട. അഖിലും ഞാനും സംസാരിച്ചപ്പോള്‍ ഇതേ അഭിമുഖത്തെക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവന്‍ സീക്രട്ട് ഏജന്റ് എന്നുള്ളത് അരമണിക്കൂറിലേറെ നീളമുള്ള അഭിമുഖത്തിലെ ചെറിയൊരു ഭാഗം മാത്രമാണ്.
അഖില്‍ മാരാർ എന്ന വ്യക്തി പോയിരിക്കുമ്പോള്‍ സീക്രട്ടറ് ഏജന്റിനെക്കുറിച്ച് ചോദിക്കണമെങ്കില്‍ ചുക്കിനും ചുണ്ണാമ്പിനും പറ്റണമല്ലോ. ഞാന്‍ ചുക്കിനും ചുണ്ണാമ്പിനും കൊള്ളുന്നത് കൊണ്ടാണല്ലോ അത്രയും നേരം സംസാരിച്ചിട്ടും എന്റെ പേര് മാത്രം തമ്പ്നെയിലില്‍ വന്നതെന്നും സായി കൃഷ്ണ പറയുന്നു.












Click it and Unblock the Notifications