Get Updates
Get notified of breaking news, exclusive insights, and must-see stories!

സിബിനെ ബിഗ് ബോസിൽ നിന്നും മനപ്പൂർവ്വം പുറത്താക്കിയതോ?; ആദ്യമായി വെളിപ്പെടുത്തി ബിബി വീക്കെന്റ് ഡയറക്ടർ ഹാഫിസ്

ബിഗ് ബോസ് മലയാളം സീസൺ 6 ൽ വൈൽഡ് കാർഡ് ആയി എത്തിയ മത്സരാർത്ഥിയായിരുന്നു ഡിജെ സിബിൻ. തുടക്കത്തിൽ പ്രേക്ഷകർ വലിയ പ്രതീക്ഷ പുലർത്താതിരുന്ന താരമായിരുന്നു സിബിനെങ്കിലും വൈകാതെ തന്നെ സിബിൻ ഷോയിൽ നിന്നും പുറത്തായി. സഹമത്സരാർത്ഥിയായ ജാസ്മിൻ ജാഫറിനോട് ഒരു ടാസ്കിനിടയിൽ വെച്ച് സിബിൻ മോളം ആംഗ്യം കാണിച്ചതിനെ തുടർന്നായിരുന്നു പുറത്താകൽ.

ഈ വിഷയം വീക്കെന്റ് എപ്പിസോഡിൽ അവതാരകനായ മോഹൻലാൽ ചോദ്യം ചെയ്തു. ഇതോടെ തനിക്ക് ബിഗ് ബോസിൽ തുടരാൻ സാധിക്കില്ലെന്ന് അറിയിച്ച് സിബിൻ പൊട്ടിക്കരയുകയായിരുന്നു. ഏറെ നാടകീയതകൾക്കൊടുവിൽ സിബിൻ ഷോയിൽ നിന്നും പുറത്തായതായി ബിഗ് ബോസ് അറിയിച്ചു. അതേസമയം ഈ സംഭവത്തിൽ ബിഗ് ബോസിനെതിരെ പിന്നീട് സിബിൻ കടുത്ത ആരോപണങ്ങൾ ഉയർത്തിയിരുന്നു. തന്നെ മനപ്പൂർവ്വം ടാർഗറ്റ് ചെയ്യുകയായിരുന്നുവെന്നതടക്കമുള്ള ആരോപണങ്ങളാണ് സിബിൻ ഉയർത്തിയത്. ഇപ്പോഴിതാ അന്നത്തെ ആരോപണങ്ങൾക്ക് മറുപടി നൽകുകയാണ് ഷോയുടെ വീക്കെന്റ് ഡയറക്ടറായിരുന്ന ഹാഫിസ്. വൺ ടു ടോക്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.വായിക്കാം

sibin-175

ബിഗ് ബോസ് വിവാദങ്ങൾക്ക് ഞാൻ ഉത്തരവാദിയല്ല, വിവാദം ഉണ്ടായപ്പോഴും ഞാൻ അവിടെ തുടർന്നു. ഞാൻ കുറ്റക്കാരൻ ആണെങ്കിൽ എന്നെ പുറത്താക്കുമായിരുന്നല്ലോ. എന്റമോൾ കൃത്യമായി നടപടിയെടുക്കുന്ന ആളാണ്. വിവാദങ്ങളെ കുറിച്ച് ഞാൻ മോഹൻലാൽ സാറിനോട് സംസാരിച്ചിട്ടില്ല. അദ്ദേഹം മറ്റുള്ളവരോട് ഒരുപക്ഷേ സംസാരിച്ചിട്ടുണ്ടാകും.

