ആദിലയോടും നൂറയോടും സംസാരിക്കരുതെന്ന് പറഞ്ഞോ? എന്താണ് പറഞ്ഞത്; വീഡിയോയിൽ വിശദീകരിച്ച് അക്ബറിന്റെ ഉമ്മ
ബിഗ് ബോസ് സീസൺ 7 ലെ ലെസ്ബിയൻ കപ്പിൾസാണ് ആദിലയും നൂറയും. ഷോയിലെ ഇരുവരുടേയും പ്രാതിനിധ്യം പറത്ത് വളരെയേറെ ചർച്ചയാകുകയും ഇരുവരേയും പങ്കെടുപ്പിക്കാനുള്ള ബിഗ് ബോസിന്റെ തീരുമാനത്തിന് കൈയ്യടി ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇരുവർക്കും ഹൗസിൽ കടുത്ത അധിക്ഷേപമാണ് നേരിടേണ്ടി വരുന്നത്. വൈൽഡ് കാർഡ് മത്സരാർത്ഥിയായി എത്തിയ ലക്ഷ്മിയാണ് ഇരുവർക്കുമെതിരെ തിരിഞ്ഞത്. ഒരു ടാസ്കിനിടെ അക്ബറിനോട് സംസാരിക്കുന്നതിനിടയിലാണ് അനാവശ്യമായി ലക്ഷ്മി നൂറയുടേയും ആദിലയുടേയും പേര് വലിച്ചിഴച്ചത്. ജോലി എടുത്ത് കഴിയുന്നവരല്ലെന്നും വീട്ടിൽ പോലും കയറ്റാൻ കൊള്ളാത്തവരാണെന്നും ഇരുവരേയും കുറിച്ച് ലക്ഷ്മി പറഞ്ഞു.
ലക്ഷ്മിയുടെ ഈ വാക്കുകൾ ഹൗസിന് പുറത്ത് വലിയ ചർച്ചയ്ക്ക് കാരണമായി. ഇതോടെ കഴിഞ്ഞ ദിവസം ഷോയുടെ അവതാരകനായ മോഹൻലാൽ ഈ വിഷയത്തിൽ ലക്ഷ്മിയോട് ചോദ്യം ഉയർത്തി. വിശദീകരണം നൽകുന്നതിനിടെ അക്ബറിന്റെ അമ്മയും ഇത്തരത്തിൽ അക്ബറിനെ ഉപദേശിച്ചിരുന്നുവെന്നാണ് ലക്ഷ്മി പറഞ്ഞത്. തങ്ങളൊന്നും കേൾക്കാത്ത കാര്യം ലക്ഷ്മി എങ്ങനെ കേട്ടുവെന്നായിരുന്നു മോഹൻലാലിന്റെ മറുചോദ്യം. എന്തായാലും വിഷയത്തിൽ പ്രതികരിച്ച് അക്ബറിന്റെ ഉമ്മ തന്നെ നേരിട്ട് എത്തിയിട്ടുണ്ട്. അക്ബറിന്റെ പേജിൽ പങ്കുവെച്ച വീഡിയോയിലാണ് അവർ ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്.

ഉമ്മയുടെ വാക്കുകൾ ഇങ്ങനെ-' 'ബിഗ് ബോസ് പ്രേക്ഷകരെ ഞാൻ അക്ബറിന്റെ ഉമ്മയാണ്. ഞാൻ ഈ വീഡിയോയിൽ വരാൻ കാരണം ഒരു ദിവസം ഞാനെന്റെ മോനെ ഫോണിൽ വിളിച്ചിട്ടുണ്ടായിരുന്നു. കുറച്ച് ദേഷ്യം കൂടിയ സമയത്തായിരുന്നു ഞാൻ അവനെ വിളിച്ചത്. അതൊക്കെ സംസാരിക്കുന്നതിനിടയിൽ ഞാൻ പറഞ്ഞിരുന്നു ആരോടും കൂട്ട് കൂടി കളിക്കേണ്ടെന്ന്. അതിപ്പോൾ ആദിലയോടും നൂറയോടും കൂട്ടുകൂടികളിക്കരുതെന്ന് ഉപദേശിച്ചെന്ന മട്ടിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അതെങ്ങനെ അങ്ങനെ വന്നുവെന്ന് എനിക്ക് അറിയില്ല. ഞാനങ്ങനെ ഒരുവാക്ക് പറഞ്ഞിട്ടുമില്ല. ആരോടും കൂട്ടുകൂടി കളിക്കേണ്ടായെന്ന് പ പറയുമ്പോഴേക്കും ഫോൺ കട്ടായി.
ഞാൻ ഇന്ന് ലാലേട്ടന്റെ എപ്പിസോഡ് കണ്ടപ്പോഴാണ് മനസിലായത പ്രേക്ഷകർ ഇപ്പോഴും തെറ്റിദ്ധിരിച്ചിരിക്കുകയാണെന്നത്. കാരണം വൈൽഡ് കാർഡായി ചെന്ന ലക്ഷ്മി അടക്കം ഇന്ന് ലാലേട്ടനോട് പറഞ്ഞു അക്ബറിന്റെ വീട്ടീന്ന് അങ്ങനെ ഒരു വോയ്സ് വന്നിട്ടുണ്ടെന്നത്. ആ തെറ്റിദ്ധാരണ മാറ്റാനാണ് ഞാനിപ്പോൾ ഈ വോയ്സ് ഇടുന്നത്.
