അക്കാര്യം തുറന്ന് പറഞ്ഞ് ഗബ്രി, പക്ഷേ തന്റെ നിലപാട് ഇതായിരുന്നു; ഇറങ്ങിയപ്പോൾ മാതാപിതാക്കൾ പറഞ്ഞത്..
കൊച്ചി: ബിഗ് ബോസ് മലയാളത്തിന്റെ സീസൺ 4 മുതലാണ് മത്സരാർത്ഥികൾക്ക് വേണ്ടി പുറത്ത് വമ്പൻ പിആർ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണം ഉയർന്നത്. പിന്നാലെ മുന്‍ സീസണുകളിൽ ഉള്ളവരും ഇത്തരം പല ഗ്രൂപ്പുകളും തങ്ങളെ സമീപിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സീസൺ 6 ലെ ഗബ്രിയും അക്കാര്യം തുറന്ന് സമ്മതിക്കുകയാണ്. എന്നാൽ താൻ എന്ത് നിലപാടാണ് അക്കാര്യത്തിൽ സ്വീകരിച്ചതെന്നും മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി.
'ബിഗ് ബോസിൽ കയറുന്നതിന് മുൻപ് പിആർ കമ്പനി സമീപിച്ചിരുന്നു. എന്നാൽ വേണ്ടെന്ന് ഞാൻ കരുതി. ബിഗ് ബോസ് ഏത് വിധേനയും ജയിക്കണം എന്ന് കരുതി പോകുന്നവർ പിആറിനെ സമീപിച്ചേക്കാം. ഗെയിം എന്ന നിലയിൽ പിആർ ടീമുകൾ ഒരു മത്സരാർത്ഥിക്ക് വേണ്ടി പ്രവർത്തിക്കുന്നത് കുഴപ്പമില്ല. എന്നാൽ വ്യക്തി ജീവിതത്തെ ബാധിക്കുമ്പോൾ പ്രശ്നമാണ്. ജാസ്മിൻ ഒരു പെൺകുട്ടിയാണ്. ചില കമന്റുകൾ വായിക്കുമ്പോൾ വളരെ വിഷമം തോന്നും.

തെറ്റ് ചെയ്തു, തെറ്റിനെ ഞാൻ ന്യായീകരിക്കുന്നില്ല. പക്ഷേ ജാസ്മിന്റെ വീട്ടുകാരെ ടാർഗറ്റ് ചെയ്യേണ്ട കാര്യമില്ല. തെറ്റ് പറ്റിയെന്നുളള കാരണം കൊണ്ട് തരംതാണ രീതിയിൽ ഉപദ്രവിക്കേണ്ട കാര്യമില്ല. പുറത്തിറങ്ങുമ്പോൾ ജാസ്മിൻ അനുഭവിക്കാൻ പോകുന്നത് അത്രയും തരംതാണ കാര്യങ്ങളാണ്. അതിനകത്ത് അത്രയും അനുഭവിച്ചിട്ടാണ് അവൾ പുറത്തേക്ക് വരുന്നത്. അവിടേയും ഞാൻ അവളുടെ കൈപിടിച്ച് നിൽക്കും.ഈ ഭൂമിയിൽ കോടിക്കണക്കിന് ആളുകൾ ജാസ്മിനെതിരെ നിന്നാലും അവളുടെ കൈപിടിച്ച് ഞാൻ പറയും ജാസ്മിൻ ഫൈൻ എന്ന്.
പിആർ ടീമുകൾ എനിക്കെതിരെ നിന്നത് കൊണ്ട് എനിക്ക് നെഗറ്റീവ് ഉണ്ടായെന്ന് തോന്നിയിട്ടുണ്ട്. വളച്ചൊടിച്ച് പല വീഡിയോകളും തനിക്കെതിരെ ചെയ്തിട്ടുണ്ട്. സ്വന്തം മത്സരാർത്ഥിയെ ബൂസ്റ്റ് ചെയ്യുകയാണ് പിആറുകൾ ചെയ്യേണ്ടത്. അല്ലാതെ മറ്റ് മത്സരാർത്ഥികളെ അടിച്ചമർത്തി അധിക്ഷേപിച്ചല്ല.
പുറത്തിറങ്ങിയതിന് ശേഷം ഞാൻ അനുഭവിക്കുന്നത് എന്താണെന്ന് എനിക്കും എന്റെ കുടുംബത്തിനും മാത്രമേ അറിയുള്ളൂ. അത് നിങ്ങൾക്കൊന്നും ചിന്തിക്കാൻ പറ്റില്ല. ഇപ്പോൾ പോലും എൻറെ അപ്പനൊന്നും എന്നോട് ഒന്നും ഓപ്പണായിട്ട് പറഞ്ഞിട്ടില്ല. നീ ഒകെയാണോയെന്ന് മാത്രമേ ചോദിച്ചിട്ടുള്ളൂ. ഞാൻ പുറത്തിറങ്ങി എങ്ങനെ ഇതിനെ നേരിടും എന്ന് മാത്രമായിരുന്നു അവരുടെ പേടി. ഞാൻ പോസിറ്റീവ് സെൻസിൽ എടുത്തപ്പോൾ അവർ ഒകെയായി. ഗെയിം കഴിഞ്ഞാലും ജീവിക്കണമല്ലോ. തെറ്റ് ചെയ്യാത്തവരായി ആരുമില്ല. ആരോഗ്യപരമായി വിമർശിച്ചോളൂ. വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും ഹരാസ്മെന്റിലേക്കും പോകരുത്', ഗബ്രി പറഞ്ഞു.












Click it and Unblock the Notifications