സിബിനെ വിമർശിച്ച് മോഹൻലാൽ സംസാരിച്ചത് സ്ക്രിപ്റ്റഡ് ആയിരുന്നില്ല. അങ്ങനെ സ്ക്രിപ്റ്റ് വെച്ച് ചെയ്യുന്ന ആളല്ല ഞാൻ. എനിക്ക് വ്യക്തിപരമായി ഒരു തീരുമാനം എടുക്കാൻ ആകില്ല. ക്രീയേറ്റീവായി എങ്ങനെ ഒരു എപ്പിസോഡായി ഓരോന്നും കൊണ്ടുവരാൻ എങ്ങനെ സാധിക്കുമെന്ന് നോക്കും. ടാസ്ക് അടക്കമുള്ള കാര്യങ്ങളൊക്കെ ചേർത്ത് എന്റർടെയിൻമെന്റ് ആക്കാനാണ് നോക്കുന്നത്. കണ്ടന്റിൽ ഒറ്റക്ക് തീരുമാനം എടുക്കാൻ എനിക്ക് സാധിക്കില്ല. ഒരു ചാനൽ ഹെഡ് ഉണ്ടാകും, കണ്ടന്റ് ഹെഡ് കാണും പ്രൊജക്ട് ഹെഡ്, റിയാലിറ്റി ഹെഡ് ഇങ്ങനെയുള്ള ആളുകളെല്ലാം ഇരുന്ന് സംസാരിച്ചാണ് ഓരോ കാര്യത്തിലും തീരുമാനം എടുക്കുന്നത്. എന്താണ് പറയേണ്ടതെന്ന് ലാൽ സാറുമായി ചർച്ച ചെയ്യും. അഡ്രസ് ചെയ്യേണ്ട ടോപ്പിക്ക് സംസാരിക്കും. റിയാലിറ്റിയിൽ തന്നെയാണ് ഷോ ഷൂട്ട് ചെയ്യുന്നത്.

സിബിനെയടക്കം ആരേയും ടാർഗറ്റ് ചെയ്തിട്ടില്ല. സിബിനെ മോഹൻലാൽ ചോദ്യം ചെയ്യുന്നതിന് മുൻപ് നടന്ന എപ്പിസോഡ് എന്നത് വിഷു എപ്പിസോഡായിരുന്നു. അന്ന് നമ്പൂതിരിയായി സിബിൻ അവതരിപ്പിച്ച കാര്യങ്ങൾ വളരെ അധികം സ്വീകരിക്കപ്പെട്ടിരുന്നു. ഞങ്ങൾ വളരെ അധികം ചിരിച്ചു. സിബിനോട് എന്തെങ്കിലും വിരോധം ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ ആ വല്യ സെഗമെന്റ് സിബിന് കൊടുക്കില്ലല്ലോ.

ആരേയും വ്യക്തിപരമായി വിരോധമില്ല. സിബിന്റെ കേസിൽ സിബിൻ സഹമത്സരാർത്ഥികളിൽ ഒരാളോട് കാണിച്ച ചേഷ്ട എല്ലവാരും കണ്ടതാണ്. അത് വലിയ വിഷയമായി. അത് അഡ്രസ് ചെയ്ത സമയത്ത് എസ്കലേറ്റായി പോയതാണ്. സിബിൻ വളരെ നല്ല മത്സരാർത്ഥിയായിരുന്നു. വൈൽഡ് കാർഡ് ആയി വന്ന മത്സരാർത്ഥികളിൽ മികച്ച ആളായിരുന്നു. സിബിൻ അങ്ങനെ ആയിപ്പോകുമെന്ന് ഞാനും കരുതിയില്ല.

ബിഗ് ബോസിൽ എല്ലാം കണ്ടന്റ് ആണ്. ഫൈറ്റ് വരുമ്പോഴാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. സിബിൻ കാണിച്ച ആംഗ്യം ബ്ലേർ ചെയ്തിരുന്നു. പിന്നെ എന്തുകൊണ്ട് ആ രംഗം കാണിച്ചു ,കാണിക്കാതെ വിവാദം ഒഴിവാക്കിക്കൂടെ എന്ന് ചോദിച്ചാൽ അത് റിയാലിറ്റി ഡയറക്ടറോടാണ് ചോദിക്കേണ്ടത്. ഞാൻ വീക്കെന്റ് ഡയറക്ടറാണ്', ഹാഫിസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+