അക്ബർ എന്റെ മകനാണ് പറയുന്നതിൽ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാൻ. ആ മക്കളേയും എന്റെ അക്ബറിനെ പോലെ തന്നെയാണ് ഞാൻ കണക്കാക്കിയിട്ടുള്ളത്.അക്ബർ വേറെ ആ മക്കള് വേറെയെന്ന് ഞാൻ കണക്കാക്കിയിട്ടില്ല. അവരിനി ബിഗ് ബോസ് ഷോ കഴിഞ്ഞ് വരുമ്പോൾ അവരും എന്റെ മോന്റെ കൂടെ വീട്ടിലേക്ക് വരുമെന്ന് വിശ്വസിച്ച് ഇരിക്കുന്ന ആളാണ് ഞാൻ. ഞാൻ എല്ലാവരേയും സ്നേഹിക്കാനെ പഠിച്ചിട്ടുള്ളൂ. എന്റെ മോനെയും അതേ ഞാൻ പഠിപ്പിച്ചിട്ടുള്ളൂ. എല്ലാവരും എല്ലാവരേയും സ്നേഹിക്കുക. എനിക്ക് അത്രയെ പറയാനുള്ളൂ', വീഡിയോയിൽ പറഞ്ഞു.
അതേസമയം വീഡിയോക്ക് താഴെ നിരവധി പേർ കമന്റുമായി എത്തിയിട്ടുണ്ട്. അക്ബറിനെ പിന്തുണച്ചൊരു കമന്റ് ഇങ്ങനെ-'പ്രിയപ്പെട്ട ഉമ്മ,ഉമ്മ വിളിച്ച എപ്പിസോഡ് കണ്ട ഒരാൾ ആണ് ഞാൻ. ഞാൻ ആരുടെയും ഫാൻ ഒന്നും അല്ല. എങ്കിലും ബിഗ്‌ബോസ് കാണുന്ന ഒരാൾ എന്നാ നിലയിൽ ഓരോരുത്തരെയും വിലയിരുത്താർ ഉണ്ട്.
അങ്ങനെ നോക്കുമ്പോൾ top 5 ൽ വരേണ്ട ഒരാൾ ആണ് അക്ബർ.അക്ബറിന് ദേഷ്യം കൂടുതൽ ആണ്.ഉമ്മയുടെ വിളി വന്നതിനു ശേഷം കുറഞ്ഞിട്ടുണ്ട്. അതിൽ നിന്നും മനസിലായി. ഉമ്മയെ അനുസരിക്കുന്ന മകൻ ആണ് എന്ന്.
ആ ഫോൺ സംഭാഷണം വരുന്നതിനു മുൻപ് ഞാനും വിചാരിച്ചു കൂട്ടുകൂടി കളിക്കുന്നത് ഒഴിവാക്കിയാൽ നല്ലത് ആണ് എന്ന്. കാരണം അത്രയും അപ്പാനി ആയി അടുത്തിരുന്നു.ഒരു ഗ്രൂപ്പ് കളി ആയിരുന്നു. ഒറ്റക്ക് കളിക്കാൻ അല്ലെ പോയത്. ഫ്രട്ഷിപ് പുറത്ത് ഇറങ്ങിയാലും ആവാം.ആ ഒരു ഗ്രൂപ്പ് കളിയെ ആണ് ഉമ്മ ഉദ്ദേശിച്ചത് എന്ന് പ്രേക്ഷകരായ ഞങ്ങൾക്ക് മനസ്സിലായിട്ടുണ്ട്. അത് ഒരു നല്ല കാര്യം ആയിരുന്നു.
അത് അക്ബർ നും മനസിലായി.പിന്നീട് ആണ് സത്യം പറഞ്ഞാൽ അക്ബർ ഗെയിൽ ശ്രദ്ധിക്കാൻ തുടങ്ങിയത്.
ലക്ഷ്മി ഇന്നലെ ലാലേട്ടനോട് പറഞ്ഞപ്പോൾ സത്യത്തിൽ ഞാൻ ഒന്ന് ഞെട്ടി.ഉമ്മയുടെ വാക്കിനെ വളച്ചൊടിച്ചു.
അക്ബറിന്റെ കുടുംബത്തെ കരുവാക്കി. മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി.ഈ കാര്യത്തിൽ ബിഗ്‌ബോസ്, ലാലേട്ടൻ ഇടപെടണം.തക്കതായ ശിക്ഷ ലക്ഷ്മി ക്ക് കൊടുക്കണം.ഉമ്മ വിഷമിക്കണ്ട പ്രേക്ഷകർക്ക് ഒരു തെറ്റ് ധാരണയും ഇല്ല', കമന്റിൽ പറഞ്ഞു.












Click it and Unblock the Notifications